For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജു 36, സൂര്യ 26 റണ്‍സ്!! തെറിവിളി സഞ്ജുവിന്, ക്യാപ്റ്റന് എന്തുമാവാം?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം നാളെ (ഞായര്‍) രാത്രി ഏഴു മണിക്കു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ഈ പരമ്പരയിലെ ദയനീയ ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നയാള്‍ തീര്‍ച്ചയായും ഓപ്പണറും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണായിരിക്കും.

കാരണം അത്ര മാത്രം ദയനീയമാണ് ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ പ്രകടനമെന്നു കാണാം. കഴിഞ്ഞ നാലു കളിയില്‍ നിന്നും സഞ്ജു ആകെ നേടിയത് വെറും 35 റണ്‍സ് മാത്രമാണ്. 8.75 എന്ന മോശം ശരാശരിയോടെയാണിത്. ആദ്യ കളിയില്‍ 26 റണ്‍സ് നേടിയതൊഴിച്ചാല്‍ ശേഷിച്ച മൂന്നു കളിയിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു.

എന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സഞ്ജുവിനേക്കാള്‍ ദുരന്തമായി മാറിയ മറ്റൊരാളുണ്ട്. അതു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. പക്ഷെ സഞ്ജുവിനെപ്പോലെ കാര്യമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊന്നും സ്‌കൈ നേരിടുന്നില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. എന്തായിരിക്കും ഇതിന്റെ കാരണം.

SURYAKUMAR YADAV

ജ്വലിക്കാതെ സൂര്യ

ഇന്ത്യന്‍ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം യഥാര്‍ഥ സൂര്യകുമാര്‍ യാദവിന്റെ നിഴല്‍ മാത്രമാണ് ആരാധകര്‍ക്കു ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും വെറും 26 റണ്‍സാണ് സ്‌കൈയ്ക്കു കുറിക്കാനായത്.

6.5 എന്ന ദയനീയമായ ശരാശരിയും 123.80 സ്‌ട്രൈക്ക് റേറ്റുമാണ് അദ്ദേഹത്തിനുള്ളത്. പരമ്പരയില്‍ സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍ വെറും 14 റണ്‍സ് മാത്രമാണ്. കൊല്‍ക്കത്തയിലെ ആദ്യ കളിയില്‍ ഡെക്കുമായാണ് അദ്ദേഹം പരമ്പരയ്ക്കു തുടക്കമിട്ടത്. ചെന്നൈയിലെ രണ്ടാമങ്കത്തില്‍ 12 റണ്‍സിന് അദ്ദേഹം പുറത്തായി.

രാജ്‌കോട്ടിലെ മൂന്നാം ടി20യിലായിരുന്നു പരമ്പരയിലെ ഉയര്‍ന്ന സ്‌കോറായ 14 റണ്‍സ് സൂര്യ കണ്ടെത്തിയത്. പൂനെയിലെ നാലാമത്തെ കളിയില്‍ പരമ്പരയിലെ രണ്ടാമത്തെ ഡെക്ക് കൂടി അദ്ദേഹം സ്വന്തം പേരിലേക്കു ചേര്‍ക്കുകയും ചെയ്തു.

SURYAKUMAR YADAV

ഫ്‌ളോപ്പ് ഷോ തുടര്‍ക്കഥ

ഇംഗ്ലണ്ടുമായുള്ള ഈ ടി20 പരമ്പരയില്‍ മാത്രമല്ല അതിനു മുമ്പുള്ള ടി20 പരമ്പരകളിലും ബാറ്റിങില്‍ സൂര്യകുമാര്‍ നനഞ്ഞ പടക്കമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ 11 ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ നേടാനായിട്ടുള്ളൂവെന്നു കാണാം. 35 ബോളില്‍ 75 റണ്‍സെടുത്തതാണ് ശ്രദ്ധേയമയായ ഏക പ്രകടനം.

ഇതു മാറ്റിനിര്‍ത്തിയാല്‍ ഒരു 30 പ്ലസ് റണ്‍സ് പോലും സ്‌കൈയ്ക്കു എടുത്തു കാണിക്കാനില്ല. 20ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത് രണ്ടു തവണ മാത്രവുമാണ്. 8 (9 ബോള്‍), 29 (14), 8 (10), 75 (35), 21 (17), 4 (9), 1 (4), 0 (3), 12 (7), 14 (17), 0 (4) എന്നിങ്ങനെയാണ് സൂര്യയുടെ പ്രകടനം.

ടി20 ടീമിന്റെ ക്യാപ്റ്റനാണെന്നു വച്ച് സൂര്യക്കു എന്തുമാവാമോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. നായകനായിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ പോലും അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നില്ലെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

Story first published: Saturday, February 1, 2025, 18:15 [IST]
Other articles published on Feb 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+