IND vs ENG: 13 ബോളില്‍ 13!! തിലക് കളിച്ചത് ടെസ്‌റ്റോ? ടി20ക്കു പറ്റില്ല, പാട്ടിദാറിനെ വിളിക്കൂ!!
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലെ സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ. ടെസ്റ്റ് ശൈലിയിലുള്ള വളരെ മോശം ഇന്നിങ്‌സായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ തിലക് ബോളില്‍ നേടിയത് വെറും 13 റണ്‍സ് മാത്രം. ഒരേയൊരു ബൗണ്ടറി മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഇന്ത്യന്‍ ഇന്നിങ്‌സ് ഏഴു വിക്കറ്റിനു 189 റണ്‍സിലൊതുങ്ങിയതിന്റെ പ്രധാന കാരണവും തിലകാണ്. അദ്ദേഹം കൂറേക്കൂടി അദ്രസീവായി അതിവേഗം സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു ഉറപ്പായും 200ന് മുകളില്‍ ടോട്ടല്‍ അടിച്ചെടുക്കാനും കഴിയുമായിരുന്നു.

തിലകിന്റെ സ്ലോ ബാറ്റിങിനെതിരേ സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ടി20 ഫോര്‍മാറ്റിനു അനുയോജ്യനല്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുന്ന അദ്ദേഹത്തെ പുറത്താക്കി പകരം രജത് പാട്ടിദാറിനെ ടീമിലെടുക്കണമെന്ന ആവശ്യവും ശ്ക്തമായിരിക്കുകയാണ്.
തിലകിനെക്കൊണ്ടാവില്ല
'മധ്യ ഓവറുകളില്‍ തിലക് വര്‍മ്മയുടെ സമീപനം ടീം ഇന്ത്യയ്ക്ക് ആവശ്യമായ തീവ്രതയോടെ ബാറ്റ് ചെയ്യുന്നില്ല. ഗൗതം ഗംഭീറിന്റെ ടീം സെലക്ഷന്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. രജത് പാട്ടീദാര്‍ പോലുള്ള തെളിയിക്കപ്പെട്ട ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ ടീമില്‍ പോലുമില്ല. ഇതെന്താണിത്?'.
'തിലക് വര്‍മ്മയുടെ മറ്റൊരു ടുക് ടുക് ഇന്നിംഗ്‌സ്. 13 പന്തില്‍ 13 റണ്‍സ്. പക്ഷേ രജത് പാട്ടീദാറിനേക്കാളും റിങ്കു സിങ്ങിനേക്കാളും എപ്പോഴും അദ്ദേഹത്തെ തിരഞ്ഞെടുക്കും. മുംബൈ ലോബിയില്‍ നിന്നുള്ള പിആര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത് കാണാന്‍ തയ്യാറായിരിക്കൂ. 2026 ല്‍ ഒരു നല്ല ടി20 ഇന്നിംഗ്‌സ് പോലും തിലക് കളിച്ചിട്ടില്ല'.
'ശ്രേയസ് അയ്യരിനും ടുക് ടുക് തിലക് വര്‍മയ്ക്കും ടി20യില്‍ ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ക്ക് 220+ സ്‌കോര്‍ പിന്തുടരാനും 220+ സ്‌കോര്‍ നേടാനും കഴിയില്ല. അടുത്ത 2-3 വര്‍ഷത്തേക്ക് നിങ്ങള്‍ ആധിപത്യം സ്ഥാപിക്കുകയാണെങ്കില്‍, നമുക്കു ഈ ടീമില്‍ രജത് പാട്ടീദറിനെ ആവശ്യമുണ്ട്. ഇഷാന്‍ കിഷനു പകരം ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ചേര്‍ന്ന് തിലകിനെ വൈസ് ക്യാപ്റ്റനായും നിയമിച്ചിരിക്കുകയാണ്'.
' തിലക് വര്‍മ്മ പ്രതീക്ഷിച്ചതുപോലെയുള്ള പ്രകടനം തന്നെ ഈ മാച്ചിലും കാഴ്ചവച്ചു 13(13). തിലക് ഒരു മോശം കളിക്കാരനാണ്. വൈഭവ് സൂര്യവംശിയെ വാട്ടര്‍ ബോയ് ആക്കി മോശം പ്ലെയറായ തിലകിനെ എങ്ങനെ കളിപ്പിക്കാന്‍ കഴിയും? തിലക് വര്‍മ്മയെ ടീമില്‍ നിന്ന് മാറ്റി രജത് പാട്ടീദാറിനെ കൊണ്ടുവരുന്നതിന് പകരം പക്ഷേ ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും തിലകിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കികയാണ്'.

'തിലക് വര്‍മ നാലാം സ്ഥാനത്ത് പരാജയപ്പെട്ടപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ അദ്ദേഹം പരാജയപ്പെട്ടു, വീണ്ടും നാലാം സ്ഥാനത്തേക്ക് മാറ്റി, പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് മാറ്റി, വൈസ് ക്യാപ്റ്റനായും നിയമിക്കപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം അഞ്ചാം സ്ഥാനത്തും പരാജയപ്പെട്ടു. അദ്ദേഹത്തെ പുറത്താക്കുമോ?
നിരവധി പരാജയങ്ങള്‍ക്ക് ശേഷവും അദ്ദേഹം തൊട്ടുകൂടാത്തവനായി കാണപ്പെടുകയാണ്. സഞ്ജു സാംസണിനെ പോലെയല്ല അദ്ദേഹത്തെ പരിഗണിക്കുന്നതെന്നു വ്യക്തമാണ്. ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ക്കിടയിലും ഒരു കളിക്കാരന് ഇത്രയധികം സംരക്ഷണം ലഭിക്കുന്നത് വളരെ അപൂര്‍വമായി മാത്രമേ കണ്ടിട്ടുള്ളൂ'- സോഷ്യല്‍ മീഡിയയില്‍ തിലകിനെതിരേ ആരാധകര്‍ ആഞ്ഞടിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

