Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 30 ബോള്‍ ഫിഫ്റ്റി, രണ്ടാം മത്സരം ശ്രേയസ് കളിച്ചേക്കില്ല! ഇന്ത്യ തഴയാന്‍ കാരണമുണ്ട്

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. 68 പന്ത് ബാക്കിയാക്കി നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ അനായാസം വിജയത്തിലേക്കെത്തുകയായിരുന്നു. ശുബ്മാന്‍ ഗില്‍ (87) ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (59) അക്ഷര്‍ പട്ടേലും (52) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലുമെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. യശ്വസി ജയ്‌സ്വാളും (15) രോഹിത് ശര്‍മയും (2) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷിച്ചത് ശ്രേയസ് അയ്യരാണ്. ജോഫ്രാ ആര്‍ച്ചറെ തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിയത് ഉള്‍പ്പെടെ 30 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്.

ശുബ്മാന്‍ ഗില്ലിനും അക്ഷര്‍ പട്ടേലിനും കളിച്ച് മുന്നേറാന്‍ സഹായിച്ചത് ശ്രേയസ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ സൃഷ്ടിച്ച സമ്മര്‍ദ്ദമാണ്. ഗംഭീര പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ശ്രേയസ് ഗംഭീരമാക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ നിന്ന് ശ്രേയസ് തഴയപ്പെട്ടേക്കും. ഇതിനുള്ള കാരണം പരിശോധിക്കാം.

ശ്രേയസ് കളിച്ചത് കോലിക്ക് പകരക്കാരനായി

യശ്വസി ജയ്‌സ്വാള്‍ ഏകദിന അരങ്ങേറ്റം നടത്തിയപ്പോള്‍ എല്ലാവരും കരുതിയത് വിരാട് കോലിയുടെ പകരക്കാരനായിട്ടാണെന്നാണ്. കോലിക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ആദ്യ മത്സരം നഷ്ടമായത്. എന്നാല്‍ ജയ്‌സ്വാളായിരുന്നില്ല കോലിയുടെ പകരക്കാരന്‍. അത് ശ്രേയസ് അയ്യരായിരുന്നു. മത്സരശേഷം ഇക്കാര്യം ശ്രേയസ് അയ്യരാണ് വെളിപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ പ്ലേയിങ് 11 ശ്രേയസ് അയ്യര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല.

shreyas iyer shubman gill

സിനിമ കണ്ടുകൊണ്ടിരിക്കെയാണ് രോഹിത് ശര്‍മ കോലിയുടെ പരിക്കിനെക്കുറിച്ച് പറഞ്ഞതും പകരക്കാരനായി കളിക്കണമെന്ന് നിര്‍ദേശിച്ചതെന്നുമാണ് ശ്രേയസ് പറഞ്ഞത്. രണ്ടാം മത്സരത്തിന് മുമ്പ് കോലിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ശ്രേയസ് അയ്യര്‍ വഴിമാറിക്കൊടുക്കേണ്ടി വരാനാണ് സാധ്യത. കെ എല്‍ രാഹുലിനെയടക്കം ഇന്ത്യ ആറാം നമ്പറിലേക്ക് താഴ്‌ത്തേണ്ട അവസ്ഥയാണുള്ളത്. ബാറ്റിങ് കരുത്ത് ശക്തമായതിനാല്‍ ഇന്ത്യ കോലി തിരിച്ചുവരുമ്പോള്‍ ശ്രേയസിനെ ഒഴിവാക്കിയേക്കും.

ജയ്‌സ്വാളിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനം

യശ്വസി ജയ്‌സ്വാള്‍ ആദ്യ മത്സരത്തിലൂടെയാണ് ഏകദിന അരങ്ങേറ്റം നടത്തിയത്. കോലി കളിച്ചിരുന്നെങ്കിലും ജയ്‌സ്വാള്‍ പ്ലേയിങ് 11 ഉണ്ടാകുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ യശ്വസി ജയ്‌സ്വാളിന് നിര്‍ണ്ണായക റോള്‍ നല്‍കാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം. രോഹിത് ശര്‍മക്കൊപ്പം ഇടം കൈയനായ ജയ്‌സ്വാളിനെ കൊണ്ടുവരാനാണ് ഇന്ത്യയുടെ പദ്ധതി. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്‍ നാലാം നമ്പറില്‍ കളിക്കും.

ഇതോടെ ശ്രേയസ് അയ്യര്‍ക്ക് സീറ്റ് നഷ്ടമാവാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ റോളിലായതിനാല്‍ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് തഴയാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ശ്രേയസ് അയ്യരെ പുറത്തിരുത്താന്‍ നിര്‍ബന്ധിതരായേക്കും. എന്നാല്‍ മടങ്ങിവരവില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരുടേയും കൈയടി നേടാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ ഒഴിവാക്കുകയെന്നത് ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

കോലിയുടെ പരിക്ക് ഗുരുതരമല്ല

ആദ്യ ഏകദിനത്തിന്റെ തലേ ദിവസമാണ് വിരാട് കോലിയുടെ കാല്‍ മുട്ടിന് പരിക്കേല്‍ക്കുന്നത്. ഇതോടെയാണ് ആദ്യ മത്സരം അദ്ദേഹത്തിന് നഷ്ടമായത്. രണ്ടാം മത്സരത്തില്‍ വിരാട് കോലി പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കോലിക്ക് തിരിച്ചെത്താനാവും. മോശം ഫോമിലുള്ള കോലിക്ക് ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെ മികവ് തെളിയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം രോഹിത് ശര്‍മയെപ്പോലെ വലിയ വിമര്‍ശനം കോലിക്കും നേരിടേണ്ടി വരുമെന്നുറപ്പാണ്.

Story first published: Friday, February 7, 2025, 12:39 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+