സഞ്ജുവിനെ ഇറക്കിയത് വിമര്‍ശനം ഭയന്നോ? തുറന്ന് പറഞ്ഞ് ശ്രേയസ്, ലോജിക്കില്ലാത്ത മറുപടി!!
ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി ആദ്യ വിജയത്തിനു വേണ്ടി ശ്രേയസ് അയ്യര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഏഴു മല്‍സരങ്ങളില്‍ (ഒന്ന് മഴ കാരണം ഉപേക്ഷിക്കപ്പെട്ടു) ടീമിനെ നയിച്ചിട്ടും ഒന്നില്‍പ്പോലും ജയിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യ അയര്‍ലാന്‍ഡും പിന്നാലെ ഇംഗ്ലണ്ടും ഇന്ത്യയെ തൂത്തുവാരിയിരിക്കുകയാണ്.
ഈ പരമ്പരയില്‍ ടീം സെലക്ഷനിലും ഇന്ത്യ ചില മണ്ടത്തരങ്ങള്‍ കാണിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടയിലൊന്ന് ലോകകപ്പ് ഹീറോ കൂടിയായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ മുഴുവന്‍ മല്‍സരങ്ങളിലും ഇറക്കിയില്ലെന്നതാണ്. അഞ്ചു മല്‍സരങ്ങളില്‍ ആദ്യത്തേതിലും അവസാനത്തേതിലും മാത്രമേ അദ്ദേഹത്തെ കളിപ്പിച്ചുള്ളൂ.

മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ട ആദ്യ മാച്ചില്‍ ഒരു റണ്‍സിനു പുറത്തായ സഞ്ജു അവസാനത്തേതില്‍ 27 റണ്‍സും നേടിയിരുന്നു. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും വൈഭവ് സൂര്യവംശിയെ പരീക്ഷിച്ച ഇന്ത്യയുടെ തീരുമാനം പിഴയ്ക്കുകയും ചെയ്തു.
ഒന്നില്‍ പോലും 15 പ്ലസ് നേടാന്‍ താരത്തിനായില്ല. അവസാന മാച്ചില്‍ എന്തുകൊണ്ട് വൈഭവിനെ ഇറക്കിയെന്നതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.
എന്തുകൊണ്ട് സഞ്ജു മടങ്ങിയെത്തി?
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തിയതിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മുന്‍ താരങ്ങളും ഇന്ത്യന്‍ ആരാധകരുമെല്ലാം ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, മല്‍സര വേദികളില്‍ പോലും വി വാണ്ട് സ്ഞ്ജു (We Want Sanju) എന്ന് ആരാധകര്‍ മുദ്രാവാക്യം വിളിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ഈ തരത്തില്‍ സഞ്ജുവിനു വേണ്ടി പരസ്യമായി ആരാധകര്‍ രംഗത്തു വന്നത് കാരണമാണോ അവസാന കളിയില്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചതെന്നും സംശയങ്ങളുയര്‍ന്നിരുന്നു.
എന്നാല്‍ വൈഭവ് സൂര്യവംശിക്കു പകരം മലയാളി താരത്തെ വീണ്ടും ഓപ്പണിങിലേക്കു കൊണ്ടു വന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ ശ്രേയസ് അയ്യര്‍.
'ഈ സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായ ഒരു പെര്‍ഫെക് കോമ്പിനേഷന്‍ വേണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. കൂടാതെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ ഒരു വലംകൈയന്‍ ബാറ്ററെയും ടീമിനു വേണമായിരുന്നു. ഇതാണ് സഞ്ജു സാംസണിനെ അവസാന മല്‍സരത്തില്‍ കളിപ്പിച്ചതിനു പിന്നിലെ ഒരു പ്രധാന കാരണം.
ടീമിന്റെ ബാറ്റിങ് ലൈനപ്പെടുത്താല്‍ ഞാന്‍ മാത്രമാണ് മുന്‍നിരയിലെ ഏക വലംകൈയനെന്നു നിങ്ങള്‍ക്കു കാണാം. ബാക്കിയുള്ളവരെല്ലാം ഇടംകൈയന്‍ ബാറ്റര്‍മാരാണ്.
ഞാന്‍ നേരത്തേ പറഞ്ഞതു പോലെ വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. സഞ്ജു ശരിക്കുമൊരു ഗണ്‍ ബാറ്റ്സ്മാനാണ്. മുമ്പ് നമുക്ക് ഒരുപാട് പരമ്പരകളും അദ്ദേഹം നേടിത്തന്നിട്ടുള്ളതുമാണ്'- ശ്രേയസ് വിശദമാക്കി.

ശ്രേയസിനു വിമര്‍ശനം
ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ നിന്നും സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തുകയും ഇപ്പോള്‍ തിരിച്ചുവിളിക്കുകയും ചെയ്തതിനു പിന്നിലുള്ള ശ്രേയസ് അയ്യരുടെ പ്രതികരണത്തില്‍ പലരും ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
കാരണം സഞ്ജുവുള്‍പ്പെട്ട ടീം കോമ്പിനേഷനാണ് ശരിയെന്ന് ഇപ്പോഴാണോ ബോധം വന്നതെന്നും നേരത്തേയുള്ള കളികള്‍ എന്തിന് തെറ്റായ 11 ഇറക്കിയെന്നും പലരും സോഷ്യല്‍ മീഡിയയില്‍ ചോദിക്കുകയാണ്.
അതേസമയം, സഞ്ജുവിനെ ഇനി ഉടനെയൊന്നും ഇന്ത്യന്‍ കുപ്പായത്തില്‍ ടി20 ടീമില്‍ കാണില്ല. കാരണം ഈ മാസം 23ന് തുടങ്ങാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


