Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കരുണിനോടു ചൂടായി ജയ്‌സ്വാള്‍!! ഒന്നല്ല, രണ്ടു തവണ; വരുത്തിയത് ഈ പിഴവ്

ഓവല്‍: ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. 374 റണ്‍സെന്ന ഈ ഗ്രൗണ്ടില്‍ ഒരു ടീമും ഇതുവരെ ചേസ് ചെയ്്തിട്ടില്ലാത്ത വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാംദിനം തന്നെ അവരുടെ ആദ്യ വിക്കറ്റെടുത്ത് വിജയത്തിലേക്കു ഇന്ത്യ ഒരു ചുവടും വച്ചുകഴിഞ്ഞു. ഒരു വിക്കറ്റിനു 50 റണ്‍സെടുത്താണ് മൂന്നംദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ജയിക്കാന്‍ അവര്‍ക്കു 324 റണ്‍സ് കൂടി വേണം.

അതേസമയം, ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിനിടെ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു രണ്ടു തവണ തന്റെ ബാറ്റിങ് പങ്കാളിയായ യശസ്വി ജയ്്‌സ്വാളിന്റെ ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നതാണ് കൗതുകകരമായ കാര്യം. പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ സീനിയറാണെങ്കിലും കരുണിന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചപ്പോള്‍ മിണ്ടാതിരിക്കാന്‍ ജയ്‌സ്വാള്‍ തയ്യാറായില്ല. എന്താണ് സംഭവമെന്നറിയാം.

KARUN JAISWAL

കരുണിനെ ശകാരിച്ചതെന്തിന്?

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിടെ കരുണ്‍ നായരുടെ ഭാഗത്തു നിന്നുണ്ടായ രണ്ടു പിഴവുകളാണ് യശസ്വി ജയ്‌സ്വാളിനെ ക്ഷുഭിതനാക്കിയത്. അദ്ദേഹം ശക്തമായി തന്നെ അതിനോടു പ്രതികരിക്കുകയുമായിരുന്നു. ക്രിക്കറ്റിനോടുള്ള ജയ്‌സ്വാളിന്റെ അതിയായ പാഷന്‍ തന്നെയാണ് ഇതു തെളിയിക്കുന്നത്.

ജയ്‌സ്വാള്‍ സെഞ്ച്വറിക്കു അഞ്ചു റണ്‍സ് മാത്രം അകലെ നില്‍ക്കെ ഇന്ത്യന്‍ ഇന്നിങ്‌സിലെ 49ാമത്തെ ഓവറിലായിരുന്നു ആദ്യത്തെ സംഭവം. ഈ ഓവറിനിടെ ജയ്‌സ്വാള്‍ ്‌സ്‌ട്രൈക്ക് നേരിടവെ ഫീല്‍ഡിങില്‍ ഇംഗ്ലണ്ട് പൊടുന്നനെ ഒരു മാറ്റം വരുത്തി. അദ്ദേഹം അപ്പര്‍കട്ട് കളിക്കുകയാണെങ്കില്‍ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ഒരു ഫീല്‍ഡറെ ഫൈന്‍ തേര്‍ഡ് മാനില്‍ നിര്‍ത്തുകയായിരുന്നു. ഫീല്‍ഡിങില്‍ ഇംഗ്ലണ്ട് വരുത്തിയ ഈ മാറ്റം പക്ഷെ ജയ്‌സ്വാളിന്റെ ശ്രദ്ധയില്‍ പെട്ടതുമില്ല.

ഈ ഏരിയയില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തിയത് നേരിട്ടു കാണാവുന്നയാള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന കരുണാണ്. സാധാരണയായി നോണ്‍ സ്‌ട്രൈക്കറാണ് ഇത്തരം മാറ്റങ്ങളെക്കുറിച്ച് ബാറ്റിങ് പങ്കാളിയെ ധരിപ്പിക്കാറുള്ളത്. പക്ഷെ അദ്ദേഹം ഇതേക്കുറിച്ച് ജയ്‌സ്വാളിനു മുന്നറിയിപ്പും നല്‍കിയില്ല. ഇതാണ് ജയ്‌സ്വാളിനെ ചൊടിപ്പിച്ചത്. ആ ഏരിയയില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തിയെന്നത് തന്നോടു പറയാത്തതിനു അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.

അടുത്ത സംഭവം ജയ്‌സ്വാള്‍ 97 റണ്‍സെടുക്കു നിര്‍ക്കവെയാണ്. സ്‌ട്രൈക്ക് നേരിട്ട അദ്ദേഹം ഓഫ്‌സൈഡിലേക്കാണ് ഷോട്ട് കളിച്ചത്. ഈ ഏരിയയില്‍ ഫീല്‍ഡര്‍ ഇല്ലാത്തതിനാല്‍ തന്നെ മൂന്നു റണ്‍സ് ഓടിയെടുക്കാനും അതോടൊപ്പം തന്റെ സെഞ്ച്വറിയും തികയ്ക്കാനുള്ള അവസരവും ജയ്‌സ്വാളിനുണ്ടായിരുന്നു.

KARUN NAIR

ഉറപ്പായും മൂന്നു റണ്‍സ് ഓടിയെടുക്കാമെന്ന കണക്കുകൂട്ടലില്‍ തന്നെയായിരുന്നു അദ്ദേഹം ആദ്യ രണ്ടു റണ്‍സും ഓടിയെടുത്തത്. പക്ഷെ മൂന്നാമത്തേതിനുള്ള ജയ്‌സ്വാളിന്റെ ശ്രമം കരുണ്‍ തടഞ്ഞു. രണ്ടു മതിയെന്നു അദ്ദേഹം ആംഗ്യം കാണിക്കുകയായിരുന്നു. പക്ഷെ ഇതു ജയ്‌സ്വാളിനു അത്ര രസിച്ചില്ല. മൂന്നു റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കാതിരുന്നതില്‍ അദ്ദേഹം കരുണിനോടു ചൂടായതും കാണാമായിരുന്നു.

പക്ഷെ തന്റെ സെഞ്ച്വറിക്കു ജയ്‌സ്വാളിനു അധികം കാത്തിരിക്കേണ്ടി വന്നില്ല. അധികം വൈകാതെ തന്നെ സിംഗിളിലൂടെ അദ്ദേഹം തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയും പൂര്‍ത്തിയാക്ക. മൂന്നോവറുകള്‍ക്കു ശേഷം കരുണ്‍ മടങ്ങി. നേരിട്ട ആദ്യ ബോളില്‍ തന്നെ കൈവിരലിവു പരിക്കറ്റ ശേഷം ബാറ്റ് ചെയ്യാന്‍ വിഷമിച്ച അദ്ദേഹത്തിനു 52 ബോളില്‍ 17 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഗസ് അറ്റ്കിന്‍സണിന്റെ ബോളില്‍ എഡ്ജായ കരുണിനെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്താണ് പിടികൂടിയത്.

Story first published: Sunday, August 3, 2025, 8:31 [IST]
Other articles published on Aug 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+