Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു ജയിക്കാന്‍ എത്ര വിക്കറ്റ് വേണം? പരിക്കേറ്റ വോക്‌സ് ബാറ്റ് ചെയ്യുമോ, ഇതാ ഉത്തരം!!

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ഒരു ത്രില്ലര്‍ സിനിമ പോലെ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു അനായാസം മുന്നേറിയ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ തുടര്‍ച്ചയായി പിഴുത് തങ്ങള്‍ക്കു തോല്‍ക്കാന്‍ മനസ്സില്ലെന്നു കാണിച്ചു തന്നിരിക്കുകയാണ് ടീം ഇന്ത്യ. ഒടുവില്‍ കളി ഇഞ്ചോടിഞ്ചിലേക്കു നീങ്ങവെയാണ് നാലാംദിനം അവസാന സെഷനില്‍ രസംകൊല്ലിയായി മഴയെത്തിയത്.

ഇംഗ്ലണ്ട് ഇപ്പോള്‍ ജയത്തിനും പരമ്പര നേട്ടത്തിനും കൈയെത്തുംദൂരത്തു തന്നെയാണെങ്കിലും വിട്ടുകൊടുക്കാന്‍ ഇന്ത്യയും തയ്യാറല്ല. അഞ്ചാംദിനം ആദ്യ സെഷനില്‍ തന്നെ ആരാവും വിജയി എന്ന കാര്യത്തില്‍ ഉത്തരം ലഭിക്കുമെന്നുറപ്പാണ്. 374 റണ്‍സെന്ന ഓവലില്‍ ഒരു ടീമും ചേസ് ചെയ്തു ജയിച്ചിട്ടില്ലാത്ത സ്‌കോറിനു അരികിലാണ് ഇപ്പോള്‍ ഇംഗ്ലീഷ് ടീം.

നാലാംദിനം മഴയെ തുടര്‍ന്നു നേരത്തേ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിനു 339 റണ്‍സെടുത്തിരുന്ന. ജയിക്കാന്‍ വെറും 35 റണ്‍സ് മാത്രമേ അവര്‍ക്കു ഇനി ആവശ്യമുള്ളൂ. എന്നാല്‍ ഈ മല്‍സരം ജയിക്കാന്‍ ഇന്ത്യക്കു എത്ര വിക്കറ്റ് വേണമെന്നതാണ് നിര്‍ണായക ചോദ്യം. കാരണം ഈ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ പരിക്കേറ്റ പേസര്‍ ക്രിസ് വോക്‌സ് ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തിരുന്നില്ല. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ബാറ്റിങിനിറങ്ങുമോയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗമായ ജോ റൂട്ട്.

CHRIS WOAKES

വോക്‌സ് ബാറ്റിങിനിറങ്ങുമോ?

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇന്ത്യക്കു ഒമ്പതു വിക്കറ്റുകള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. തോളിനു ഗുരുതരമായി പരിക്കുള്ള ക്രിസ് വോക്‌സ് ബാറ്റിങിനു ഇറങ്ങാത്തതു കാരണമായിരുന്നു ഇത്. രണ്ടാമിന്നിങ്‌സിലും അദ്ദേഹം കളിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ആരാധകരും. പക്ഷെ എല്ലാവരെയും നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് ജോ റൂട്ട് നടത്തിയിരിക്കുന്നത്.

ടീമിനു ആവശ്യമെങ്കില്‍ ബാറ്റിങിനു ഇറങ്ങാന്‍ തന്നെയാണ് വോക്‌സിന്റെ തീരുമാനമെന്നു റൂട്ട് വ്യക്തമാക്കി. ഞങ്ങളെയെല്ലാം പോലെ വോക്‌സും ഈ മല്‍സരത്തിന്റെ ഭാഗം തന്നെയാണ്. സ്വന്തം ശരീരത്തെ പോലും വകവയ്ക്കാതെ താരങ്ങള്‍ കളിച്ചിട്ടുള്ള ഒരു പരമ്പരയാണിത്. അവനു (വോക്‌സ്) അങ്ങനെ വേണ്ടി വരില്ലെന്നു (രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുക) പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിനു ചില ത്രോ ഡൗണുകളുണ്ടായിരുന്നു.

ആവശ്യമെങ്കില്‍ ടീമിനായി ബാറ്റിങിനു ഇറങ്ങാന്‍ വോക്‌സ് തയ്യാറാണ്. എന്തു ചെയ്യാനും അദ്ദേഹം ഒരുക്കമാണ്. എനിക്കു പക്ഷെ ഉറപ്പില്ല, വോക്‌സ് പരിശീലിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. നാളെ (തിങ്കള്‍) രാവിലെ അദ്ദേഹം ചില ത്രോ ഡൗണുകള്‍ നടത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും റൂട്ട് വ്യക്തമാക്കി. നാലാംദിനത്തിലെ മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദഹം.

INDIA ENGLAND

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ കരുണ്‍ നായരുടെ ഒരു സ്‌ട്രെയ്റ്റ് ഷോട്ട് ബൗണ്ടറിയിലെത്തുന്നതു തടയാനുള്ള ശ്രമത്തിനിടെയാണ് വോക്‌സിന്റെ തോളിനു ഗുരുതരമായി പരിക്കേറ്റത്. ഇടതു തോളിനു സ്ഥാനചലനം സംഭവിച്ചതിനെ തുടര്‍ന്ന് കടുത്ത വേദന കാരണം ടീം ഫിസിയോക്കൊപ്പം അദ്ദേഹം ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് ബൗളിങിനായി ഗ്രൗണ്ടിലേക്കു വോക്‌സ് തിരികെ വന്നതുമില്ല. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ ബാറ്റിങിനായും അദ്ദേഹമിറങ്ങിയില്ല.

നേരത്തേ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നാലാം ടെസ്റ്റില്‍ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റിട്ടും വേദന സഹിച്ച് ഒന്നാമിന്നിങ്‌സില്‍ ബാറ്റ് ചെയ്തിരുന്നു. പക്ഷെ വോക്‌സിന്റെ പരിക്ക് തോളിനായതിനാല്‍ ബാറ്റ് ചെയ്യുകയെന്നത് ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും. അഞ്ചാം ജദിനം എന്താവും സംഭവിക്കുകയന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Monday, August 4, 2025, 6:59 [IST]
Other articles published on Aug 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+