Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു 3481, ജുറേല്‍ 790; എന്നിട്ടും ജുറേലിനെ മതി! ഗൂഡാലോചന പുറത്ത്, വിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പരിഗണിക്കാത്തതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ പുതുമുഖ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു.

22 കാരനായ താരത്തിനു ടീമിലിടം ലഭിച്ചത് വലിയ സര്‍പ്രൈസ് തന്നെയാണ്. കാരണം ജുറേലിനേക്കാള്‍ അനുഭവസമ്പത്തും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സുമുള്ള സഞ്ജുവുണ്ടായിട്ടും അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

SANJU SAMSON

ഇഷാന്‍ കിഷനെ ടെസ്റ്റ് ടീമില്‍ വേണ്ടെങ്കില്‍ എന്തുകൊണ്ടാണ് പകരം സഞ്ജു സാംസണിനെ പരിഗണിക്കാതിരുന്നത്? ഒട്ടും അനുഭവസമ്പത്തില്ലാത്ത ധ്രുവ് ജുറേലിനേക്കാള്‍ എന്തുകൊണ്ടും അര്‍ഹത സഞ്ജുവിനാണ്. സഞ്ജുവിനെതിരേ എത്ര വലിയ ഗൂഡാലോചനയാണ് നടക്കുന്നതെന്നു തെളിയിക്കാന്‍ ഇതു തന്നെ ധാരാളമാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സഞ്ജു സാംസണിനു നേരെ സെലക്ഷന്‍ കമ്മിറ്റി കണ്ണടച്ചിരിക്കുകയാണ്. പകരം ചുരുക്കം മല്‍സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള ധ്രുവ് ജുറേലിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.

എന്തുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ കളിക്കാരോട് ഈ തരത്തില്‍ വേര്‍തിരിവ് കാണിക്കുന്നത്? ജുറേലിനേക്കാള്‍ മുമ്പ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറാന്‍ അര്‍ഹതയുള്ളത് സഞ്ജുവിനാണെന്നു ആരും സമ്മതിക്കും. പക്ഷെ ബിസിസിഐ മാത്രം ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇന്ത്യന്‍ ടീം സെലക്ഷനില്‍ പ്രകടനമല്ല മാനദണ്ഡമാക്കുന്നതെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. കാരണം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറേലിന്റെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം താരതമ്യം ചെയ്തിരുന്നെങ്കില്‍ ഒരിക്കലും ഇതു സംഭവിക്കില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 59 മല്‍സരങ്ങളില്‍ കളിച്ച് 3481 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളയാളാണ് സഞ്ജു. 10 സെഞ്ച്വറികളും 15 ഫിഫ്റ്റികളുമടക്കമാണിത്. പക്ഷെ ജുറേലാവട്ടെ വെറും 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. നേടിയതാവട്ടെ 790 റണ്‍സ് മാത്രം. എത്ര മാത്രം വലിയ അനീതിയാണ് സഞ്ജുവിനോടു സെലക്ടര്‍മാര്‍ കാണിച്ചിരിക്കുന്നതെന്നു ഇതിലൂടെ വ്യക്തമാണെന്നും ആരാധകര്‍ പറയുന്നു.

സഞ്ജു സാംസണിനെ ഓവര്‍ടേക്ക് ചെയ്ത് ധ്രുവ് ജുറേല്‍ എങ്ങനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായെന്നു മനസ്സിലാവുന്നില്ല. സാമാന്യബുദ്ധിയുള്ള ഏതൊരാളും ജുറേലിനു പകരം സഞ്ജുവിനെയാണ് ആദ്യം ടെസ്റ്റ് ടീമിലേക്കു വിളിക്കുക. പക്ഷെ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും സഞ്ജു എത്ര മാത്രം വെറുക്കപ്പെട്ടവനാണെന്നു ഇതു ഒരിക്കല്‍ക്കൂടി അടിവരയിടുകയാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON

ധ്രുവ് ജുറേലിനു പകരം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണ്ടിയിരുന്നത് സഞ്ജു സാംസണാണ്. നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത റിഷഭ് പന്തിന്റെ ശൈലിയില്‍ അഗ്രസീവ് ബാറ്റിങിലൂടെ എതിരാളികളെ ബാക്ക്ഫൂട്ടിലാക്കാന്‍ സാധിക്കുന്നയാളാണ് സഞ്ജു.

ഇംഗ്ലണ്ടിനെതിരേ ടീമിന്റെ തുറുപ്പുചീട്ടാവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെയും ജുറേലിന്റെയും പ്രകടനം നോക്കിയിരുന്നെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ഇങ്ങനെയൊരു മണ്ടന്‍ തീരുമാനം എടുക്കില്ലായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് സഞ്ജു സാംസണ്‍. ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ വക്താക്കളായ ഇംഗ്ലണ്ടിനു അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ശേഷിയുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് അദ്ദേഹം. പക്ഷെ സഞ്ജുവിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള ധ്രുവ് ജുറേലിനെ ടീമിലെടുത്തത് വലിയ ദുരന്തം തന്നെയാണെന്നും ഫാന്‍സ് വിമര്‍ശിച്ചു.

Story first published: Saturday, January 13, 2024, 7:05 [IST]
Other articles published on Jan 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+