For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനോടും തോറ്റാല്‍ ഗംഭീറിന്റെ സീറ്റിളകും!! ആരാവും പുതിയ ടെസ്റ്റ് കോച്ച്? ഇവരെ നോക്കിവച്ചോ

ഇന്ത്യന്‍ ടീം കോച്ചെന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും ഗൗതം ഗംഭീറിന്റെ സ്ഥാനത്തിനു ഇളക്കം തട്ടിക്കൊണ്ടിരിക്കുകയാണ്. ഓരോ ടെസ്റ്റുകളും ഇപ്പോള്‍ അദ്ദേഹത്തിനു അഗ്നിപരീക്ഷയായും മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടിലും ഗംഭീറിന്റെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ടീമിനു നേരിടേണ്ടി വന്നത്.

അടുത്തയാഴ്ച എഡ്ബാസ്റ്റണില്‍ നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ ശക്തമായൊരു തിരിച്ചുവരാണ് ഇനി ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പക്ഷെ അതീവ ദുഷ്‌കരം തന്നെയായിരിക്കും. ഇതുവരെ ഒരു ടെസ്റ്റ് പോലും ഇന്ത്യ ജയിച്ചിട്ടില്ലാത്ത വേദിയാണിത്. അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പര ഗംഭീറിന്റെ ഭാവി തീരുമാനിക്കുന്നതിലും നിര്‍ണായകമായി മാറിയേക്കും.

കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളിലും അദ്ദേഹം പരാജയം രുചിച്ചുകഴിഞ്ഞു. ഇതിലൊന്നാവട്ടെ സമ്പൂര്‍ണ തോല്‍വിയുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയും കൈവിട്ടാല്‍ ഗംഭീറിന മാറ്റി ടെസ്റ്റില്‍ പുതിയൊരു കോച്ചിനെക്കുറിച്ച് ബിസിസിഐ ഗൗരവമായി തന്നെ ആലോചിച്ചേക്കും. അദ്ദേഹത്തെ നീക്കുകയാണെങ്കില്‍ ടെസ്റ്റ് കോച്ചായി വരാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

VVS LAXMAN

വിവിഎസ് ലക്ഷ്മണ്‍

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടെസ്റ്റ് ടീം കോച്ച് സ്ഥാനത്തുനീക്കിയാല്‍ പകരം വരാനിടയുള്ള ഒരാള്‍ ടെസ്റ്റിലെ മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ വിവിഎസ് ലക്ഷ്മണാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തോളം അനുഭവസമ്പത്തും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുളള അധികം ഇന്ത്യന്‍ താരങ്ങളില്ലെന്നു കാണാം.

ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പേടിസ്വപ്‌നങ്ങളിലൊന്ന് കൂടിയായിരുന്നു ലക്ഷ്മണ്‍. കാരണം അവര്‍ക്കെതിരേ കളിക്കുമ്പോഴെല്ലാം പല ഗംഭീര ഇന്നിങ്‌സുകളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ലക്ഷ്മണുമായി താരതമ്യം ചെയ്യുമ്പോള്‍ കളിക്കാരനെന്ന നിലയില്‍ ഗംഭീറിനു അനുഭസമ്പത്തില്ല. അത്ര മികച്ചൊരു ടെസ്റ്റ് റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെടാനില്ല. ഇതു തന്നെയാണ് ടെസ്റ്റില്‍ ഇന്ത്യക്കും വിനയായി കൊണ്ടിരിക്കുന്നത്. ടീം പതറുന്ന ഘട്ടങ്ങളില്‍ പലപ്പോഴും ഗംഭീറിന്റെ പക്കല്‍ മറുപടിയില്ല.

എന്നാല്‍ ലക്ഷ്മണ്‍ ഇങ്ങനെയല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ കളിച്ച് തഴക്കവും വഴക്കവും വന്നിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഓരോ സാഹചര്യങ്ങളിലും സ്വീകരിക്കേണ്ട ഗെയിം പ്ലാനിനെക്കുറിച്ച് ലക്ഷ്മണിനു കൃത്യമായ ധാരണയുണ്ടാവും. പ്രതിസന്ധി ഘട്ടങ്ങളില്‍ എങ്ങനെ കരകയറാമെന്നും അതിനു സഹായിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാവുമെന്നും ലക്ഷ്മണിനു വ്യക്തതയുണ്ടാവും. ഇതു ടീമിനു ഒരുപാട് ഗുണവും ചെയ്യും.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (NCA) മേധാവിയായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്മണ്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായും ചില പരമ്പരകളില്‍ അദ്ദേഹത്തെ നമ്മള്‍ കണ്ടു കഴിഞ്ഞു.

പക്ഷെ ടെസ്റ്റില്‍ ലക്ഷ്മണിനെ ഇനിയും പരിശീലകന്റെ റോളില്‍ കണ്ടിട്ടില്ല. ടെസ്റ്റില്‍ ഇതേ രീതിയിലാണ് ഗംഭീറിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ പരിശീലകസ്ഥാനത്ത് അദ്ദേഹത്തിനു ഇനി അധികം ആയുസ്സുണ്ടായേക്കില്ല. ടെസ്റ്റിലേക്കു മാത്രമായി പുതിയൊരു കോച്ചിനെ ബിസിസിഐ കൊണ്ടു വന്നേക്കുകയും ചെയ്യും.

SOURAV GANGULY

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ടെസ്റ്റ് ടീം കോച്ചായി വന്നേക്കാവുന്ന രണ്ടാമത്തെയാള്‍ മുന്‍ ഇതിഹാസ നായകന്‍ കൂടിയായ സൗരവ് ഗംഗുലിയാണ്. മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിനു ഇപ്പോള്‍ പ്രത്യേക ചുമതലകളൊന്നുമില്ല. അതുകൊണ്ടു തന്നെ ടെസ്റ്റ് ടീം കോച്ച് റോള്‍ ഓഫര്‍ ചെയ്താല്‍ അതു ദാദ ഇരുകൈകളും നീട്ടിത്തന്നെ സ്വീകരിക്കുമെന്നുറപ്പാണ്.

ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു വരാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്നു ഗാംഗുലി അടുത്തിടെ തുറന്നു പറഞ്ഞു കഴിഞ്ഞു. ഇതാദ്യമായാണ് അദ്ദേഹം ഇത്തരമൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഗൗതം ഗംഭീറിനെ മാറ്റിയാല്‍ തീര്‍ച്ചയായും ഈ റോളിലേക്കു ദാദയും ബിസിസിഐയുടെ പരിഗണനയിലുണ്ടാവുമെന്നത് ഉറപ്പാണ്.

Story first published: Saturday, June 28, 2025, 15:26 [IST]
Other articles published on Jun 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+