Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാള്‍ തന്നെ വില്ലന്‍, ദാനം ചെയ്തത് 166 റണ്‍സ്!! എല്ലാം ബ്രിട്ടീഷ് കാമുകിക്കു വേണ്ടി?

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെറ്റില്‍ ഇന്ത്യന്‍ ടീം അഞ്ചു പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ പ്രതികൂട്ടിലായത് യുവ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാളണ്. ആദ്യ ഇന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറിയുമായി ടീമിന്റെ ബാറ്റിങിനു കരുത്തേകിയെങ്കിലും പിന്നീട് സംഭവിച്ചതെല്ലാം ദുരന്തമായിരുനു.

രണ്ടാമിന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുന്നതിനൊപ്പം ഫീല്‍ഡിങിലും ജയ്‌സ്വാള്‍ വന്‍ തോല്‍വിയായി തീര്‍ന്നു. രണ്ടിന്നിങ്‌സുകളിലുമായി നാലു ക്യാച്ചുകളാണ് താരം പാഴാക്കിയത്. ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്കു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ജയ്‌സ്വാള്‍ നേരിടുന്നത്.

YASHASVI JAISWAL

നേടിയതിനേക്കാളധികം റണ്‍സ് വഴങ്ങി

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി സ്‌കോര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ റണ്‍സ് ഫീല്‍ഡിങിലെ പിഴവുകളിലൂടെ യശസ്വി ജയ്‌സ്വാള്‍ വഴങ്ങിയെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഒന്നാമിന്നിങ്‌സില്‍ 101 റണ്‍സാണ് താരം നേടിയത്. രണ്ടാമിന്നിങ്‌സിലാവട്ടെ വെറും നാലു റണ്‍സും ഔട്ടായി.

105 റണ്‍സാണ് രണ്ടിന്നിങ്‌സുകളിലുമായി ജയ്‌സ്വാളിന്റെ സമ്പാദ്യമെങ്കില്‍ വഴങ്ങിയതവാട്ടെ 166 റണ്‍സുമാണ്. നാലു വിലപ്പെട്ട ക്യാച്ചുകള്‍ പാഴാക്കിയതിലൂടെയാണ് ഇയ്രുമധികം റണ്‍സ് ഇംഗ്ലീഷ് ടീമിനായി താരം ദാനം ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ മൂന്നു ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ജയ്‌സ്വാള്‍ രണ്ടാമിന്നിങ്‌സില്‍ മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ ഒരു ക്യാച്ചും താഴെയിട്ടു.

ആദ്യ ഇന്നിങ്‌സില്‍ ബെന്‍ ഡക്കെറ്റ് 15ല്‍ നില്‍ക്കെയാണ് ആദ്യ ക്യാച്ച് താരം പാഴാക്കിയത്. പിന്നീട് അദ്ദേഹം 62 റണ്‍സും സ്‌കോര്‍ ചെയ്തു. ഒല്ലി പോപ്പ് 61ല്‍ നില്‍ക്കെയും ജയ്‌സ്വാള്‍ ആയുസ് നീട്ടിക്കൊടുത്തു. അദ്ദേഹം പിന്നീട് 106 റണ്‍സും അടിച്ചുകൂട്ടി. ഹാരി ബ്രൂക്കിനെ 82ല്‍ നില്‍ക്കെയും ജയ്‌സ്വാള്‍ താഴെയിട്ടു. 99 റണ്‍സെടുത്താണ് ബ്രൂക്ക് പിന്നീട് മടങ്ങിയത്.

രണ്ടാമിന്നിങ്‌സില്‍ ഡക്കെറ്റിനെ മാച്ച് വിനന്നിങ് സെഞ്ച്വറി നേടാന്‍ സഹായിച്ചതും ജയ്‌സ്വാള്‍ തന്നെ. 97 നില്‍ക്കെ അദ്ദേഹത്തെ പുറത്താക്കാന്‍ ലഭിച്ച അവസരം ഇന്ത്യന്‍ ഓപ്പണര്‍ കളഞ്ഞുകുളിച്ചു. സിറാജെറിഞ്ഞ 39ാം ഓവറിലായിരുന്നു ഇത്. ഓവറിലെ അഞ്ചാമത്തേത് ഷോര്‍ട്ട് ബോളായിരുന്നു.

പുള്‍ ഷോട്ടിനാണ് ഡ്‌ക്കെറ്റ് തുനിഞ്ഞത്. പക്ഷെ ടോപ് എഡ്ജായ ബോള്‍ മുകളിലേക്കുയര്‍ന്നു. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ മുന്നോട്ു ഓടിയെത്തിയ ശേഷം ഡൈവിങ് ക്യാച്ചിനു ജയ്‌സ്വാള്‍ ശ്രമിച്ചെങ്കിലും കൈകളിലൂടെ വഴുതിപ്പോവുകയായിരുനു. ഇതു കണ്ട സിറാജ് ക്ഷുഭിതനാവുകയും ദേഷ്യത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു.

YASHASVI JAISWAL

രൂക്ഷവിമര്‍ശനം

ലീഡ്‌സ് ടെസ്റ്റിനെ ഇന്ത്യന്‍ പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ യശസ്വി ജയ്സ്വാളിനു നേരെ ഉയരുന്നത്. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ പരാജയത്തിന യശസ്വി ജയ്‌സ്വാളിനു മാപ്പില്ല.

ബൗളര്‍മാര്‍ക്കു പ്രതീക്ഷിച്ചതു പോലെ വിക്കറ്റ് കിട്ടിയില്ലെങ്കിലും അവര്‍ അതിനു ശ്രമിക്കുകയെങ്കിലും ചെയ്തിട്ടുണ്ട്. എന്നാല്‍ ജയ്‌സ്വാള്‍ ഒന്നും രണ്ടുമല്ല, നാലു ക്യാച്ചുകളാണ് പാഴാക്കിയത്. ഇതു കാരണം 150 പ്ലസ് റണ്‍സ് ടീമിനു അധികമായി വഴങ്ങേണ്ടിയും വന്നതായി ആരാധകര്‍ ആഞ്ഞടിക്കുന്നു.

യശസ്വി ജയ്‌സ്വാളിന്റെ കാമുകിയായ മാഡി ഹാമില്‍റ്റണ്‍ ബ്രിട്ടീഷ് വംശജയാണ്. അവരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി മനപ്പൂര്‍വ്വമാണ് അദ്ദേഹം ഈ ടെസ്റ്റില്‍ നാലു ക്യാച്ചുകള്‍ കൈവിട്ട് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ പിന്നീട് ജയ്‌സ്വാള്‍ ഇംഗ്ലണ്ടിനായി കളിച്ചതു പോലെയാണ് കാണപ്പെട്ടതെന്നും ആരാധകര്‍ തുറന്നടിച്ചു.

Story first published: Wednesday, June 25, 2025, 6:12 [IST]
Other articles published on Jun 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+