Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്ത് ക്യാപ്റ്റന്‍സി, എവിടെ അവന്‍? തുറന്നടിച്ച് ശാസ്ത്രി!! പിന്നാലെ ഗില്‍ ചെയ്തത് ക്ലിക്കായി

എഡ്ബാസ്റ്റ്ണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ വിജയത്തിനരികെ എത്തിനില്‍ക്കുകയാണ് ടീം ഇന്ത്യ. 608 റണ്‍സിന്റെ അസാധ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് അഞ്ചാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോഴേക്കും ആറു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. സ്‌കോര്‍ബോര്‍ഡിലുള്ളത് വെറും 153 റണ്‍സ് മാത്രം. ഇനിയും 455 റണ്‍സ് ഇംഗണ്ടിനു ആവശ്യമുണ്ട്.

ഇന്നു ആദ്യത്തെ സെഷനില്‍ തന്നെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റേതടക്കം മൂന്നു പ്രധാനപ്പെട്ട വിക്കറ്റുകള്‍ ഇന്ത്യക്കു നേടാന്‍ സാധിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടും പേസര്‍ ആകാശ്ദീപ് പിഴുതപ്പോള്‍ ഒന്ന് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിടണ്‍ സുന്ദറിനുമായിരുന്നു.

ഇതിനിടെ ഇന്നു ആദ്യ സെഷന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ഗെയിം പ്ലാനിനെതിരേ വലിയ വിമര്‍ശനമാണ് മുന്‍ കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയില്‍ നിന്നും നേരിട്ടത്. പക്ഷെ ഗില്ലിന്റെ തീരുമാനം തന്നെയാണ് ശരിയെന്നു വ്യക്തമാവുകയും ചെയ്തു. എന്താണെനു സംഭവമെന്നു നോക്കാം.

RAVI SHASTRI

ശാസ്ത്രിയെ ചൊടിപ്പിച്ചതെന്ത്?

ഇന്ത്യക്കു വേണ്ടി നാലാം ദിവം അവസാന സെഷനില്‍ മൂന്നു വിക്കറ്റ് നേടിത്തന്നത് പേസ് ജോടികളായ മുഹമ്മദ് സിറാജും ആകാശ്ദീപുമായിരുന്നു. ആകാശ്ദീപ് രണ്ടു പേരെ മടക്കിയപ്പോള്‍ ഒന്നു സിറാജും പോക്കറ്റിലാക്കി. അതുകൊണ്ടു തന്നെ അഞ്ചാംദിനം ആദ്യത്തെ സെഷനിലും ഇരുവരും തന്നെയാവും ന്യൂബോള്‍ കൈകാര്യം ചെയ്യുകയെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു.

പക്ഷെ ശുഭ്മന്‍ ഗില്‍ സര്‍പ്രൈസ് തീരുമാനത്തിലൂടെ ഈ കണക്കുകൂട്ടല്‍ തെറ്റിക്കുകയും ചെയ്തു. ആകാശ്ദീപിനൊപ്പം ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയെയാണ് ഗില്‍ ന്യൂബോള്‍ ഏല്‍പ്പിച്ചത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ റണ്‍സ് വാരിക്കോരി നല്‍കിയതിന്റെ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹം നേരിട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് സിറാജിനെ ന്യൂബോളില്‍ നിന്നും മാറ്റി നിര്‍ത്തി ആകാശ്ദീപിനെയും പ്രസിദ്ധിനെയും പരീക്ഷിക്കാനുള്ള നീക്കത്തെ കമന്ററിക്കിടെ രവി ശാസ്ത്രി ചോദ്യം ചെയ്തത്. ഈ ഗെയിമില്‍ റ്റവുമധികം വിക്കറ്റുകളെടുത്ത, ടീമിലെ ഏറ്റവും സീനിയറായ ബൗളറുമായ മുഹമ്മദ് സിറാജ് പന്തെറിയുന്നില്ലെന്നത് എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കമന്ററിക്കിടെ ശാസ്ത്രിയുടെ വാക്കുകള്‍.

MOHAMMED SIRAJ

ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റും നേടിയ മുഹമ്മദ് സിറാജ് ടീമിലെ ജൂനിയര്‍ ബൗളര്‍മാര്‍ പന്തെറിയുന്നത് മിഡ് ഓണില്‍ നിന്ന് നോക്കി കൊണ്ടിരിക്കുകയാണ്. അവര്‍ വിക്കറ്റുകളെടുക്കുമെന്ന പ്രതീക്ഷയിലായിരിക്കും അവന്‍. അല്ലെങ്കില്‍ തനിക്കു ബോള്‍ വേണമെന്നു സിറാജ് വാശി പിടിക്കുകയും ചെയ്യുമെന്നും ശാസ്തി വ്യക്തമാക്കി.

പക്ഷെ ഗില്ലിന്റെ ഗെയിം പ്ലാനിനെ കുറ്റപ്പെടുത്തിയതിനു പിന്നാലെ തന്നെ വിക്കറ്റുമായി ശാസ്ത്രിയുടെ വായടപ്പിക്കുകയായിരുന്നു ആകാശ്ദീപ്. 24 റണ്‍സെടുത്ത ഒല്ലി പോപ്പിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. ബോളിന്റെ എക്‌സ്ട്രാ ബൗണ്‍സാണ് പോപ്പിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. കൈമുട്ടിന്റെ പിറകില്‍ തട്ടിയ ശേഷം സ്റ്റംപുകളിലേക്കു ബോള്‍ വീഴുകയായിരുന്നു. അല്‍പ്പ സമയം ഞെട്ടലോടെ നിന്ന ശേഷം പോപ്പ് ക്രീസ് വിടുകയും ചെയ്തു.

Story first published: Sunday, July 6, 2025, 20:35 [IST]
Other articles published on Jul 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+