Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റിഷഭിന്റേത് വന്‍ ചതി!! കിട്ടിയത് എട്ടിന്റെ പണി, ചൂടായി ഗില്‍; സംഭവമിങ്ങനെ

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയത്തിലേക്കു കുതിക്കുകയാണ് ടീം ഇന്ത്യ. 608 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു 72 റണ്‍സിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. അവസാന ദിവസമായ ഇന്ന് അവര്‍ക്കു ഇനിയും 536 റണ്‍സ് ആവശ്യമാണ്. ഇതു അസാധ്യമാണെന്നു തന്നെ പറയേണ്ടി വരും. ഒരു പക്ഷെ പരാജയമൊഴിക്കാന്‍ മനിലയ്ക്കായി ബെന്‍ സ്റ്റോക്‌സും സംഘവും ശ്രമിച്ചാലും അദ്ഭുതപ്പെടാനില്ല.

അതിനിടെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് കാരണം നാലാംദിനം അവസാനത്തെ സെഷനില്‍ ഇന്ത്യക്കു മുട്ടന്‍ പണിയാണ് കിട്ടിയത്. അദ്ദേഹത്തിന്റെ അബദ്ധത്തിനു ഇന്നു ഇന്ത്യക്കു ചിലപ്പോള്‍ വലിയ വിലയും നല്‍കേണ്ടി വന്നേക്കും. റിഷഭ് വരുത്തിയ ഈ പിഴവ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും ക്ഷുഭിതനാക്കിയിരുന്നു. എന്താണ് സംഭവമെന്നു നോക്കാം.

GILL RISHABH

റിഷഭ് വരുത്തിയ പിഴവ്

ഇന്ത്യന്‍ ടീമിന്റെ വിലപ്പെട്ട ഒരു റിവ്യു നഷ്ടപ്പെടുത്തിയാണ് റിഷഭ് പന്ത് വില്ലനായി മാറിയത്. ആകെയുള്ള മൂന്നു റിവ്യുകളില്‍ രണ്ടും 16 ഓവറിനിടെ ഇന്ത്യ കളഞ്ഞു കുളിച്ചു കഴിഞ്ഞു. ഇതില്‍ രണ്ടാമത്തേത് നഷ്ടമാവാന്‍ പ്രധാന കാരണക്കാരനാവട്ടെ റിഷഭുമാണ്.

നിര്‍ണായകമായ അവസാന ദിവസം മുഴുവന്‍ ഇംഗ്ലണ്ടിനു ബാറ്റിങുണ്ടെന്നിരിക്കെയാണ് ഇത്ര നേരത്തേ തന്നെ രണ്ടു റിവ്യുകള്‍ ഇന്ത്യ പാഴാക്കിയത്. ഒരുപക്ഷെ വലിയ വിലയും ഇന്ത്യക്കു ഇതിനു നല്‍കേണ്ടതായും വരും.

പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ പത്താം ഓവറിലാണ് റിഷഭ് ഇന്ത്യയെ ചതിച്ചത്. രണ്ടു വിക്കറ്റിനു 48 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഈ ഓവറില്‍ ബാറ്റിങ് തുടങ്ങിയത്. ഒല്ലി പോപ്പായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഡീപ്പ് ബാക്ക് വേര്‍ഡ് പോയിന്റിലേക്കു കളിച്ച് സിംഗിളെടുത്തു. തുടര്‍ന്ന് സ്‌ട്രൈക്ക് സൂപ്പര്‍ താരം ജോ റൂട്ടിന്.

ഓണ്‍സൈഡിലേക്കു കളിക്കാനായിരുന്നു റൂട്ടിന്റെ ശ്രമം. പക്ഷെ അതു ബാറ്റിങില്‍ കണക്ടായില്ല. ബോള്‍ നേരെ അദ്ദേത്തിന്റെ പാഡിലാണ് പതിച്ചത്. പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ശക്തായ എല്‍ബിഡബ്ല്യു അപ്പീല്‍. എന്നാല്‍ അംപയര്‍ ഇതു തള്ളി. തുടര്‍ന്ന് അതു റിവ്യു എടുക്കണമോയെന്നു റിഷഭിനോടും പ്രസിദ്ധിനോടുമെല്ലാം ഗില്‍ തിരക്കുകയും ചെയ്തു. പ്രസിദ്ധോ, മറ്റു താരങ്ങളോ അത്ര വലിയ ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്.

എന്നാല്‍ അതു ഔട്ട് തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റിഷഭ്. ബോളിന്റെ ഉയരവും ലൈനുമെല്ലാം കൃത്യമാണെന്നും ഉറപ്പായും അതു സ്റ്റംപുളില്‍ കൊള്ളേണ്ടതാണെന്നും ഗില്ലിനെ റിഷഭ് വിശ്വസിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം റിവ്യു വിഴിക്കുകയും ചെയ്തു. എന്നാല്‍ ഇതു വലിയ മണ്ടത്തരമായി പോയെന്നു പിന്നാലെ വ്യക്തമായി.

SHUBMAN GILL

തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണ് ബോളിന്റെ സഞ്ചാരമെന്നു ബോള്‍ ട്രാക്കിങില്‍ തെളിഞ്ഞു. ഇതോടെ ഇന്ത്യയുടെ റിവ്യു അംപയര്‍ തള്ളുകയുമായിരുന്നു. പിന്നാലെയാണ് റിഷഭിനോടു അല്‍പ്പം ദേഷ്യത്തോടെ ഗില്‍ സംസാരിക്കുന്നത് കണ്ടത്.

വിക്കറ്റ് കീപ്പറായതിനാല്‍ തന്നെ ബോളിന്റെ ആംഗിള്‍ ഏറ്റവും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നയാള്‍ റിഷഭാണ്. എന്നിട്ടും ഇത്ര വലിയൊരു പിഴവ് അദ്ദേഹത്തില്‍ നിന്നും സംഭവിച്ചതില്‍ ഗില്‍ വളരെയധികം അസംതൃപ്തനായിരുന്നു. ഗില്ലിന്റെ മുഖഭാവത്തില്‍ നിന്നും റിഷഭിനോടു ഇതേകുറിച്ച് സംസാരിക്കുമ്പോഴുമെല്ലാം ഇക്കാര്യം വളരെ വ്യക്തവുമായിരുന്നു.

നേരത്തേ ആകാശ്ദീപെറിഞ്ഞ മൂന്നാം ഓവറില്‍ മറ്റൊരു റിവ്യു കൂടി ഇന്ത്യ പാഴാക്കിയിരുന്നു. ബെന്‍ ഡക്കെറ്റിനെതിരേ ക്യാച്ചിനു വേണ്ടിയാണ് ഇന്ത്യ റിവ്യു എടുത്തത്. പക്ഷെ എഡ്ജില്ലെന്നു റീപ്ലേയില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ അതു തള്ളി.

Story first published: Sunday, July 6, 2025, 7:47 [IST]
Other articles published on Jul 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+