For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാളിന്റെ പ്രധാന പ്രശ്‌നം പിടികിട്ടി!! രക്ഷപ്പെടാന്‍ ഈ വഴി മാത്രം, ഉപദേശിച്ച് ഗവാസ്‌കര്‍

ഓവല്‍: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയത് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനാണ്. സമീപകാലത്തു ഇന്ത്യന്‍ ടീം കളിച്ച പല റെഡ് ബോ പരമ്പരകളിലും അദ്ദേഹം ഒരുപാട് റണ്‍സ് അടിച്ചെടുത്തിരുന്നു.

അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലും ഇത്തവണ ടീമിന്റെ റണ്‍മെഷീനായി മാറുമെന്നു ഉറപ്പിച്ചിരുന്നയാളും ജയ്‌സ്വാളാണ്. പക്ഷെ പരമ്പരയില്‍ ഇനിയൊരു ഇന്നിങ്‌സ് മാത്രം ശേഷിക്കെ 300 റണ്‍സ് പോലും താരം തികച്ചിട്ടില്ല.

അഞ്ചു ടെസ്റ്റുകളില ഒമ്പതു ഇന്നിങ്‌സുകളിലായി 32.55 ശരാശരിയില്‍ 293 റണ്‍സ്് മാത്രമാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്. രണ്ടിന്നിങ്‌സുകളില്‍ താരം ഡെക്കാവുകയും ചെയ്തു. യഥാര്‍ഥത്തില്‍ ജയ്‌സ്വാള്‍ എന്തുകൊണ്ടാണ് ഈ പരമ്പരയില്‍ ക്ലിക്കാവാതെ പോയത്. ഇതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

YASHASVI JAISWAL

ജയ്‌സ്വാളിനു പിഴയ്ക്കുന്നതെവിടെ?

ഒാവലില്‍ ഇപ്പോള്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഒന്നാമന്നിങ്‌സിലും യശസ്വി ജയ്‌സ്വാള്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഒമ്പതു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ഗസ് അറ്റ്കിന്‍സണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജയ്‌സ്വാളിന്റെ ദൗര്‍ബല്യത്തെക്കുറിച്ച്് സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചത്.

അല്‍പ്പം അനിശ്ചിതത്വവും ചിലപ്പോള്‍ ആത്മവിശ്വാസക്കുറവും ജയ്‌സ്വാളിന്റെ ഗെയിമില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിനു ശേഷം അത്ര ഒഴുക്കോടെയല്ല ബാറ്റിങില്‍ കാണപ്പെടുന്നത്. ഇതാവാം റൗണ്ട് ദി വിക്കറ്റ് ബോളുകള്‍ നേരിടുമ്പോള്‍ ജയ്‌സ്വാളിന്റെ ഫ്രണ്ട് ഫൂട്ട് വേണ്ടത്ര മുന്നിലേക്കു വരാതിരിക്കുന്നത്. പക്ഷെ അവന്‍ നല്ല പ്ലെയര്‍ തന്നെയാണ്.

ആരെങ്കിലുമൊരാള്‍ ജയ്‌സ്വാളിന്റെ കൂടെയിരുന്ന് ബാറ്റിങിലെ സാങ്കതിക വശങ്ങളെ കുറിച്ച് സംസാരിക്കണം. ഫ്രണ്ട് ഫൂട്ട് മുന്നിലേക്കു കൊണ്ടു വരുന്നതിനെ കുറിച്ചും തോള്‍ ഒരുപാട് തുറക്കുന്ന രീതി മാറ്റണമെന്നുമെല്ലാം അവനെ ഉപദേശിക്കണം. ഇതു തീര്‍ച്ചയായും ബാറ്റിങില്‍ സഹായിക്കും.

നിലവല്‍ ബോള്‍ നേരിടവെ ജയ്‌സ്വാളിന്റെ പിറകിലെ തോള്‍ ആദ്യത്തെയോ, രണ്ടാമത്തെയോ സ്ലിപ്പിനു നേരെ നീങ്ങുന്നുണ്ട്. ഈ കാരണത്താല്‍ ബോള്‍ നേരെ താഴേക്കു കൊണ്ടുവരാനും അവന്‍ ബുദ്ധിമുട്ടുന്നു. ജയ്‌സ്വാളിന്റെ തോള്‍ ഭാഗം വിക്കറ്റ് കീപ്പറുടെയോ, ഫസ്റ്റ് സ്ലിപ്പിനു നേരെയോ കൂടുതലായി തിരിഞ്ഞാല്‍ ബാറ്റ് കുറേക്കൂടി നേരെ താഴേക്കു വരുമെന്നും ഗവാസ്‌കര്‍ ഉപദേശിച്ചു. സോണി സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്താവലുകള്‍ ഇങ്ങനെ

ഇംഗ്ലണ്ടുമായുള്ള ഈ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ വിക്കറ്റിന്റെ ഇരു വശങ്ങളിലുമെടുത്താലും 116 എന്ന മികച്ച ബാറ്റിങ് ശരാശരി യശസ്വി ജയ്‌സ്വാളിനുണ്ടായിരുന്നു. പക്ഷെ ഈ പരമ്പരയില്‍ കണക്കുകളെല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ഒമ്പതു ഇന്നിങ്‌സുകളില്‍ ഏഴു തവണ അദ്ദേഹം പുറത്തായിക്കഴിഞ്ഞു. വലംകൈയന്‍ പേസര്‍മാര്‍ക്കെതിരേ 100ന് മുകളിലുണ്ടായിരുന്ന ബാറ്റിങ് ശരാശരി ഒറ്റയടിക്കു 24.7ലേക്കും വീണിരിക്കുകയാണ്.

YASHASVI JAISWAL

ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ 107, 87 എന്നിങ്ങനെ സ്‌കോറുകള്‍ കുറിച്ച ശേഷം ജയസ്വാളിന്റെ ബാറ്റിങില്‍ വലിയ രീതിയിലുള്ള ഇടിവ് തന്നെ സംഭവിച്ചിട്ടുണ്ട്. അവസാനത്തെ അഞ്ചിന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ താരം നേടിയിട്ടുള്ളൂ. വലിയ രീതിയിലുള്ള ആത്മവിശ്വാസക്കുറവ് അദ്ദേഹത്തിന്റെ ബാറ്റിങില്‍ നമുക്കു കാണാന്‍ സാധിക്കും.

സാധാരണയായി എതിര്‍ ടീമിന്റെ ബൗളിങ് നിരയ്ക്കു മേല്‍ ആധിപത്യം പുലര്‍ത്തി കളിക്കാനിഷ്ടപ്പെടുന്നയാളാണ് ജയ്‌സ്വാള്‍. എന്നാല്‍ ഈ പരമ്പരയിലെ പല ഇന്നിങ്‌സുകളിലും ഏതു ബോള്‍ കളിക്കമെന്ന കാര്യത്തില്‍ ഒരു സംശയും ആശങ്കയുമെല്ലാം ഉള്ളതു പോലെയാണ് കാണപ്പെട്ടത്. അതുകൊണ്ടു തന്നെ അനാവശ്യവും അശ്രദ്ധവുമായ ഷോട്ടുകള്‍ കളിച്ചാണ് ജയ്‌സ്വാള്‍ പല ഇന്നിങ്‌സുകളിലും വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

Story first published: Friday, August 1, 2025, 11:09 [IST]
Other articles published on Aug 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+