Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നാമിന്നിങ്സില്‍ സെവാഗ്, പിന്നെ ദ്രാവിഡ്! രണ്ടാമിന്നിങ്സില്‍ പതറുന്ന ജയ്‌സ്വാള്‍

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ യുവ ബാറ്റര്‍മാരില്‍ ഒരാളാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ചില തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി താരം ഇതിനകം വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ടെസ്റ്റ്, ടി20 എന്നിവയില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായും താരം മാറിയിരിക്കുകയാണ്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമിന്നിങ്‌സുകളില്‍ ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

തന്റെ സ്ഥിരം അഗ്രസീവ് ശൈലി വിട്ട് വളരെ ഡിഫന്‍സീവായാണ് രണ്ടാമിന്നിങ്‌സില്‍ താരം എല്ലായ്‌പ്പോഴും ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ വീരേന്ദര്‍ സെവാഗിന്റെ ശൈലിയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ജയ്‌സ്വാളിനെയാണ് കാണാന്‍ സാധിക്കുക. പക്ഷെ രണ്ടാമിന്നിങ്‌സില്‍ രാഹുല്‍ ദ്രാവിഡിന്റെ ഡിഫന്‍സീവ് ശൈലിയിലേക്കു താരം പിന്‍വാങ്ങുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.

YASHASVI JAISWAL

ഇതു ഗുണത്തേക്കാള്‍ ദോഷമാണ് ജയ്‌സ്വാളിനു ചെയ്യുന്നതെന്നു നിസംശയം പറയാം. കാരണം തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് അമിത പ്രതിരോധത്തിലൂന്നി കളിക്കുമ്പോള്‍ അതു താരത്തിനു സ്‌കോറിങ് ദുഷ്‌കരമാക്കി മാറ്റുകയും ഇതു പിന്നീട് പുറത്താവലിനു വഴിയൊരുക്കുകയും ചെയ്യുന്നു.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇതേ ശൈലി തന്നെയാണ് ജയ്‌സ്വാള്‍ പിന്തുടരുന്നത്. ടീം മാനേജ്‌മെന്റിന്റെ ഉപദേശമാണോ, അതോ സ്വയം രണ്ടാമിന്നിങ്‌സുകളില്‍ ജയ്‌സ്വാള്‍ പ്രതിരോധത്തിലേക്കു വലിയുകയാണോയെന്നാണ് അറിയാനുള്ളത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് നോക്കുകയാണെങ്കില്‍ ഒന്നാമിന്നിങ്‌സില്‍ തീപ്പൊരി ബാറ്റിങായിരുന്നു ജയ്‌സ്വാള്‍ പുറത്തെടുത്തത്. 74 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടക്കം 80 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ താരം അടിച്ചെടുത്തിരുന്നു.

പക്ഷെ രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാള്‍ പൂര്‍ണമായി പ്രതിരോധത്തിലേക്കു വലിയുകയായിരുന്നു. 35 ബോളില്‍ നിന്നും രണ്ടു ഫോറുള്‍പ്പെടെ 15 റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയും ചെയ്തു. ഈ ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിനു പ്രധാന കാരണങ്ങളിലൊന്നും ജയ്‌സ്വാളിന്റെ ഈ മോശം ഇന്നിങ്‌സായിരുന്നു. കുറേക്കൂടി അഗ്രസീവായി താരം റണ്‍സ് അടിച്ചെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനും അതു വഴി കളി ജയിക്കാനും ഇന്ത്യക്കാവുമായിരുന്നു.

YASHASVI JAISWAL

വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിലും ജയ്‌സ്വാള്‍ ഇതു തന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ തട്ടുപൊളിപ്പന്‍ ഡബിള്‍ സെഞ്ച്വറിയുമയി ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണായി താരം മാറി. 290 ബോളില്‍ 19 ഫോറും ഏഴു സിക്‌സറുമുള്‍പ്പെടെ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 209 റണ്‍സാണ്. താരത്തിന്റെ കന്നി ഡബിള്‍ സെഞ്ച്വറി കൂടിയായിരുന്നു ഇത്.

പക്ഷെ രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാള്‍ വീണ്ടും കളി മറക്കുകയായിരുന്നു. 27 ബോളില്‍ 17 റണ്‍സ് മാത്രമെടുത്ത് താരം ക്രീസ് വിട്ടു. എങ്കിലും മല്‍സരത്തില്‍ ഇതു ടീമിനെ കാര്യമായി ബാധിച്ചില്ല. മികച്ച മാര്‍ജിനില്‍ കളി ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇപ്പോള്‍ രാജ്‌കോട്ടില്‍ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ജയ്‌സ്വാള്‍ ഇതേ ശൈലി തന്നെയാണ് പിന്തുടരുന്നത്. ആദ്യ ഇന്നിങ്‌സില്‍ വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും അഗ്രസീവ് ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്.

വളരെ പോസിറ്റീവ് ക്രിക്കറ്റാണ് ജയ്‌സ്വാള്‍ ആദ്യ ബോള്‍ മുതല്‍ പുറത്തെടുത്തത്. 10 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 19 റണ്‍സ് നേടി താരം പുറത്താവുകയുമായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാള്‍ അമിത പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. 41 ബോളുകള്‍ ഇതിനകം നേരിട്ടു കഴിഞ്ഞ താരത്തിനു നേടാനായത് വെറും 10 റണ്‍സ് മാത്രമാണ്. ഒരു ഫോറോ, സിക്‌സറോ പോലും ജയ്‌സ്വാള്‍ നേടിയിട്ടുമില്ല.

Story first published: Saturday, February 17, 2024, 14:09 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+