For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മധ്യനിരയില്‍ ശ്രേയസ് വേണ്ട, പകരം സഞ്ജു ബെസ്റ്റ്! ഈ കാരണങ്ങള്‍ നോക്കൂ

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിയെടുത്തിരിക്കുകയാണ്. രണ്ടാം ദിനം പൂര്‍ത്തിയാവുമ്പോള്‍ 175 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയെങ്കിലും പ്രതീക്ഷിച്ച ചില താരങ്ങള്‍ക്ക് പ്രതിഭക്കൊത്ത് ഉയരാനായിട്ടില്ല. ഇതിലൊരാളാണ് ശ്രേയസ് അയ്യര്‍. അഞ്ചാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കുന്ന താരമാണ് ശ്രേയസ്.

ക്ലാസിക് താരമെന്ന് പറയുമ്പോഴും അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിന് പലപ്പോഴും സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 35 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. 63 പന്ത് നേരിട്ട താരം 3 ഫോറും 1 സിക്‌സുമാണ് നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രേയസിന്റെ ശ്രമമാണ് വിക്കറ്റില്‍ അവസാനിച്ചത്. പല മത്സരങ്ങളിലും നന്നായി തുടങ്ങാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്.

എന്നാല്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ ശ്രേയസിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ശ്രേയസിന് പകരം മധ്യനിരയില്‍ മികച്ച താരത്തെ ഇന്ത്യ പരിഗണിക്കേണ്ടതാണ്. ഇന്ത്യക്ക് മധ്യനിരയില്‍ കളിപ്പിക്കാന്‍ ശ്രേയസിനെക്കാള്‍ മികച്ചവന്‍ സഞ്ജു സാംസണാണെന്ന് പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സ്പിന്നിനെ ശ്രേയസിനെക്കാളും നന്നായി കളിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്.

മധ്യനിര ബാറ്റ്‌സ്മാനായി ഇറങ്ങുമ്പോള്‍ കൂടുതലും സ്പിന്നര്‍മാരെയാവും നേരിടേണ്ടി വരിക. അതുകൊണ്ടുതന്നെ സ്പിന്നിനെ നന്നായി കളിക്കുന്ന താരമായിരിക്കണം മധ്യനിരയില്‍ ബാറ്റുചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് ധൈര്യമായി സഞ്ജുവിനെ പരിഗണിക്കാം. സഞ്ജുവിന് ശ്രേയസിനെക്കാളും നന്നായി സ്പിന്നിനെ നേരിടാന്‍ കഴിവുണ്ട്. ശ്രേയസ് അധികം വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല. സ്വീപ്, സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് സ്വീപ് ഇവയൊന്നും ശ്രേയസിന് വലിയ വശമില്ല.

sanju samson

പരമ്പരാഗത ശൈലിയില്‍ മാത്രം കളിക്കുന്ന ശ്രേയസിന് സ്പിന്നിന് മുന്നില്‍ അടിപതറുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് ഈ റോളില്‍ തിളങ്ങാന്‍ സാധിച്ചേക്കും. രണ്ടാമത്തെ കാര്യം പുള്‍ഷോട്ട് കളിക്കാനുള്ള കളിക്കാനുള്ള കഴിവാണ്. ടെസ്റ്റില്‍ പേസ് ബൗളര്‍മാരുടെ പ്രധാന ആയുധമാണ് ഷോട്ട് ബോള്‍. അതിവേഗത്തില്‍ എത്തുന്ന ബൗണ്‍സുകള്‍ക്ക് മുന്നില്‍ ശ്രേയസിന് മുട്ടിടിക്കും. ഈ ദൗര്‍ബല്യം ഏറെ നാളുകളായി ഇന്ത്യയെ ബാധിക്കുന്നു.

ശ്രേയസ് ഷോര്‍ട്ട് ബോളില്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജു സാംസണെയാണ് കളിപ്പിക്കേണ്ടത്. സഞ്ജു ഷോര്‍ട്ട് ബോളില്‍ നന്നായി കളിക്കുന്ന താരമാണ്. രോഹിത് ശര്‍മക്ക് ശേഷം നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഷോര്‍ട്ട് ബോളില്‍ നന്നായി കളിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. പ്രത്യേകിച്ച് പുള്‍ഷോട്ട് കളിക്കാന്‍ സഞ്ജുവിന് സവിശേഷമായ മികവുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസിനെക്കാള്‍ മധ്യനിരയില്‍ കസറാന്‍ സഞ്ജുവിന് ശേഷിയുണ്ട്.

വിദേശ മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ സഞ്ജുവിന്റെ പുള്‍ഷോട്ട് മികവ് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. അതുകൊണ്ടുതന്നെ ശ്രേയസിനെക്കാളും പിന്തുണ സഞ്ജു അര്‍ഹിക്കുന്നു. മൂന്നാമത്തെ കാര്യം വലിയ ഷോട്ട് കളിക്കാനുള്ള കഴിവാണ്. ക്ഷമയോടെ കളിക്കുക എന്നതിലുപരിയായി മോശം പന്തുകളെ കടന്നാക്രമിച്ച് കളിക്കാനും മധ്യനിര ബാറ്റ്‌സ്മാന് സാധിക്കണം. അങ്ങനെ നോക്കുമ്പോഴും ശ്രേയസിനെക്കാളും ബെസ്റ്റ് സഞ്ജു സാംസണാണ്.

ശ്രേയസിനെക്കാളും ഉയര്‍ന്ന ഫിറ്റ്‌നസ് സഞ്ജുവിനുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു മികച്ച ഫീല്‍ഡറുമാണ്. ശ്രേയസിനെക്കാളും നന്നായി ഫീല്‍ഡ് ചെയ്യാനും സഞ്ജുവിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് സഞ്ജു. പെട്ടെന്ന് മത്സരഫലത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ശ്രേയസിന് പകരം ഇന്ത്യ സഞ്ജുവിന് അവസരം നല്‍കേണ്ടതാണ്.

Story first published: Saturday, January 27, 2024, 9:27 [IST]
Other articles published on Jan 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+