For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ എന്തിന് നല്ലവരാവണം? ഇംഗ്ലണ്ട് അത്ര 'പുണ്യവാളന്‍മാരല്ല'!! തുറന്നടിച്ച് മുന്‍ ഇതിഹാസം

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സമനില വിവാദവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യ ചെയ്തതു തന്നെയാണ് ശരിയെന്നു ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുമ്പോള്‍ ഇംഗ്ലണ്ടിനെ അനുകൂലിക്കുന്നവരുമുണ്ട്.

മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്‌സന്‍, മുന്‍ ഇംഗ്ലീഷ് മധ്യനിര ബാറ്റര്‍ ജൊനാതന്‍ ട്രോട്ട് എന്നിവരടക്കമുള്ളവര്‍ ക്യാപ്റ്റന്‍ ബെന്‍ സ്്‌റ്റോക്‌സ് ചെയ്തതില്‍ തെറ്റില്ലെന്നു അവകാശപ്പടുന്നവരാണ്.

അതിനിടെ പീറ്റേഴ്‌സന്റെയും ട്രോട്ടിന്റെയുമെല്ലാം അഭിപ്രായങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായി സ്റ്റോക്‌സിനെയും ഇംഗ്ലീഷ് ടീമിനെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഇതിഹാസം ജെഫ്രി ബോയ്‌കോട്ട്. ഇന്ത്യന്‍ ടീം ചെയ്തതതില്‍ യാതൊരു തെറ്റുമില്ലെന്നും ഇംഗ്ലണ്ട് ടീം ഇതു തന്നൈയാണ് അര്‍ഹിക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുന്നു.

JADEJA STOKES

ബോയ്‌കോട്ട് പറയുന്നതെന്ത്?

ദി ടെലഗ്രാഫിലെ തന്റെ കോളത്തിലൂടെയാണ് ഇംഗ്ലീഷ് ടീമിനെയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയുമെല്ലാം ജെഫ്രി ബോയ്‌കോട്ട് വിമര്‍ശിച്ചത്. എന്താണോ ചെയ്യുന്നതു അതു തിരിച്ചുവരിക ചെയ്യും. ഇംഗ്ലണ്ട് അവര്‍ക്കു അനുയോജ്യമായ സമയത്തു വളരെ മോശമായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യക്കു വേണ്ടി കഠിനാധ്വാനം നടത്തിയ രണ്ടു ബാറ്റര്‍മാരെ സെഞ്ച്വറി തികയ്ക്കാന്‍ അവര്‍ അനുവദിച്ചതില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ബോയ്‌കോട്ട് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെപ്പോലെ നിങ്ങള്‍ ഒരു കാര്യം നല്‍കിയാല്‍ അതു സ്വീകരിക്കാനും നിങ്ങള്‍ക്കു സാധിക്കേണ്ടതുണ്ട്. സ്റ്റംപ് മൈക്കിലൂടെ അവര്‍ (ഇംഗ്ലീഷ് താരങ്ങള്‍) ഇന്ത്യയെ കുറ്റപ്പെടുത്തിയത് ഞാന്‍ കേട്ടിരുന്നു. അങ്ങനെ ചെയ്യുമ്പോല്‍ ഇന്ത്യ മാത്രം എന്തിന് നല്ലവരായിരിക്കണം? ഇംഗ്ലണ്ടിനു മതിയായപ്പോള്‍ അതിനു സമ്മതിച്ച് അവര്‍ കളി നിര്‍ത്തേണ്ട ആവശ്യവുമില്ലെന്നും ബോയ്‌കോട്ട് വിശദാക്കി.

ഇന്ത്യക്കാര്‍ പോരാളികള്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയത്തിന്റെ വക്കില്‍ നിന്നും ഗംഭീരമായി തിരിച്ചുവന്ന് സമനില കൈക്കലാക്കിയ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെയും ജെഫ്രി ബോയ്‌കോട്ട് പ്രശംസിച്ചു. ഇന്ത്യക്കാര്‍ വളരെ കര്‍ക്കശക്കാരാണൈന്നും ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിനു തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവരോടു നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹമെഴുതി.

JADEJA WASHINGTON

ഇന്ത്യന്‍ താരങ്ങള്‍ വളരെ കര്‍ക്കശക്കാരാണ്. അവര്‍ ഒരിക്കലും പിറകിലേക്കു ഒരു സ്റ്റെപ്പ് വയ്്ക്കാന്‍ പോവുന്നില്ല. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും സ്ഥാനത്തു ഞാനാണെങ്കിലും സെഞ്ച്വറിക്കു വേണ്ടി ആ സമയത്തു ശ്രമിക്കും. സ്വന്തം ടീമിനായി വളരെ നന്നായി പോരാടി സമനില നേടിയെടുത്ത ശേഷം ഞാന്‍ 89ല്‍ നില്‍ക്കെ പിടിച്ചുമാറ്റാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല.

രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ച്വറികള്‍ അര്‍ഹിച്ചിരുന്നു. അവര്‍ ബോള്‍ നന്നായി ലീവ് ചെയ്തു, ബോളിന്റെ ഫുള്‍ ഫേസ് കൊണ്ടു തന്നെ കളിച്ചു, ബോള്‍ നന്നാനി പ്രതിരോധിക്കുകയും ചെയ്തുവെന്നും ബോയ്‌കോട്ട് തന്റെ കോളത്തില്‍ വിശദീകരിച്ചു. ആധുനിക ക്രിക്കറ്റിലെ കളിക്കാരുടെ മനോഭാവം തനിക്കു മനസ്സിലാവുന്നില്ലെന്നും സ്ലെഡ്ജിങിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.

അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ജഡേജ 89ഉം വാഷിങ്ടണ്‍ 80ഉം റണ്‍സില്‍ നില്‍ക്കവെയാണ് കളി ടൈയില്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌റ്റോക്‌സ് ഇരുവരെയും ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ചത്. പക്ഷെ രണ്ടു പേരും ഇതു വിസമ്മതിച്ചതോടെ കളി തുടരേണ്ടി വരികയായിരുന്നു. ഒടുവില്‍ ജഡേജ 107ഉം വാഷിങ്ടണ്‍ 101ഉം റണ്‍സെടുത്ത ശേഷമാണ് കളി സമനിലയായത്. വാഷിങ്ടണിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.

Story first published: Tuesday, July 29, 2025, 7:26 [IST]
Other articles published on Jul 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+