Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിനും സൂര്യക്കും നെഞ്ചിടിപ്പ്! സഞ്ജു നേടുമോ? സാധിച്ചാല്‍ ചരിത്രം, ആദ്യത്തെയാള്‍

കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു രാത്രി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുകയാണ്. മികച്ച വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ടി20യില്‍ അദ്ദേഹത്തിനു കീഴില്‍ മിന്നുന്ന പ്രകടനമാണ് നാട്ടിലും പുറത്തുമെല്ലാം ടീം കാഴ്ചവയ്ക്കുന്നത്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്നുറപ്പായിക്കഴിഞ്ഞു. കൂടാതെ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. ടി20 ബാറ്ററെന്ന നിലയില്‍ വലിയൊരു റെക്കോര്‍ഡാണ് സഞ്ജുവിനെ ഈ പരമ്പരയില്‍ കാത്തിരിക്കുന്നത്. അതു നേടിയെടുക്കാനായാല്‍ ഈ ഫോര്‍മാറ്റിലെ പുതിയ കിങായും അദ്ദേഹം മാറും.

SANJU SAMSON

ചരിത്രം കുറിക്കുമോ സഞ്ജു?

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ അടിച്ചെടുത്ത താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് സഞ്ജു സാംസണിനെ കാത്തിരിക്കുനത്. നിലവില്‍ ഇന്ത്യയുടെ ഓള്‍ടൈം സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം മൂന്നാം സ്ഥാനത്തു നില്‍ക്കുകയാണ്. 33 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഈ ലിസ്റ്റില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുള്ളവര്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ, നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ്. ഈ രണ്ടു പേരേക്കാള്‍ അധികം പിന്നിലല്ല മലയാളി താരം. അഞ്ചു സെഞ്ച്വറികളുമായാണ് രോഹിത് തലപ്പത്തുള്ളത്. 151 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. സൂര്യ കുറിച്ചത് നാലു സെഞ്ച്വറികളാണ്. 74 ഇന്നിങ്‌സുകളില്‍ നിന്നാണിത്.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

ഈ രണ്ടു പെരെയും ഒറ്റയടിക്കു ഓവര്‍ടേക്ക് ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇംഗ്ലണ്ടുമായുള്ള ദൈര്‍ഘ്യമേറിയ പരമ്പരയില്‍ സഞ്ജുവിനു ലഭിച്ചിരിക്കുന്നത്. ഒരു സെഞ്ച്വറിയടിച്ചാല്‍ സ്‌കൈക്കൊപ്പവും രണ്ടെണ്ണമടിച്ചാല്‍ ഹിറ്റ്മാനൊപ്പവും അദ്ദേഹമെത്തും.

കളിച്ച ഇന്നിങ്‌സുകളെടുത്താല്‍ രോഹിത്, സൂര്യ എന്നിവരേക്കാള്‍ ഏറെ പിന്നിലുമാണ് സഞ്ജു. ഈ പരമ്പരയില്‍ മൂന്നു സെഞ്ച്വറികള്‍ നേടാനായാല്‍ 40ല്‍ താഴെ ഇന്നിങ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറികളടിച്ച ലോകത്തിലെ ആദ്യതാരമായി അദ്ദേഹം മാറുകയും ചെയ്യും.

SANJU SAMSON

ഗംഭീര ഫോമില്‍

സഞ്ജു സാംസണിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യയുടെ പുതിയ സെഞ്ച്വറി കിങായി മാറിയാല്‍ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ടി20യില്‍ ഓപ്പണിങ് റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതിനു ശേഷം സഞ്ജുവിന്റെ ബാറ്റിങ് ടോപ്പ് ഗിയറിലാണ്.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു പരമ്പരകളിലും ഓപ്പണാറെയെത്തി അദ്ദേഹം കസറി. തുടരെ ഏഴു ടി20കളിലാണി മലയാളി താരം ഓപ്പണ്‍ ചെയ്തത്. ഇതില്‍ മൂന്നിലും സെഞ്ച്വറി അടിച്ചെടുക്കുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് സഞ്ജു കന്നി സെഞ്ച്വറി കണ്ടെത്തിയത്.

അതിനു ശേഷം സൗത്താഫ്രിക്കയിലേക്കു തിരിച്ച അദ്ദേഹം അവിടെ ആദ്യ കളിയിലും നൂറടിച്ചു. ഇതോടെ തുടരെ രണ്ടു ടി20യില്‍ സെഞ്ച്വറികള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമായും സഞ്ജു മാറി. അതിനു ശേഷം ഇതേ പരമ്പരയിലെ നാലാമത്തെയും അവസാനത്തെും കളിയില്‍ വീണ്ടുമൊരു സെഞ്ച്വറി കൂടി താരം കണ്ടെത്തുകയായിരുന്നു.

Story first published: Wednesday, January 22, 2025, 10:57 [IST]
Other articles published on Jan 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+