Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടെസ്റ്റില്‍ 471 നേടിയിട്ടും തോറ്റു, ഇത്തവണ 587; ഇതും ഇന്ത്യ പൊട്ടുമോ? രണ്ടിലൊന്നുറപ്പ്

എഡ്ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ വിധി എന്താവുമെന്നു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ആദ്യ രണ്ടു ദിവസം കളി കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു തന്നെയാണ് ആധിപത്യം. എന്നാല്‍ ബാസ്‌ബോള്‍ ശൈലിയുടെ വക്താക്കളായ ബെന്‍ സ്‌റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെ പൂര്‍ണമായി എഴുതിത്തളാന്‍ കഴിയില്ല. മല്‍സരത്തിലേക്കു ഇനിയും തിരിച്ചുവരാനുള്ള ബാറ്റിങ് കരുത്ത് അവര്‍ക്കുണ്ട്.

587 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇംഗ്ലാണ്ടവട്ടെ രണ്ടാംദിനം മൂന്നിനു 77റണ്‍സെന്ന നിലയില്‍ ബാക്ക്ഫൂട്ടിലാവുകയും ചെയ്തിരുന്നു. നേരത്തേ ലോര്‍ഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സെന്ന മികച്ച ടോട്ടലുണ്ടായിട്ടും ഇന്ത്യക്കു അഞ്ചു വിക്കറ്റിന്റെ പരാജയം രുചിക്കേണ്ടി വന്നിരുന്നു. സമാനമായൊരു വീഴ്ച ഇത്തവണയും ഇന്ത്യക്കു സംഭവിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

AAKASH CHOPRA

മല്‍സരഫലം എന്താവും?

സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ പോക്ക് എവിടേക്കാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചത്. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയസാധ്യത ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

നിങ്ങള്‍ സുരക്ഷതമായ ഒരിടത്താണ് ഇപ്പോഴുള്ളതെന്ന തോന്നലുണ്ടാക്കുന്ന തരത്തില്‍ മതിയായ റണ്‍സ് നേടിയിട്ടുണ്ട്. യുക്തിസഹമായി പറയുമ്പോള്‍, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കു നോക്കുമ്പോള്‍ ഒരു ടീമിനു മാത്രമേ ഇനി ഈയൊരു ഘട്ടത്തില്‍ വിജയിക്കാന്‍ സാധിക്കുകയുളളൂ, അതു ഇന്ത്യയാണ്. അതല്ലെങ്കില്‍ ഈ മല്‍സരം സമനിലയിലാവും അവസാനിക്കുക.. ഈയൊരു സന്ദര്‍ഭത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റില്‍ വിജയിക്കുകയെന്നത്് അസാധ്യം തന്നെയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും ആധുനിക ക്രിക്കറ്റില്‍ ചരിത്രപരമായ നമ്പറുകളില്‍ വലിയ കാര്യമില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് വളരെ വേഗതയിലാണ് ഇപ്പോള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു.

ആധുനിക ക്രിക്കറ്റ് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഗെയിമിനെ ഇപ്പോള്‍ ആളുകള്‍ സമീപിക്കുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. കൂടാതെ മുമ്പത്തേക്കാളും വേഗതയേറിയതുമായി മാറിയിട്ടുണ്ട്. അതു നന്നായി ചെയ്യുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ടെന്നും ബാസ് ബോള്‍ ശൈലിയെക്കുറിച്ച് ചോപ്ര അഭിപ്രായപ്പെട്ടു.

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ ബഹുദൂരം മുന്നിലാണെന്നും മൂന്നാംദിനം തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കാനായിരിക്കും ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരും ഇനി ചിത്രത്തിലേക്കു വരുമെന്നും രണ്ടാം വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കിയ ജോ റൂട്ടിന്റെ ബോള്‍ ടേണ്‍ ചെയ്തിരുന്നതായും ചോപ്ര നിരീക്ഷിച്ചു.

ഫ്‌ളാറ്റ് പിച്ച്

ഇംഗ്ലണ്ടിലെ പിച്ചുകള്‍ നേരത്തേ ബൗളര്‍മാരെ തുണയ്ക്കുന്നതായിരുന്നെങ്കിലും ഇപ്പോഴത്തേത് ഫ്‌ളാറ്റ് പിച്ചുകളാണെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഹെഡിങ്‌ലേയിലേതു ആയാലും ഇപ്പോള്‍ എഡ്ബാസ്റ്റണിലായാലും പിച്ച് വളരെ ഫ്‌ളാറ്റാണെന്നു കാണാം. ലോര്‍ഡ്‌സിലെ അടുത്ത ടെസ്റ്റിലും ഫ്‌ളാറ്റായിട്ടുള്ള ഒരു പിച്ചായിരിക്കും നിങ്ങള്‍ക്കു ലഭിക്കുകയെന്നു ഞാന്‍ പറയും.

SHUBMAN GILL

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പരമ്പരാഗതമായി കൂടുതല്‍ ജാഗ്രതയോടെയാണ് നേരത്തേ കളിച്ചിരുന്നത്. പക്ഷെ അവയെല്ലാം ഇപ്പോള്‍ ചരിത്രമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ബാറ്റിങിനു അത്ര ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതല്ല.

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലേക്കു വന്നാല്‍ ബൗണ്ടറികളുടെ വലിപ്പം 60 മീറ്ററാക്കിയിട്ടുണ്ട്. വായുവില്‍ ഷോട്ടുകള്‍ കളിക്കാന്‍ ബാസ്‌ബോള്‍ പ്രചോദിപ്പിക്കുന്നുവെന്നതാണ് ഇതിനു കാരണം. മിസ് ഹിറ്റുകള്‍ ചിലപ്പോള്‍ സിക്‌സറുകളായി മാറിയേക്കും. ഫോറുകളും വളരെ അനായാസം ലഭിക്കും. കൂടാതെ സ്‌കോറിങ് റേറ്റും വേഗത്തിലായിരിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 4, 2025, 15:24 [IST]
Other articles published on Jul 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+