For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയും എതിര്‍ ടീമും ഒരേ ടോട്ടല്‍, നേരത്തേ ഇങ്ങനെ വന്നപ്പോള്‍ ജയിച്ചതാര്? ഭയക്കണം!!

ലോര്‍ഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലം ഇപ്പോള്‍ പ്രവചനാതീതമായി മാറിയിരിക്കുകയാണ്. രണ്ടു ദിവസം മാത്രം ഇനി ശേഷിക്കെ രണ്ടു ടീമുകള്‍ക്കും ഇപ്പോള്‍ തുല്യസാധ്യതകള്‍ തന്നെയാണുള്ളത്.

മല്‍സരം ഇത്ര മാത്രം ഇഞ്ചോടിഞ്ചായി മാറാനുള്ള കാരണം ഇരുടീമുകളുടെയും ആദ്യ ഇന്നിങ്‌സ് സ്‌കോറുകള്‍ക്കാണ്. ഒരേ ടോട്ടലിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഓള്‍ഔട്ടായതെന്നാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ആദ്യം ബാറ്റ് ചെയ്ത ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ട് 387 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ലീഡ് നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും 387ല്‍ തന്നെ പുറത്തായി. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെയധികം അപൂര്‍വ്വമായി മാത്രമേ ഇതു സംഭവിക്കാറുള്ളൂ. നേരത്തേ ഇന്ത്യക്കു ഇതേ സാഹചര്യം നേരിട്ടപ്പോള്‍ എന്തായിരുന്നു സംഭവിച്ചതെന്നറിയാം.

INDIA LORDS

ലോര്‍ഡ്‌സില്‍ തോല്‍ക്കും?

ലോര്‍ഡ്‌സിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു ശുഭ്മന്‍ ഗില്ലും സംഘവും തോല്‍വിയേറ്റു വാങ്ങാനുള്ള സാധ്യതയുണ്ട്. കാരണം നേരത്തേ രണ്ടു തവണ എതിരാളികളുടെ അതേ ഒന്നാമിന്നിങ്‌സ് സ്‌കോറില്‍ തന്നെ ഓള്‍ഔട്ടായപ്പോഴും ഇന്ത്യക്കു വിജയിക്കാനായിട്ടില്ല. ലോര്‍ഡ്‌സിലു ഇതു തന്നെ സംഭവിക്കുമോയെന്നു ഭയക്കേണ്ടതുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് എതിര്‍ ടീമിന്റെ അതേ സ്‌കോറിനു ഇന്ത്യക്കു തൃപ്തിപ്പെടേണ്ടി വരുന്നത്. നേരത്തേ ഇതു ആദ്യമായി സംഭവിച്ചത് 1958ലാണ്. കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്നു ഇന്ത്യയും വിന്‍ഡീസും 222 റണ്‍സ് വീതമെടുത്ത് ഒന്നാമിന്നിങ്‌സില്‍ ഓള്‍ഔട്ടായി. ഈ മല്‍സരത്തില്‍ പിന്നീട് പരാജയപ്പെടുകയും ചെയ്തു.

അതിനു ശേഷം ഒരിക്കല്‍ക്കൂടി ഇന്ത്യക്കു ഇതു സംഭവിച്ചു. 1986ല്‍ എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലായിരുന്നു ഇത്. ഇന്ത്യയും ഇംഗ്ലണ്ടും ഒന്നാമിന്നിങ്‌സില്‍ 390 റണ്‍സ് വീതമെടുത്ത് പുറത്തായി. പക്ഷെ ആ മല്‍സരത്തില്‍ തോറ്റില്ലെന്നു ഇന്ത്യക്കു ആശ്വസിക്കാം. ഇരുടീമുകളും സമനില സമ്മതിച്ചാണ് പിരിഞ്ഞത്. അതു കഴഞ്ഞ് 39 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ വീണ്ടും എതിരാളികളുമായി ടൈ സമ്മതിച്ചിരിക്കുന്നത്. ഇത്തവണ ഫലമെന്താവുമെന്നാണ് ഇനി അറിയാനുള്ളത്.

അതേസമയം, ഇതുവരെയുള്ള ടെസ്റ്റ് ചരിത്രമെടുത്താല്‍ വെറും എട്ടു തവണ മാത്രമാണ് രണ്ടു ടീമുകള്‍ ഒന്നാമിന്നിങ്‌സില്‍ ഒരേ സ്‌കോര്‍ നേടിയിട്ടുള്ളത്. 1911ലാണ് ആദ്യത്തെ സംഭവം. ഇംഗ്ലണ്ട്- സൗത്താഫ്രിക്ക ടെസ്റ്റില്‍ ഇരുടീമുകളും 199 റണ്‍സ് വീതമെടുത്ത് പുറത്തായി. മല്‍സലത്തില്‍ ജയം സൗത്താഫ്രിക്കയ്ക്കായിരുന്നു. അതിനു ശേഷമായിരുന്നു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ 1958ലെ കാണ്‍പൂര്‍ ടെസ്റ്റ്.

INDIAN TEAM

1973ല്‍ ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലുള്ള ടെസ്റ്റില്‍ ഇരുടീമും 402 റണ്‍സ് വീതമെടുത്ത് ഓള്‍ഔട്ടായി. ഈ മല്‍സരം സമനിലയിലും കലാശിക്കുകയായിരുന്നു. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്- ഓസ്‌ട്രേലിയ ടെസ്റ്റില്‍ രണ്ടു ടീമും 428 റണ്‍സ് വീതമെടുത്ത് കൂടാരം കയറി. ഈ മല്‍സരവും സമനില തന്നെയായിരുന്നു.

തുടര്‍ന്നാണ് 1986ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ എജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റ്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ 1994ല്‍ നടന്ന ടെസ്റ്റില്‍ രണ്ടു ടീമും ആദ്യ ഇന്നിങ്‌സില്‍ 593 റണ്‍സ് വീതമാണ് സ്‌കോര്‍ ചെയ്തത്. ഈ മല്‍സരം സമനിലയാവുകയും ചെയ്തു.

2003ലെ വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ ടെസ്റ്റില്‍ ഇരുടീമുകളും 240ന് ഓള്‍ഔട്ടായി. മല്‍സരത്തില്‍ വിന്‍ഡീസ് ജയിക്കുകയും ചെയ്തു. അവസാനം 2015ല്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്്റ്റില്‍ 350 റണ്‍സ് വീതമാണ് ഇരുടീമുകളുമെടുത്തത്. കളിയില്‍ വിജയം ന്യൂസിലാന്‍ഡിനുമായിരുന്നു.

Story first published: Sunday, July 13, 2025, 12:36 [IST]
Other articles published on Jul 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+