Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനു സഹായം, ഇപ്പോള്‍ രാഹുലിന് വിരട്ടലും!! അംപയറുടെ തനിനിറം പുറത്ത്? സംഭവമിങ്ങനെ

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കവെ തുടരെ രണ്ടാംദിവസും വാര്‍ത്തകളില്‍ നിറയുകയാണ് ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേന. ഒന്നാംദിനം ഇംഗ്ലീഷ് ടീമിനു വഴിവിട്ട സഹായം നല്‍കിയതിന്റെ പേരില്‍ അദ്ദേഹം വിവാദ നായകനായിരുന്നു. രണ്ടാം ദിവസവും ധര്‍മസേന ഇന്ത്യക്കെതിരേ മറ്റൊരു നീക്കത്തിലൂടെ വീണ്ടും വില്ലനായി മാറി. ഇത്തവണ ഇംഗ്ലീഷ് ടീമിന്റെ ഒന്നാമിന്നിങ്‌സിനിടെയാണ് സംഭവം.

നിര്‍ണായകമായ ഈ മല്‍സരത്തില്‍ ഇംഗ്ലണ്ടിനുമേല്‍ 50 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. 250ന് മുകളിലുള്ള ഏതു വിജയലക്ഷ്യവും ഇവിടെ കടുപ്പമായിരിക്കുമെന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ടു തന്നെ മൂന്നാംദിനം മികച്ച ബാറ്റിങ് പുറത്തെടുക്കാനായാല്‍ ഈ മല്‍സരത്തില്‍ പിടിമുറുക്കാന്‍ ഇന്ത്യക്കു കഴിയും.

RAHUL UMPIRE

രാഹുലിനു മുന്നിറിയിപ്പ്

ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റ് ചെയ്യവെയാണ് കുമാര്‍ ധര്‍മസേന ഇന്ത്യക്കെതിരേ രംഗത്തുവന്നത്. പേസര്‍ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 22ാമത്തെ ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ ഇംഗ്ലീഷ് ഓപ്പര്‍ സാക്ക് ക്രോളിയെ (64) പ്രസിദ്ധ് മടക്കിയിരുന്നു. രവീന്ദ്ര ജഡേജയാണ് ക്യാച്ചെടുത്തത്.

ഇതോടെ നാലാമനായി ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ജോ റൂട്ട് ക്രീസിലെത്തി. നേരിട്ട ആദ്യത്തെ നാലു ബോളിലും അദ്ദേഹത്തെ റണ്ണൊന്നുമെടുക്കാന്‍ പ്രസിദ്ധ് അനുവദിച്ചില്ല. ഇതിലൊന്ന് നോ ബോളുമായിരുന്നു. അഞ്ചാമത്തെ ബോളില്‍ റൂട്ടിനെ പ്രസിദ്ധ് ബീറ്റ് ചെയ്തു. ഫോളോത്രൂയ്ക്കു ശേഷം അദ്ദേഹം റൂട്ടിനോടു എന്തോ പറയുന്നതും കണ്ടു.

തൊട്ടടുത്ത ബോളില്‍ ഫോറടിച്ചാണ് റൂട്ട് ഇതിനു മറുപടി നല്‍കിയത് ഗള്ളി ഏരിയയിലൂടെയാണ് താരം ഷോട്ട് പായിച്ചത്. അതിനു പിന്നാലെ പ്രസിദ്ധും റൂട്ടും തമ്മില്‍ വീണ്ടും ഉരസല്‍. ഇത്തവണ റൂട്ട് ക്ഷുഭിതനായാണ് കാണപ്പെട്ടത്. സാധാരണയായി എല്ലായ്‌പ്പോഴും കൂളായി പെരുമാറാറുള്ള അദ്ദേഹം ദേഷ്യത്തോടെ പ്രസിദ്ധിനോടു എന്തോ പറയുകയായിരുന്നു.

ഇതിനു പിന്നാലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളായ കുമാര്‍ ധര്‍മസേനയും സംഭവത്തില്‍ ഇടപെട്ടു. അഗ്രസീവായി സംസാരിച്ചതിനു അദ്ദേഹം പ്രസിദ്ധിനെ ശകാരിക്കുകയായിരുന്നു. റൂട്ടിനോടു ധര്‍മസേന ഒന്നും പറയുകയും ചെയ്തില്ല. ഇതു കണ്ട കെഎല്‍ രാഹുല്‍ പ്രസിദ്ധിന്റെ രക്ഷയ്ത്തുകയായിരുന്നു. പ്രസിദ്ധിനെ പിന്തുണച്ച് അദ്ദേഹം അംപയറോടു വാദിക്കുകയും ചെയ്തു.

ഇരുവരുടെയും സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പിന്നീട് സ്റ്റംപ് മൈക്കിലൂടെ പുറത്തു വരികയും ചെയ്തു. ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? മിണ്ടാതിരിക്കണോ എന്നായിരുന്നു ധര്‍മസേനയോടു രാഹുലിന്റെ ചോദ്യം. ഏതെങ്കിലും ബൗളര്‍ ബാറ്റിങിനിടെ നിങ്ങളോടു വന്നു സംസാരിക്കുന്നത് ഇഷ്ടമാണോ? ഇല്ല, നിങ്ങളതു ചെയ്യില്ല. ഇല്ല രാഹുല്‍, നമ്മള്‍ ആ വഴിക്കു പോവാന്‍ പാടില്ലെന്നു ധര്‍മസേന പ്രതികരിച്ചു.

പക്ഷെ രാുഹുല്‍ വിട്ടില്ല. ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? വെറുതെ ബാറ്റും ബൗളും ചെയ്ത് വീട്ടില്‍ പോവണമെന്നാണോയെന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. അതിന ധര്‍മസേനയുടെ മറുപടി ഇങ്ങനെയായിരുന്നു- നമുക്ക് അതു മല്‍സരത്തിന്റെ അവസാനം സംസാരിക്കാം. നിങ്ങള്‍ക്കു ഈ തരത്തില്‍ സംസാരിക്കാന്‍ കഴിയില്ല.

DHARMASENA

ആദ്യദിനത്തിലെ സംഭവം

ഒന്നാം ദിനം ഇന്ത്യന്‍ ടീം ബാറ്റ് ചെയ്യവെ ഇംഗ്ലണ്ട് ടീമിനു വഴിവിട്ട ഒരു സഹായം നല്‍കിയതിന്റെ പേരില്‍ കുമാര്‍ ധര്‍മസേന വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പേസര്‍ ജോഷ് ടങെറിഞ്ഞ 13ാം ഓവറിലായിരുന്നു വിവാദ സംഭവം. രണ്ടാമതത്തെ ബോളില്‍ സായ് സുദര്‍ശനെതിരേ ടങിന്റെയും ഇംഗ്ലീഷ് ടീമിന്റെയും ശക്തമായ എല്‍ബഡബ്ല്യു അപ്പീല്‍. പക്ഷെ ധര്‍മസേന അതു തള്ളി.

ഇതിനെതിരേ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒല്ലി പോപ്പ് റിവ്യു എടുത്തേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അതിനു മുമ്പ് തന്നെ ബാറ്റില്‍ എഡ്ജുണ്ടെന്ന തരത്തില്‍ കൈവിരല്‍ കൊണ്ട് ധര്‍മനസേന ആംഗ്യം കാണിക്കുകയായിരുന്നു. ഇതോടെ വിലപ്പെട്ട ഒരു റിവ്യു സംരക്ഷിക്കാനും ഇംഗ്ലീഷ് ടീമിനു സാധിക്കുകയായിരുന്നു.

Story first published: Saturday, August 2, 2025, 10:00 [IST]
Other articles published on Aug 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+