For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റണ്‍ചേസില്‍ ഇന്ത്യ നേടുമോ? നാട്ടിലെ റെക്കോര്‍ഡ് ഇങ്ങനെ, സന്തോഷിക്കാന്‍ വരട്ടെ!

ഹൈദരാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. 231 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. പിച്ച് അവസാന രണ്ടു ദിവസം കൂടുതല്‍ സ്ലോയാവുമെന്നിരിക്കെ ഈ സ്‌കോര്‍ ഇന്ത്യക്കു ചേസ് ചെയ്യാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. നാട്ടിലെ റണ്‍ചേസില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് എങ്ങനെയാണെന്നു നോക്കാം.

2010നു ശേഷമുള്ള ടെസ്റ്റിലെ കണക്കുകള്‍ നോക്കിയാല്‍ നാലു തവണയാണ് ഇന്ത്യ 200ന് മുകളില്‍ റണ്‍സ് നാട്ടില്‍ വിജയകരമായി ചേസ് ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് സംഭവിച്ചത് 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. അന്നു 276 റണ്‍സാണ് ഇന്ത്യ വിജയകരമായി ചേസ് ചെയ്തത്. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലായിരുന്നു ഇത്. അതു കൂടാതെ 230ന് മുകളില്‍ റണ്‍സ് ഒരിക്കല്‍ മാത്രമേ ഇന്ത്യ വിജയകരമായി ചേസ് ചെയ്തിട്ടുള്ളൂ.

ROHIT BHARAT

2012ല്‍ ബെംഗളൂരുവില്‍ വച്ച് ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ മിന്നുന്ന വിജയം. 262 റണ്‍സാണ് അന്നു ഇന്ത്യ ചേസ് ചെയ്തു വിജയിച്ചത്. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലായിരുന്നു ഇത്. ഈ രണ്ടു വിജയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ 230ന് മുകളില്‍ റണ്‍സ് ഇന്ത്യ നാട്ടില്‍ ഒരിക്കലും ചേസ് ചെയ്തിട്ടില്ല.

ഇന്ത്യയുടെ മൂന്നാമത്തെ മികച്ച റണ്‍ ചേസ് കണ്ടത് 2010ല്‍ ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയിലാണ്. 216 റണ്‍സാണ് ഇന്ത്യന്‍ ടീം പിന്തുടര്‍ന്നു ജയിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ നാടകീയ വിജയമായിരുന്നു ഇന്ത്യ അന്നു സ്വന്തമാക്കിയത്.

2010ല്‍ തന്നെ മറ്റൊരു ടെസ്റ്റില്‍ കൂടി നാട്ടില്‍ 200ന് മുകളില്‍ റണ്‍സ് ഇന്ത്യ വിജയകരമായി ചേസ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരേ 207 റണ്‍സാണ് ഇന്ത്യ ചേസ് ചെയ്ത് ജയിച്ചുകയറിയത്. മൂന്നു വിക്കറ്റുകള്‍ മാത്രമേ ഇതിനായി ഇന്ത്യക്കു കൈവിടേണ്ടി വന്നുള്ളൂ.

ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ റണ്‍ചേസ് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ 158 റണ്‍സാണ് ഇന്ത്യ ചേസ് ചെയ്തു വിജയിച്ചത്. നാലു വിക്കറ്റുകളാണ് ഇതിനായി ഇന്ത്യക്കു കൈവിടേണ്ടി വന്നത്.

ഹൈദരാബാദിലെ പിച്ചില്‍ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡ് എടുക്കുകയാണെങ്കില്‍ റണ്‍സേില്‍ ഇന്ത്യ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലെന്നത് രോഹിത്തിനും സംഘത്തിനും പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്. നാലു തവണയാണ് ഇന്ത്യന്‍ ടീം ഇവിടെ റണ്‍ചേസ് നടത്തിയിട്ടുള്ളത്. രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചുകയറിയപ്പേള്‍ ശേഷിച്ച രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങുകയായിരുന്നു.

1969ലാണ് ഇന്ത്യക്കു ഹൈദരാബാദില്‍ ആദ്യമായി റണ്‍ചേസ് നടത്തേണ്ടി വന്നത്. ന്യൂസിലാന്‍ഡിനെതിരേ 269 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം. പക്ഷെ ഈ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. 1988ല്‍ വീണ്ടും ന്യൂസിലാന്‍ഡിനെതിരേ റണ്‍ചേസിനു ഇറങ്ങിയപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. 21 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു കിവികള്‍ ഇന്ത്യക്കു നല്‍കിയത്.

INDIA VS ENGLAND

2010ല്‍ വീണ്ടും ഇവിടെ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ റണ്‍ചേസിനു ഇറങ്ങി. അന്നു 327 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് കിവികള്‍ ഇന്ത്യക്കു നല്‍കിയത്. ഈ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു. അവസാനമായി 2018ലാണ് ഹൈദരാബാദില്‍ ഇന്ത്യ റണ്‍ചേസ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 72 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.

അതേസമയം, ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 190 റണ്‍സിന്റെ മികച്ച ലീഡ് ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ശക്തമായി തിരിച്ചടിച്ച ഇംഗ്ലണ്ട് 420 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓലി പോപ്പിന്റെ (196) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്. 278 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 21 ഫോറുകളുള്‍പ്പെട്ടിരുന്നു.

Story first published: Sunday, January 28, 2024, 12:55 [IST]
Other articles published on Jan 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+