Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജയ്‌സ്വാള്‍ അടുത്ത ഇതിഹാസം, വിദേശത്തും കസറും- കാരണങ്ങള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. അതിവേഗത്തില്‍ തല്ലിത്തകര്‍ക്കുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ഏത് എതിരാളിയേയും ധൈര്യത്തോടെ നേരിടാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ രണ്ട് ഇരട്ട സെഞ്ച്വറിയാണ് ജയ്‌സ്വാളിന്റെ പേരിലുള്ളത്. ഓപ്പണിങ്ങില്‍ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി ജയ്‌സ്വാള്‍ മാറിക്കഴിഞ്ഞു.

അടുത്ത ഇതിഹാസമാണ് ജയ്‌സ്വാള്‍ എന്നാണ് കൂടുതല്‍ ആരാധകരും വിശേഷിപ്പിക്കുന്നത്. വിരാട് കോലിക്ക് ശേഷം ശുബ്മാന്‍ ഗില്‍ അല്ലെന്നും അടുത്തതായി ആ സ്ഥാനം അലങ്കരിക്കുക ജയ്‌സ്വാള്‍ ആയിരിക്കുമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ കസറിയ പല താരങ്ങളും വിദേശ മൈതാനത്ത് നനഞ്ഞ പടക്കമാവാറുണ്ട്. മായങ്ക് അഗര്‍വാള്‍ ഈ കണ്ണിയിലെ അവസാനത്തെ ഉദാഹരണമാണെന്ന് പറയാം.

മായങ്കിനെപ്പോലെ ജയ്‌സ്വാളും വിദേശ മൈതാനത്ത് നനഞ്ഞ പടക്കമാവുമോ?. ഇല്ലെന്ന് തന്നെ പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം താരത്തിന്റെ മനോഭാവമാണ്. ജയ്‌സ്വാള്‍ വലിയ ആത്മവിശ്വാസമുള്ള താരമാണ്. ഇതിന് മുമ്പ് തന്നെ ജയ്‌സ്വാള്‍ തന്റെ ആത്മവിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ആരുടേയും ഉപദേശം കേട്ടല്ല കളിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാറുണ്ട്.

എന്നാല്‍ എപ്പോഴും സ്വന്തം കഴിവില്‍ വിശ്വസിക്കാനാണ് ഇഷ്ടം. തന്റെ കളിയിലും പ്രതിഭയിലും ഷോട്ട് സെലക്ഷനിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഇതാണ് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമെന്നുമാണ് ജയ്‌സ്വാള്‍ പറയുന്നത്. വലിയ പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് താരമായ ആളാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ജീവിതമാണ്. ക്രിക്കറ്റല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നാണ് ജയ്‌സ്വാള്‍ പറയുന്നത്.

Yashasvi Jaiswal

ഇത് തന്നെ അദ്ദേഹത്തിന്റെ മനോഭാവത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഭാവിയില്‍ സൂപ്പര്‍ താരമായി ജയ്‌സ്വാള്‍ മാറാനുള്ള പ്രധാന കാരണം ഈ മനോഭാവമാണ്. വിദേശ മൈതാനത്തും ഈ മനോഭാവം അദ്ദേഹത്തെ തുണച്ചേക്കും. രണ്ടാമത്തെ താരം ന്യൂബോളില്‍ മികവ് കാട്ടാനുള്ള കഴിവാണ്. പ്രധാനമായും ന്യൂബോളര്‍മാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ സ്വിങ്ങും ബൗണ്‍സുമാണ്. ഇത് രണ്ടും ജയ്‌സ്വാൡന്റെ കരുത്താണെന്നതാണ് വസ്തുത. നന്നായി പുള്‍ഷോട്ട് കളിക്കുന്ന താരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍.

കൂടാതെ സ്വിങ്ങിനനുസരിച്ച് മികച്ച ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ജയ്‌സ്വാളിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. വമ്പന്‍ സിക്‌സര്‍ റെക്കോഡടക്കം താരം നേടിയിരുന്നു. 10 സിക്സുകള്‍ രണ്ടാം ഇന്നിങ്സില്‍ നേടിയതോടെ ഒരു ടെസ്റ്റ് ഇന്നിങ്സില്‍ കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് ജയ്സ്വാള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു താരത്തിനും നേടാനാവാത്ത നേട്ടമാണ് ജയ്സ്വാള്‍ സ്വന്തം പേരിലാക്കിയത്.

22 വര്‍ഷം പഴക്കമുള്ള നവജോത് സിദ്ദുവിന്റെ റെക്കോഡാണ് ജയ്സ്വാള്‍ തകര്‍ത്തത്. എട്ട് സിക്സുകളാണ് അദ്ദേഹം നേടിയത്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് പോലും ഒരു ഇന്നിങ്സില്‍ 10 സിക്സുകള്‍ നേടിയിട്ടില്ല. ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഹാട്രിക് സിക്‌സുകളാണ് താരം നേടിയത്. ആന്‍ഡേഴ്‌സണിന്റെ കരിയറില്‍ ആദ്യമായാണ് ഒരു താരം മൂന്ന് തുടര്‍ സിക്‌സുകള്‍ അടിക്കുന്നത്. ഈ നേട്ടം 22കാരനായ ജയ്‌സ്വാളിന് മാത്രം സ്വന്തം.

വിദേശ പിച്ചിലെ പേസും ബൗണ്‍സും ജയ്‌സ്വാളിനെ വിറപ്പിക്കില്ല. പേസര്‍മാരെ നന്നായി നേരിടാനുള്ള ജയ്‌സ്വാളിന്റെ കരുത്ത് വിദേശ പിച്ചിലും കസറാന്‍ താരത്തെ സഹായിച്ചേക്കും. മറ്റൊരു കാര്യം മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാനുള്ള കഴിവാണ്. കരിയറിലെ ആദ്യത്തെ മൂന്ന് സെഞ്ച്വറി പ്രകടനങ്ങളും 150ന് മുകളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായി. ഇത് താരം വിദേശ മൈതാനത്തിലും തിളങ്ങാന്‍ കഴിവുള്ളവനാണെന്ന് വ്യക്തമാക്കുന്നതാണ്.

Story first published: Tuesday, February 20, 2024, 11:39 [IST]
Other articles published on Feb 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+