For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആദ്യ ഇന്നിങ്‌സില്‍ ശര്‍ദ്ദുലിന് വെറും 6 ഓവര്‍, കാരണം അവന്‍!! വെളിപ്പെടുത്തി ഗംഭീര്‍

ലീഡ്‌സ്: സീം ബൗളിങ് ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടും ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വേണ്ടത്ര ഉപയോഗിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍. ഒന്നാമിന്നിങ്‌സില്‍ വെറും ആറോവര്‍ മാത്രമേ അദ്ദേഹത്തിനു നല്‍കിയുള്ളൂ. രണ്ടാമിന്നിങ്‌സിലാവട്ടെ 10 ഓവറുകളെറിഞ്ഞ ശര്‍ദ്ദുല്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതില്‍ പ്രത്യേക കഴിവുളള ബൗളറാണ് അദ്ദേഹം. എന്നിട്ടും ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തവെ ശര്‍ദ്ദുലിനെ പരീക്ഷിക്കാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനുള്ള വിശദീകരണം കൂടിയാണ് ഗംഭീര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

SHARDUL THAKUR

ശര്‍ദ്ദുലിനെ വിശ്വാസക്കുറവോ?

ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ബൗളിങിലുള്ള വിശ്വാസക്കുറവ് കാരണമല്ല ആദ്യ ഇന്നിങ്‌സില്‍ കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നതിനു കാരണമെന്നാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളത്തിലാണ് ബൗളിങില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തയതിനെ കുറിച്ച് കോച്ച് സംസാരിച്ചത്.

ശര്‍ദ്ദുലിനെ കുറച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. രവീന്ദ്ര ജഡേജ വളരെ നന്നായി ബൗള്‍ ചെയ്തതാവാം അതിനു കാരണം. ജഡേജ ഞങ്ങള്‍ക്കു നിയന്ത്രണം നല്‍കുമെന്നും തോന്നി. ശര്‍ദ്ദുല്‍ ഞങ്ങള്‍ പ്രധാനപ്പെട്ട രണ്ടു വിക്കറ്റുകള്‍ (രണ്ടാമിന്നിങ്‌സ്) നേടിത്തന്നിരുന്നു.

ഇന്ത്യക്കു വേണ്ടി അവന്‍ നന്നായി ബൗള്‍ ചെയ്തു, ഇവന്‍ നന്നായി ബൗള്‍ ചെയ്തില്ല എന്നൊന്നും പറയാനല്ല ഞാന്‍ ഇവിടെയിരിക്കുന്നത്. ശരര്‍ദ്ദുല്‍ നേടിത്തന്ന ആ രണ്ടു വിക്കറ്റുകളാണ് നമ്മളെ ഗെയിമിലേക്കു തിരികെ കൊണ്ടുവന്നത്. നമ്മള്‍ കൂടുതല്‍ സ്ഥിരതയുള്ളവരായ മാറണമെന്നാണ് ഞാന്‍ കരുതുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ കുട്ടികള്‍ അതു പഠിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ടീം 471 റണ്‍സെന്ന സ്‌കോര്‍ പിന്തുടരവെ ആദ്യത്തെ 40 ഓവറില്‍ ഒരിക്കല്‍പ്പോലും ശര്‍ദ്ദുല്‍ ടാക്കൂറിനെ ബൗളിങില്‍ പരീക്ഷിച്ചില്ല. പകരം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ , രവീന്ദ്ര ജഡേജ എന്നിവരെ ഗില്‍ മാറി മാറി പരീക്ഷിക്കുകയായിരുന്നു.

കമന്റേറ്റര്‍മാരും ആരാധകരുമെല്ലാം ഈ നീക്കത്തെ ചോദ്യവും ചെയ്തിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ 41ാം ഓവറിലാണ് ശര്‍ദ്ദുല്‍ ബൗള്‍ ചെയ്തത്. ഇന്നിങ്‌സില്‍ ആറോവര്‍ മാത്രമാണ് അദ്ദേഹത്തിനു ബൗള്‍ ചെയ്യാനാത്. 6.30 ഇക്കോണമി റേറ്റില്‍ വിക്കറ്റില്ലാതെ 38 റണ്‍സും വിട്ടുകൊടുത്തു.

രണ്ടാമിന്നിങ്‌സില്‍ ബൗളിങില്‍ കൂടുകല്‍ ഇംപാക്ടുണ്ടാക്കാന്‍ ശര്‍ദ്ദുലിനു കഴിഞ്ഞു. അവസാന ദിവസം ഇംഗ്ലീഷ് ടീം 350 റണ്‍സ് ചേസ് ചെയ്യവെ 10 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം 5.10 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. സെഞ്ചറി വീരനായ ബെന്‍ ഡക്കെറ്റിന്റെയും വെടിക്കെട്ട് താരം ഹാരി ബ്രൂക്കിന്റെയും വിക്കറ്റുകളാണ് അടുത്തടുത്ത ബോളില്‍ ശര്‍ദ്ദുല്‍ പോക്കറ്റിലാക്കിയത്.

PRASIDH KRISHNA

പ്രസിദ്ധിനു പ്രശംസ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കഴിഞ്ഞാല്‍ ലീഡ്‌സില്‍ കൂടുതല്‍ മികച്ചു നിന്ന ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ്. പക്ഷെ ഒരുപാട് റണ്‍സ് അദ്ദേഹം വാരിക്കോരി നല്‍കി. രണ്ടിന്നിങ്‌സിലായി അഞ്ചു വിക്കറ്റെടുത്തെങ്കിലും 220 റണ്‍സ് പ്രസിദ്ധ് വഴങ്ങി. പക്ഷെ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിക്കുകയാണ് ഗൗതം ഗംഭീര്‍ ചെയ്തത്.

പ്രസിദ്ധ് നന്നായി തന്നെ ബൗള്‍ ചെയ്തുവെന്നു എനിക്കു തോന്നുന്നു. അവന്‍ നമുക്കു ചില നിര്‍ണായക വിക്കറ്റുകള്‍ നേടിത്തന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്നതിനാലാണ് പ്രസിദ്ധിനെ ഞങ്ങള്‍ ടീമിലെടുത്തത്. കൂടുതല്‍ അനുഭവസമ്പത്ത് ലഭിക്കുന്നതിലൂടെ അവന്‍ ഇനിയും മെച്ചപ്പെടുമെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Wednesday, June 25, 2025, 14:13 [IST]
Other articles published on Jun 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+