Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എറിഞ്ഞിടുമോ ഇന്ത്യ? അതോ ജയം ഇംഗ്ലണ്ടിനൊപ്പമോ, ഞെട്ടിക്കുന്ന പ്രവചനം!!

ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. അവസാന ദിനമായ ഇന്നു രണ്ടു ടീമുകള്‍ക്കും ജയിക്കാമെന്ന സാഹചര്യം തന്നെയാണുള്ളത്. മുന്‍തൂക്കം ഇപ്പോഴും ശുഭ്മന്‍ ഗില്ലിന്റെ ഇന്ത്യക്കാണെങ്കിലും ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ടിനെ വില കുറച്ചു കാണാന്‍ സാധിക്കില്ല. ബാസ്‌ബോള്‍ ശൈലിയുടെ വക്താക്കളായ അവര്‍ക്കു ബാറ്റിങില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്.

371 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. മറുപടിയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്താണ് അവര്‍ നാലാംദിനം കളി അവസാനിപ്പിച്ചത്.

മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ ഇന്നു ഇംഗ്ലീഷ് ടീമിനു ജയിക്കാന്‍ വേണ്ടത് 350 റണ്‍സാണ്. ഇന്ത്യക്കാവട്ടെ പത്തു വിക്കറ്റുകളും വേണം. ഈ ടെസ്റ്റില്‍ വിജയം ആര്‍ക്കൊപ്പമാവും നില്‍ക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് എക്‌സിന്റെ എഐ ടൂളായ ഗ്രോക്ക് (Grok).

INDIA TEST TEAM

ഇന്ത്യന്‍ വിജയസാധ്യത

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയസാധ്യത പരിശോധിക്കുമ്പോള്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ആദ്യത്തേത് ഇംഗ്ലണ്ടിനു മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ ഇന്നു 350 റണ്‍സ് വിജയകരമായി ചേസ് ചെയ്യാന്‍ സാധിക്കുമോയെന്നതാണ്. ഇതു തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറാണ്. പക്ഷെ അസാധ്യമാണെന്നു പറയാന്‍ സാധിക്കില്ല. ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ടോട്ടല്‍ ഇവിടെ ചേസ് ചെയ്യാന്‍ സാധിക്കുക തന്നെ ചെയ്യും.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണ്. 2003ല്‍ ഓസ്‌ട്രേലിയക്കെതിരേ അവര്‍ 418 റണ്‍സ് വിജയകരമായി ചേസ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടാവട്ടെ 2022ല്‍ ഇന്ത്യക്കെതിരേ 378 റണ്‍സും ചേസ് ചെയ്തു ജയിച്ചിട്ടുണ്ടെന്നു കാണാം.

ലീഡ്‌സ് ടെസ്റ്റിലേക്കു വന്നാല്‍ ബെന്‍ ഡക്കെറ്റും സാക്ക് ക്രോളിയും ക്രീസില്‍ നില്‍ക്കവെ, ജോ റൂട്ട്, ഒല്ലി പോപ്പ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ബാറ്റ് ചെയ്യാനിരിക്കവെ ഇംഗ്ലണ്ട് ബാറ്റിങ് ആഴമേറിയതാണെന്നു കാണാം. നിലവില്‍ 3.5 റണ്‍റേറ്റിലാണ് അവര്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാസ്‌ബോള്‍ ശൈലി പിന്തുടരുന്ന ഇംഗ്ലീഷ് ടീമിനു റണ്‍റേറ്റുയര്‍ത്താനും കൂടുതല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുമുള്ള ശേഷിയുമുണ്ട്.

ഇന്ത്യന്‍ വിജയസാധ്യത പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ട രണ്ടാമത്തെ ഘടകം നമ്മുടെ ബൗളിങ് ആക്രമണമാണ്. പിച്ചിലെ വിള്ളലുകളും ബൗണ്‍സുമെല്ലാം മുതലെടുത്ത് തുടക്കത്തില്‍ തന്നെ വിക്കറ്റുകളെടുക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയാണ് അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.

ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ നേടി. എന്നാല്‍ ഇത്തവണ ഇവരില്‍ നിന്നും ബുംറയ്ക്കു കൂടുതല്‍ പിന്തുണ ആവശ്യമാണ്. സിറാജും പ്രസിദ്ധും കൂടി മറുഭാഗത്ത് വിക്കറ്റുകള്‍ നേടിയാല്‍ മാത്രമേ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ. വലിയകൂട്ടുകെട്ടുകളുണ്ടാവുന്നത് തടയാന്‍ കഴിഞ്ഞാല്‍ ഈ മല്‍സരത്തില്‍ പിടിമുറുകാന്‍ ഇന്ത്യക്കു കഴിയും.

ഇനി ഈ മല്‍സരത്തില്‍ ഇന്ത്യന്‍ വിജയത്തെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകം കാലാവസ്ഥയാണ്. മഴ കളി തടസ്സപ്പെടുത്തിയാല്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയും ഇംഗ്ലണ്ടിനു റണ്‍ചേസ് കൂടുതല്‍ കടുപ്പമാക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് സമനില പോലും ജയത്തിനു തുല്യമായിരിക്കും. എന്നാല്‍ നിലവിലെ പൊസിഷന്‍ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ട് വിജയത്തിനായി തന്നെയാവും ശ്രമിക്കുക.

BEN STOKES

പ്രവചനം ഇങ്ങനെ

നിലവിലെ സാഹചര്യവും ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ സമീപനവുമെല്ലാം പരിഗണിക്കുമ്പോള്‍ ലീഡ്‌സ് ടെസ്റ്റില്‍ അവര്‍ ജയിക്കുമെന്നാണ് എഐയുടെ പ്രവചനം. ആദ്യ ഇന്നിങ്‌സില്‍ 465 റണ്‍സെടുക്കാന്‍ അവര്‍ക്കായിരുന്നു. ഇന്നു മുഴുവന്‍ വിക്കറ്റും കൈയിലിരിക്കെ ഇംഗ്ലണ്ടിനു മുന്നില്‍ 84 ഓവറുകളും ബാക്കി നില്‍ക്കുകയാണ്.

ഇന്ത്യന്‍ ബൗളിങിലേക്കു വന്നാല്‍ ജസ്പ്രീത് ബുംറയ്ക്കു മാത്രമേ അച്ചടക്കത്തോടെ പന്തെറിയാന്‍ സാധിക്കുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്യുന്നു. ഇവയെല്ലാം ഇംഗ്ലണ്ട് ഈ ടെസ്റ്റില്‍ ജയിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും എഐ വിശദീകരിക്കുന്നു.

Story first published: Tuesday, June 24, 2025, 10:01 [IST]
Other articles published on Jun 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+