For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്‍ എന്തിന് അതു ചെയ്തു? മിസ്സായത് വലിയ ട്രിക്ക്!! പോണ്ടിങിന്റെ രൂക്ഷവിമര്‍ശനം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ വലിയ രീതിയിലുള്ള വിര്‍ശനങ്ങളാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ നേരിടുന്നത്. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമടക്കം പലരും അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ്.

അക്കൂട്ടത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങുമുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയാണ് ഗില്ലിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. മൂന്നാം ദിനം ഗില്ലെടുത്ത ഒരു തീരുമാനം ഇപ്പോഴും തനിക്കു മനസ്സിലായിട്ടില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.

SHUBMAN GILL

ഗില്‍ എന്തിന് അതു ചെയ്തു?

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യക്കായി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. ശുഭ്മന്‍ ഗില്‍ എന്തിനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു റിക്കി പോണ്ടിങ് ചോദിക്കുന്നു.

സത്യസന്ധമായി പറഞ്ഞാല്‍ ശുഭ്മന്‍ ഗില്‍ എന്തിനാണ് അതു ചെയ്തതെന്നു (ശര്‍ദ്ദുല്‍ ടാക്കൂറിന് ആദ്യ ഓവര്‍) എനിക്കറിയില്ല. രാവിലെ നേരെ ശര്‍ദ്ദുലിനെയാണ് ഗില്‍ പന്തേല്‍പ്പിച്ചത്. പക്ഷെ വാഷിങ്ടണ്‍ സുന്ദറിനു തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ ഓവറുകള്‍ നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. വളരെ പെട്ടെന്നു തന്നെ വിക്കറ്റെടുക്കാന്‍ വാഷിങ്ടണിനു സാധിക്കുകയും ചെയ്യുമായിരുന്നുവെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മറ്റു ബൗളര്‍മാരെ പോലെ വാഷിങ്ടണ്‍ സുന്ദര്‍ അധികം റണ്‍സും വഴങ്ങിയില്ല. ഗെയിം നിങ്ങളില്‍ നിന്നും സ്ലിപ്പായി പോവുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്ന ഒരാളുണ്ടെന്നു നിങ്ങള്‍ക്കു മനസ്സിലായി. വിക്കറ്റുകളെടുക്കാനായില്ലെങ്കിും ഒരു ഭാഗത്തു റണ്ണൊഴുക്ക് തടഞ്ഞു നിര്‍ത്താനെങ്കിലും ഒരാളുണ്ടെന്നതു മുതല്‍ക്കൂട്ടാണെന്നും പോണ്ടിങ് പറയുന്നു.

വളരെ വൈകിയാണ് വാഷിങ്ടണിനെ ബൗളിങില്‍ പരീക്ഷിക്കാന്‍ ഗില്‍ തയ്യാറായത്. രണ്ടാംദിനം ഒരോവര്‍ പോലും അദ്ദേഹത്തിനു ഗില്‍ നല്‍കിയില്ല. ഗില്ലിന്റെ തീരുമാനം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. മൂന്നാംദിനം തുടക്കത്തില്‍ തന്നെ വാഷിങ്ടണിനെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുമെന്നു കരുതിയെങ്കിവും അതുണ്ടായില്ല.

മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു കുറച്ചു ഓവറുകള്‍ മാത്രം മുമ്പാണ് വാഷിങ്ടണിനു ബൗള്‍ ചെയ്യാന്‍ അവസരം കിട്ടിയത്. അഞ്ചാം ഓവറില്‍ തന്നെ ഒല്ലി പോപ്പിനെ (71) അദ്ദേഹം പുറത്താക്കുകയും ചെയ്തു. ടീം സ്‌കോറിലേക്കു എട്ടു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും വെടിക്കെട്ട് ബാറ്ററായ ഹാരി ബ്രൂക്കിനെയും (3) വാഷിങ്ടണ്‍ മടക്കി.

WASHINGTON GILL

19 ഓവറുകള്‍ മൂന്നാം ദിനം വാഷിങ്ടണ്‍ ബൗള്‍ ചെയ്തു. വാലു മെയ്ഡനുള്‍പ്പെടെ മൂന്ന് ഇക്കോണമി റേറ്റില്‍ 57 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും അദ്ദേഹം പിഴുതു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ളതും വാഷിങ്ടണിനു തന്നെയാണ്.

ഇന്ത്യയെ എഴുതിത്തള്ളില്ല

ഇംഗ്ലണ്ടിനു തന്നെയാണ് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇപ്പോള്‍ സമ്പൂര്‍ണ ആധിപത്യമെങ്കിലും ഇന്ത്യയെ താന്‍ എഴുതിത്തള്ളില്ലെന്നു റിക്കി പോണ്ടിങ് വ്യക്തമാക്കി. ഈ ടെസ്റ്റിലെ ഫേവറിറ്റുകളെന്ന നിലയിലാണ് മൂന്നാംദിനം ഇംഗ്ലണ്ടിറങ്ങിയത്. ഈ ദിവസം മുഴുവന്‍ അവരെ സംബന്ധിച്ച് പെര്‍ഫെക്ടായിരിക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ ഇപ്പോള്‍ നാട്ടിലുള്ളതിനു സമാന പിച്ചായി ഓള്‍ഡ് ട്രാഫോര്‍ഡിലേതും മാറിയിരിക്കുകയാണ്. അതിനാല്‍ അവരെ ഞാന്‍ പൂര്‍ണമായും എഴുതിത്തളളുകയുമില്ല.

രണ്ടാമിന്നിങ്‌സില്‍ അവരെ പുറത്താക്കുകയെന്നത് വരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പല സന്ദര്‍ഭങ്ങളിലും കണ്ടുകഴിഞ്ഞ ബൗണ്‍സിന്റെ അഭാവമായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഏക കാര്യമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 26, 2025, 11:03 [IST]
Other articles published on Jul 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+