Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ 94, ഐപിഎല്ലില്‍ 85! സര്‍ഫറാസ് എന്താണിങ്ങനെ? ആര്‍ക്കും വേണ്ടാത്തത് വെറുതെയല്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കന്നി മല്‍സരത്തിലൂടെ തന്നെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ടിനെതിരേ രാജ്‌കോട്ടില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്ത മൂന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി താരം കസറി. ഒന്നാമിന്നിങ്‌സില്‍ 66 ബോളില്‍ 62 റണ്‍സെടുത്ത സര്‍ഫറാസ് രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 72 ബോളില്‍ 68 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് താരം. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിന്റെ റണ്‍മെഷീനായ അദ്ദേഹം ദീര്‍ഘകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു അവസരം പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. പക്ഷെ ഓരോ തവണയും സര്‍ഫറാസ് തഴയപ്പെട്ടു കൊണ്ടിരുന്നു.

SARFARAZ KHAN

ഒടുവില്‍ ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയിലൂടെ കാത്തിരിപ്പ് അവസാനിച്ചപ്പോള്‍ ലഭിച്ച ആദ്യ അവസരം തന്നെ നന്നായി മുതലാക്കിയിരിക്കുകയാണ് അദ്ദേഹം. ഇത്രയും മികച്ചൊരു പ്രകടനം സര്‍ഫറാസില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്‍മഴ പെയ്യിക്കുകയും കന്നി ടെസ്റ്റില്‍ ഇത്രയും ഗംഭീരമായി ബാറ്റ് ചെയ്യുകയും ചെയ്തിട്ടും ഐപിഎല്ലില്‍ സര്‍ഫറാസ് എന്തുകൊണ്ടാണ് വന്‍ ഫ്‌ളോപ്പായി മാറിയതെന്നാണ് ആരാധകരുടെ സംശയം. ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ പ്രകടനമാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മുംബൈയ്ക്കും ഇപ്പോള്‍ ഇന്ത്യക്കു വേണ്ടിയും താരം നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന സര്‍ഫറാസിന്റെ സ്‌ടൈക്ക് റേറ്റ് 85 മാത്രമായിരുന്നു. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചപ്പോള്‍ 94 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് വാരിക്കൂട്ടിയത്. ഈ വൈരുദ്ധ്യം കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ടെസ്റ്റില്‍ ടി20 ശൈലിയിലും ടി20യിലാവട്ടെ ടെസ്റ്റ് ശൈലിയിലും സര്‍ഫറാസ് എന്തുകൊണ്ടാണ് ബാറ്റ് ചെയ്യുന്നതെന്നാണ് പലരുടെയും സംശയം?

2015 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് സര്‍ഫറാസ്. പക്ഷെ ഇനിയും താരത്തിന്റെ കരിയര്‍ ക്ലച്ച് പിടിച്ചിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി താരം ഇതിനകം കളിച്ചത് 50 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 22.50 ശരാശരിയില്‍ 130.58 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 585 റണ്‍സ് മാത്രമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ സര്‍ഫറാസിനു എടുത്തുകാണിക്കാനുള്ളു. 2019ല്‍ പഞ്ചാബ് കിങ്‌സ് ടീമിനു വേണ്ടിയായിരുന്നു ഇത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ 2015ലായിരുന്നു സര്‍ഫറാസിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2018 വരെ അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്നു. കന്നി സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 111 റണ്‍സാണ് ആര്‍സിബിക്കായി സര്‍ഫറാസ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 45 റണ്‍സായിരുന്നു.

2016ല്‍ അഞ്ചു കളിയില്‍ 66ഉം 2018ല്‍ ഏഴു കളിയില്‍ 51 റണ്‍സും മാത്രമേ താരത്തിനു നേടാനുമായുള്ളൂ. 2017ല്‍ ഒരു മല്‍സരം പോലും സര്‍ഫറാസ് കളിച്ചതുമില്ല. 2018ല്‍ ഒഴിവാക്കപ്പെട്ട താരത്തെ പഞ്ചാബ് കിങ്‌സ് വാങ്ങുകയായിരുന്നു.

2019 മുതല്‍ 2021 വരെ സര്‍ഫറാസ് പഞ്ചാബിന്റെ കൂടാരത്തിലായിരുന്നു. 2019ല്‍ പഞ്ചാബിനായി എട്ടു മല്‍സരങ്ങളിലാണ് താരം കളിച്ചത്. നേടിയതാവട്ടെ 180 റണ്‍സുമാണ്. സര്‍ഫറാസിന്റെ കന്നി ഫിഫ്റ്റിയും ഈ സീസണില്‍ പിറന്നു. 67 റണ്‍സാണ് താരം നേടിയത്.

SARFARAZ KHAN

പക്ഷെ 2020ല്‍ സര്‍ഫറാസ് തീര്‍ത്തും നിറംമങ്ങി. അഞ്ചു കളിയില്‍ നിന്നും നേടിയത് വെറും 33 റണ്‍സ് മാത്രം. 2021ലാവട്ടെ കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനുമായില്ല. ഇതോടെ സര്‍ഫറാസിനെ പഞ്ചാബും കൈവിട്ടു.

തുടര്‍ന്നു 2022ല്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്നു. അവര്‍ക്കൊപ്പമുള്ള കന്നി സീസണില്‍ ആറു കളിയില്‍ നിന്നും സര്‍ഫറാസ് നേടിയത് 91 റണ്‍സ് മാത്രം. കഴിഞ്ഞ സീസണിലാവട്ടെ വെറും നാലു മല്‍സരങ്ങളിലാണ് താരത്തെ ഡിസി പരീക്ഷിച്ചത്. ഇവയില്‍ നിന്നും 85.48 സ്ട്രൈക്ക് റേറ്റില്‍ 53 റണ്‍സ് മാത്രമേ നേടിയുള്ളൂ.

സീസണിനു ശേഷം സര്‍ഫറാസിനെ ഡിസി പുറത്താക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ ഈ മോശം ചരിത്രം കാരണമാണ് കഴിഞ്ഞ താരലേലത്തില്‍ അദ്ദേഹത്തെ വാങ്ങാന്‍ ഒരു ടീമും തയ്യാറാവാതിരുന്നത്. എന്നാല്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിനോടൊപ്പം കന്നി മല്‍സരത്തില്‍ തന്നെ സര്‍ഫറാസ് കാണിച്ചു തന്നിരിക്കുകയാണ്. ഇതു തന്റെ ഐപിഎല്‍ കരിയറില്‍ ടേണിങ് പോയിന്റാവുമെന്ന പ്രതീക്ഷയിലാണ് താരം

Story first published: Sunday, February 18, 2024, 20:19 [IST]
Other articles published on Feb 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+