For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ക്ലീന്‍ ബൗള്‍ഡ്, എന്നിട്ടും റിവ്യു കൊടുത്ത് ബഷീര്‍! അംപയറും ഞെട്ടി- ഇതാണ് സംഭവം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 477 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് നാണംകെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 195 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയത്.

ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചതാണ് തോല്‍വിക്ക് കാരണമായത്. അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം രസകരമായ ഒരു സംഭവം ഉണ്ടായി. ഇംഗ്ലണ്ടിന്റെ സ്പിന്നറായ ഷൊയ്ബ് ബഷീറാണ് ഈ രസകരമായ സംഭവത്തിന് കാരണക്കാരനായത്. ബാറ്റിങ്ങിനിറങ്ങിയ ബഷീര്‍ 29 പന്ത് നേരിട്ട് 13 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജ ബഷീറിനെ ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ ഇതിന് പിന്നാലെ ബഷീര്‍ തീരുമാനം റിവ്യൂ ചെയ്യാന്‍ നല്‍കി.

shoaib bashir

ഇതോടെ കളത്തില്‍ കൂട്ടച്ചിരി പടര്‍ന്നു. ക്ലീന്‍ബൗള്‍ഡായത് അറിയാതെയാണ് ബഷീര്‍ ഇത്തരമൊരു അബദ്ധം കാട്ടിയത്. രവീന്ദ്ര ജഡേജയുടെ പന്ത് ബാറ്റിനും ഓഫ് സ്റ്റംപിനും അടുത്തുകൂടി കടന്നുപോയെന്നാണ് ബഷീര്‍ കരുതിയത്. അംപയര്‍ ഔട്ട് വിളിച്ചത് കീപ്പര്‍ ക്യാച്ചിനാണെന്നായിരുന്നു ബഷീര്‍ ചിന്തിച്ചത്. അംപയറിലേക്ക് മാത്രം ശ്രദ്ധിച്ച യുവ സ്പിന്നര്‍ സ്റ്റംപ് പോയത് കണ്ടില്ല. ഇതോടെയാണ് റിവ്യൂ ചെയ്യാന്‍ അംപയറോട് പറഞ്ഞത്.

പിന്നീട് അബദ്ധം മനസിലാക്കിയപ്പോള്‍ ബഷീര്‍ ചിരിച്ചുകൊണ്ടുകൊണ്ട് ക്രീസ് വിട്ടു. താരത്തിന്റെ അബദ്ധം അംപയറേയും നോണ്‍സ്‌ട്രൈക്കില്‍ നിന്ന് ജോ റൂട്ടിനേയും ഗ്യാലറിയേയും ഒരുപോലെ ചിരിപ്പിച്ചു. എന്തായാലും ഇംഗ്ലണ്ട് നാണംകെട്ട് തോറ്റെങ്കിലും ബഷീറിന് അഭിമാനിക്കാവുന്ന പരമ്പരയായിരുന്നു ഇതെന്ന് പറയാം. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തി തിളങ്ങാന്‍ ബഷീറിന് സാധിച്ചു. കൂടാതെ വാലറ്റത്ത് ബാറ്റുകൊണ്ട് തിളങ്ങാനും അദ്ദേഹത്തിനായി.

ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനമാണ് പരമ്പര നേട്ടത്തില്‍ എടുത്തു പറയേണ്ടത്. പ്രധാനമായും യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനം. ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ സുനില്‍ ഗവാസ്‌ക്കറിന്റെ ഒരു ടെസ്റ്റ് പരമ്പരയിലെ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമായിരുന്നു. ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവും നേട്ടമുണ്ടാക്കിത്തന്നത് ജയ്‌സ്വാളാണെന്ന് പറയാം.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും കസറി. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ പരമ്പരയില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനായി. മധ്യനിരയില്‍ അരങ്ങേറ്റം നടത്തിയ സര്‍ഫറാസ് മൂന്ന് ഫിഫ്റ്റിയാണ് മൂന്ന് മത്സരങ്ങളില്‍ നിന്നായി നേടിയത്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് സര്‍ഫറാസ് ഖാനെന്ന് പറയാം. റിഷഭ് പന്തും സര്‍ഫറാസ് ഖാനും മധ്യനിരയില്‍ ഒന്നിച്ച് കളിക്കുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കും.

അഞ്ചാം ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ ദേവ്ദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വറിയോടെയാണ് കസറിയത്. ദ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും കസറി. നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കേണ്ടിയിരുന്ന കളി അനുകൂലമാക്കി മാറ്റിയത് ദ്രുവ് ജുറേലാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് ദ്രുവ് ജുറേല്‍. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം. നാലാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ആകാശ് ദീപും പ്രതീക്ഷ നല്‍കുന്നു.

ഇന്ത്യക്ക് പല കാരണങ്ങളാല്‍ ഇത്തവണത്തെ ടെസ്റ്റ് പരമ്പര നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന ടെസ്റ്റ് പരമ്പരയാണിത്.

Story first published: Saturday, March 9, 2024, 15:45 [IST]
Other articles published on Mar 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+