For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭ് ബാറ്റിങിനിറങ്ങുമോ? കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമിതാ!! എല്ലാം പറഞ്ഞ് കോച്ച്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയമൊഴിവാക്കാനുള്ള പോരാട്ടത്തിലാണ് ടീം ഇന്ത്യ. അതിനായി ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഇനിയും 137 റണ്‍സ് കൂടി ആവശ്യവുമാണ്. കൈയിലുള്ളതാവട്ടെ എട്ടു വിക്കറ്റും. കെഎല്‍ രാഹുലും ഗില്ലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 174 റണ്‍സാണ് വലിയ നാണക്കേടില്‍ നിന്നും ടീമിനെ രക്ഷിച്ചത്.

എങ്കിലും ഇന്ത്യക്കു ആശ്വസിക്കാനായിട്ടില്ല. അവസാന ദിനമായ ഇന്ന് ഓള്‍ഔട്ടാവാതെ എങ്ങനെയെങ്കിലും ക്രീസില്‍ നങ്കൂരമിട്ട് നിന്ന് തോല്‍വിയൊഴിവാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഈ മല്‍സരത്തില്‍ സമനില മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ഏക ഓപ്ഷനെന്നു പറയേണ്ടി വരും.

അഞ്ചാംദിനം ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യയം വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ബാററിങിന് ഇറങ്ങുമോയെന്നതാണ്. ഇതേക്കുറിച്ച് തുറന്ന പറഞ്ഞിരിക്കുകയാണ് ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്.

RISHABH PANT

റിഷഭ് ബാറ്റ് ചെയ്യുമോ?

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നാലാം ദിനത്തിലെ മല്‍സരം പൂര്‍ത്തിയായ ശേഷമാണ് റിഷഭ് പന്ത് ബാറ്റിങിനു ഇറങ്ങുമോയെന്നതിനെ കുറിച്ച് സിതാന്‍ഷു കോട്ടക് വെളിപ്പെടുത്തിയത്. റിഷഭ് പന്ത് തീര്‍ച്ചയായും ബാറ്റിങിനിനു ഇറങ്ങുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കെഎല്‍ രാഹുല്‍, നായകന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുടെ ഗംഭീര ബാറ്റിങ് പ്രകടനത്തെ കോട്ടക് പ്രശംസിക്കുകയും ചെയ്തു.

അഞ്ചു ദിവസത്തെ വിക്കറ്റില്‍ തേയ്മാനം സംഭവിക്കാറുണ്ട്. പക്ഷെ ഇവിടെ ബോള്‍ മാറുന്നതൊഴിച്ചാല്‍ വിക്കറ്റില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. കെഎല്‍ രാഹുലും ശുഭ്മന്‍ ഗില്ലും ഒരുപാട് വിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് ബാറ്റ് വീശിയത്. തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ കാര്യങ്ങള്‍ കടുപ്പമാണ്.

പക്ഷെ ലഞ്ച് ടൈമിലും രാഹുലും ഗില്ലും വിശ്വാസം കൈവിട്ടില്ല. ആദ്യത്തെ 10-15 ഓവറുകള്‍ കടന്നുകിട്ടിയാല്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാമെന്നു അവര്‍ക്കു അറിയാമായിരുന്നു. വളരെ ഗംഭീരമായിട്ടു തന്നെയാണ് ഇരുവരും ബാറ്റ് ചെയ്തതെന്നും കോട്ടക് പറഞ്ഞു.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിടെയാണ് റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെ ബോള്‍ കാലില്‍ കൊണ്ട് റിഷഭിനു സാരമായി പരിക്കേറ്റത്. കടുത്ത വേദനയെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാതെ വന്നതോടെ 37 റണ്‍സെടുത്തു നില്‍ക്കവെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു.

എന്നാല്‍ വേദന സഹിച്ച് രണ്ടാംദിനം വീണ്ടും ബാറ്റിങിറങ്ങിയ റിഷഭ് 54 റണ്‍സെടുത്ത് മികച്ച ഇന്നിങ്‌സ് കളിച്ചാണ് പുറത്തായത്. സമാനമയൊരു പ്രകടനം തന്നെയാണ് ഇനി രണ്ടാമിന്നിങ്‌സിലും അദ്ദേഹത്തില്‍ നിന്നും ടീം ആഗ്രഹിക്കുന്നത്.

SHUBMAN GILL

ഗില്ലിനെ പ്രശംസിച്ചു

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ ഗംഭീര പ്രകടനം നടത്തുന്ന ശുഭ്മന്‍ ഗില്ലിനെ സിതാന്‍ഷു കോട്ടക് പ്രശംസിച്ചു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം തന്റെ മനോഭാവത്തില്‍ വരുത്തിയ മാറ്റമാണ് ഇതിനു സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടിന്നിങ്‌സുകളിലായി 697 റണ്‍സ് ഗില്‍ ഇതിനകം വാരിക്കൂട്ടിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങില്‍ മാറ്റമുണ്ടായിട്ടുണ്ട്. മനോഭാവത്തില്‍ സംഭവിച്ച മാറ്റമാണ് ബാറ്റിങിലും പ്രതിഫലിക്കുന്നത്. ഓസ്‌ട്രേിയയില്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഗില്‍ ഈ പരമ്പരയില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ ഈ വിക്കറ്റില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നുള്ള തീരുമാനമെടുത്തതില്‍ ഗില്ലിനു തന്നെയാണ് ഞാന്‍ ക്രെഡിറ്റ് നല്‍കുക. എപ്പോള്‍, എങ്ങനെ കളിക്കണമെന്നെല്ലാം തീരുമാനമെടുത്തത് അവനാണ്. ചില ഷോട്ടുകള്‍ ഗില്‍ വളരെ നന്നായി കളിക്കുക മാത്രമല്ല, ചില ഷോട്ടുകള്‍ അതുപോലെ തന്നെ കളിക്കാതെ ഒഴിവാക്കാനും സാധിച്ചുവെന്നും കോട്ടക് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 27, 2025, 9:56 [IST]
Other articles published on Jul 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+