For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ 0-5ന് തോറ്റാല്‍ ഗംഭീര്‍ തെറിക്കുമോ? ഞെട്ടിച്ച് ബിസിസിഐ! മറുപടി ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചെന്നവ നിലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയത്. ഇന്ത്യയെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളാക്കിയ ശേഷം തലയുയര്‍ത്തിയാണ് അദ്ദേഹം ടീം വിട്ടത്.

തുടര്‍ന്നാണ് ജൂലൈ ഒമ്പതിനു പുതിയ കോച്ചായി ഗംഭീറിന്റെ വരവ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീമിനെ ഉജ്ജ്വമായി തന്നെ നയിക്കുന്ന അദ്ദേഹം ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയികളാക്കുകയും ചെയ്തു. പക്ഷെ വൈറ്റ് ബോളിലെ ഈ പ്രകടനം ടെസ്റ്റില്‍ പുറത്തടുക്കാന്‍ ഗംഭീറിനു കീഴില്‍ ടീമിനു സാധിക്കുന്നില്ല.

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര 2-0നു നേടിയതൊഴിച്ചാല്‍ ന്യൂസിലാന്‍ഡിനോടു നാട്ടില്‍ 0-3നും ഓസ്‌ട്രേലിയയോടു 1-3നും ഇന്ത്യ പരാജയു രുചിച്ചു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1നും പിന്നിലാണ്. ഈ പരമ്പരയും ടീം കൈവിടുകയാണെങ്കില്‍ ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോയെന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ.

GAUTAM GAMBHIR

ഗംഭീറിനെ പുറത്താക്കുമോ?

ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കു പിന്നാലെ ഇനി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കൈവിട്ടാലും ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു യുവനിരയെ വച്ച് വളരെ നല്ല പ്രകടനനമാണ് ഈയൊരു സമയത്ത് ഗൗതം ഗംഭീര്‍ കാഴ്ചവയ്ക്കുന്നത്. ഒരു ടീമിന്റെ പരിവര്‍ത്തനത്തിന്റെ സമയത്തു നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും പ്രതീക്ഷിച്ചതു പോലെയുള്ള ഫലങ്ങള്‍ ലഭിക്കണമെന്നില്ല. ഈ തരത്തിലുള്ള പരിവര്‍ത്തന സമയത്തു ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളും പതറിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഗംഭീറിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു കോളെടുക്കുന്നത് വളരെ നേരത്തേ ആയിപ്പോവും. ഇംഗ്ലണ്ടില്‍ നമുക്ക് ഇപ്പോഴും നാലു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കുകയാണ്. കാര്യങ്ങള്‍ മാറി മറിയുമെന്ന പ്രതീക്ഷയും ഞങ്ങള്‍ക്കുണ്ട്. അതിനു ശേഷം എന്തായിരിക്കുമെന്നു നമുക്കു കാണാം. ബിസിസിഐയ്ക്കു ഗംഭീറില്‍ പൂര്‍ണ വിശ്വാസം തന്നെ ഇപ്പോഴുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

2027ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ നിലവിലുള്ള കരാര്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകള്‍ ടീം മിന്നുന്ന ഫോമിലായതിനാല്‍ തന്നെ തല്‍ക്കാലത്തേക്കു അദ്ദേഹത്തിന്റെ കോച്ചിങ് സ്ഥാനത്തിനും ഭീഷണിയില്ല. മൂന്നു ഫോര്‍മാറ്റിലും ടീമിനു ഒരുപോലെ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നാല്‍ മാത്രമേ ഗംഭീറിന്റെ റോളിനെക്കുറിച്ച് ബിസിസിഐ ഗൗരമായി ചിന്തിക്കാനിടയുള്ളൂ.

gill gambhir

ഇതിഹാസ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലുകള്‍ക്കു ശേഷം ഇന്ത്യ ആദ്യമായി കളിച്ച ടെസ്റ്റ് കൂടിയാണ് ഇംഗ്ലണ്ടിനെതിരേ ലീഡ്്‌സില്‍ നടന്നത്. ഇരുവരുടെയും അഭാവത്തിലും രണ്ടിന്നിങ്‌സുകളിലും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ടീമിനു സാധിച്ചു. അഞ്ചു സെഞ്ച്വറികളാണ് ഇന്ത്യന്‍ താരങ്ങള്‍ ലീഡ്‌സില്‍ വാരിക്കൂട്ടിയത്.

പക്ഷെ ഫീല്‍ഡിങിലും ബൗളിങിലും സംഭവിച്ച പാളിച്ചകളും ആദ്യമായി ടെസ്റ്റ് ടീമിനെ നയിച്ച യുവതാരം ശുഭ്മന്‍ ഗില്ലിന്റെ പരിചയക്കുറവും ടീമിനു തിരിച്ചടിയായി. ഇതാണ് അഞ്ചു വിക്കറ്റിന്റെ പരാജയത്തിലേക്കു ഇന്ത്യയെ നയിച്ചത്.

ബുധനാഴ്ച മുതല്‍ എഡ്ബാസ്റ്റണില്‍ തുടങ്ങാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് ഇനി ഗില്ലും സംഘവും ലക്ഷ്യമിടുന്നത്. ആദ്യ ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യയിറങ്ങുക. ജോലിഭാരം കുറയ്ക്കുന്നതിനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Monday, June 30, 2025, 15:01 [IST]
Other articles published on Jun 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+