For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിനോടു ഒരു അഭ്യര്‍ഥന!! സ്‌റ്റോക്‌സിനോടു ഇക്കാര്യം ചോദിക്കാമോ? ആവശ്യം ഗവാസ്‌കറുടേത്

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ സമനിലയില്‍ കലാശിച്ച മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റുമായി ബന്ധപ്പെട്ട് നായകന്‍ ശുഭ്മന്‍ ഗില്ലിനോടു പ്രത്യക അഭ്യര്‍ഥനയുമായി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഹസ്തദാന വിവാദം കാരണം ക്രിക്കറ്റ് ലോകത്തു ചര്‍ച്ചാ വിഷയമായി തീര്‍ന്ന ഈ ടെസ്റ്റിനെക്കുറിച്ച് ഒരു ചോദ്യം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോകസിനോടു ചോദിക്കാമോയെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുകളും 90 നില്‍ക്കവെ കളി സമനിലയാക്കാമെന്ന ലക്ഷ്യവുമാായി സ്റ്റോക്‌സ് ഇരുവരെയും ഹസ്തദാനത്തിനു ക്ഷണിക്കുകയായിരുന്നു.

പക്ഷെ രണ്ടു പേരും ഇതു നിരസിക്കുകയും ബാറ്റിങ് തുടരുകയുമായിരുന്നു. പിന്നീട് ഇരുവരും സെഞ്ച്വറികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഹസ്തദാനത്തിനു തയ്യാറാവുകയും സമനില സമ്മതിക്കുകയും ചെയ്തത്.

SUNIL GAVASKAR

അഭിമാനമെന്നു ഗവാസ്‌കര്‍

നാലാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ വീരോചിത പ്രകടനത്തില്‍ സന്തോഷത്തേക്കാളധികം അഭിമാനമാണ് തനിക്കുള്ളതെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. എനിക്കു ഏറെ അഭിമാനമുണ്ട്. ഈ ടീമിനെക്കുറിച്ചും അവര്‍ ചെയ്ത കാര്യത്തെക്കുറിച്ചും ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു.

വെറും നാലു വിക്കറ്റുകള്‍ (രണ്ടാമിന്നിങ്‌സ്) മാത്രമേ നമുക്കു നഷ്ടമായുള്ളൂ. ഫ്‌ളാറ്റ് പിച്ചോ, നല്ല പിച്ചോ, ഈ ടെസ്റ്റിലെ പിച്ച് എന്തു തന്നെ ആയിരുന്നെങ്കിലും വലിയ സമ്മര്‍ദ്ദത്തിനിടയിലും അവര്‍ പിടിച്ചുനിന്നുവെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുട്ടെ് പടുത്തുയര്‍ത്താന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ- വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കായിരുന്നു. കളി സമനിലയില്‍ പിരിയുമ്പോള്‍ ജഡ്ഡു 107ഉം വാഷി 101ഉം റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് (103) ഈ മല്‍സരത്തില്‍ സെഞ്ച്വറി കുറിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരം. കെഎല്‍ രാഹുല്‍ 90 റണ്‍സിനും പുറത്താവുകയായിരുന്നു. 331 റണ്‍സിന്റെ വലിയ ലീഡ് വഴങ്ങിയ ശേഷം നാലാംദിനം ബാറ്റിങിനിറങ്ങുമ്പോള്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ (0), സായ് സുദര്‍ശന്‍ (0) എന്നിവര്‍ ഡെക്കായതോടെ ഇന്ത്യ ഇന്നിങ്‌സ് പരാജയവും മണത്തു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 188 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി രാഹുല്‍- ഗില്‍ ജോടി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. അഞ്ചാം ദിനം ആദ്യ സെഷനിലാണ് ആദ്യം രാഹുലും പിന്നീട് ഗില്ലും മടങ്ങിയത്ത. അതിനു ശേഷമായിരുന്നു ഇംഗ്ലണ്ടിനെ നിസ്സഹായരാക്കിയ ജഡേജ വാഷിങ്ടണ്‍ കൂട്ടുകെട്ട് കണ്ടത്. വെറും രണ്ടു വിക്കറ്റുകള്‍ മാത്രമേ അഞ്ചംദിനം ഇംഗ്ലണ്ടിനു വീഴ്ത്താനായുള്ളൂ.

SHUBMAN GILL

ഗില്ലിനോടുള്ള അഭ്യര്‍ഥന?

ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനോടു ഒരു കാര്യം ചോദിക്കാമോയെന്ന പ്രത്യേക അഭ്യര്‍ഥനയാണ് ശുഭ്മന്‍ ഗില്ലിനോടു സുനില്‍ ഗവാസ്‌കര്‍ നടത്തിയിരിക്കുന്നത്. ശുഭ്മന്‍ ഗില്‍, നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഈ ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തിനാണ് 311 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയത്?

240, 250 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൊണ്ട് നിങ്ങള്‍ എന്തുകൊണ്ടാണ് സന്തുഷ്ടരാവാതിരുന്നത്? നിങ്ങള്‍ (ബെന്‍ സ്റ്റോക്‌സ്) സെഞ്ച്വറി തികച്ച ശേഷം എന്തുകൊണ്ടാണ് സ്വന്തം ബൗളര്‍മാര്‍ക്ക് വിക്കറ്റുകളെടുക്കാന്‍ കൂടുതല്‍ സമയം നല്‍കാനായി നേരത്തേ ഡിക്ലയര്‍ ചെയ്യാതിരുന്നത്? അവന്‍ (ഗില്‍) ഇതൊന്നും ചോദിക്കില്ലെന്നു എനിക്കറിയാം. അവന്‍ വളരെ നല്ലൊരു വ്യക്തിയാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

Story first published: Tuesday, July 29, 2025, 15:22 [IST]
Other articles published on Jul 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+