For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഹീറോ ആവാന്‍ നോക്കേണ്ട! സര്‍ഫറാസിനോട് കയര്‍ത്ത് രോഹിത്- സംഭവം ഇതാണ്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് തൊട്ടരികെയാണ്. രണ്ട് ദിവസവും 10 വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 152 റണ്‍സാണ് വേണ്ടത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 192 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 40 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയും (24) യശ്വസി ജയ്‌സ്വാളുമാണ് (16) ക്രീസില്‍. നാലാം ദിനം ആദ്യ സെക്ഷന് മുമ്പ് തന്നെ ജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് ബൗളിങ് നിര. ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 145 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ യുവതാരം സര്‍ഫറാസ് ഖാനോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാറ്റ്‌സ്മാനോടടുത്ത് സര്‍ഫറാസിനെ രോഹിത് ഫീല്‍ഡ് ചെയ്യിപ്പിച്ചു.

അപ്പോഴാണ് രോഹിത് സര്‍ഫറാസിനോട് ദേഷ്യപ്പെട്ടത്. ബാറ്റ്‌സ്മാനോടടുത്ത് ഫീല്‍ഡ് ചെയ്യവെ സര്‍ഫറാസ് ഹെല്‍മറ്റില്ലാതെ നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതാണ് രോഹിത്തിനെ പ്രകോപിപ്പിച്ചത്. 'നീ ഇങ്ങനെ കാട്ടി ഹീറോ ആകേണ്ട കാര്യമില്ല. നിന്റെ ഹെല്‍മറ്റ് ഇവിടെയുണ്ട്. ഈ ബാറ്റ്‌സ്മാനോട് അടുത്ത് ഫീല്‍ഡ് ചെയ്യുമ്പോള്‍ ദയവായി സാഹസം കാട്ടരുത്. ഹെല്‍മറ്റ് വെക്കൂ' എന്നാണ് അല്‍പ്പം ദേഷ്യത്തോടെ രോഹിത് പറഞ്ഞത്.

യുവതാരമെന്ന നിലയിലും അരങ്ങേറ്റ ടെസ്റ്റ് പരമ്പരയെന്ന നിലയിലും സര്‍ഫറാസ് ഖാന് ഇത്തരം സാഹസിക കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായേക്കും. എന്നാല്‍ വലിയ അപകടങ്ങളിലേക്കാവും ഇത് കൊണ്ടുചെന്നെത്തിക്കുക. ക്രിക്കറ്റില്‍ പല താരങ്ങള്‍ക്കും ഇത്തരത്തില്‍ ഹെല്‍മറ്റില്ലാതെ നിന്ന് അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇട്ടിട്ട് തന്നെ പന്തടിച്ച് അപകടം പറ്റുന്ന സാഹചര്യങ്ങളും ഏറെയാണ്. അതുകൊണ്ടുതന്നെ രോഹിത് ഇടപെട്ടതിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

rohit sharma

താനൊരു മികച്ച നായകനാണെന്ന് എല്ലാ തരത്തിലും തെളിയിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ടെന്നും തന്റെ സഹതാരങ്ങളുടെ സുരക്ഷയുടെ കാര്യത്തിലും ശ്രദ്ധ നല്‍കാന്‍ രോഹിത്തിന് സാധിച്ചത് മികച്ച കാര്യമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും നായകന്റെ നിര്‍ദേശം അനുസരിച്ച് അടുത്ത് ഫീല്‍ഡ് ചെയ്തപ്പോള്‍ സര്‍ഫറാസ് ഹെല്‍മറ്റ് ധരിച്ചു. മികച്ച ഒരു ക്യാച്ചും അദ്ദേഹം നേടി. ആര്‍ അശ്വിന്റെ ഓവറില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ പുറത്താക്കാനുള്ള ക്യാച്ചെടുക്കാന്‍ സര്‍ഫറാസിനായി.

ടോം ഹാര്‍ട്ട്‌ലിയുടെ ക്യാച്ച് ബൗണ്ടറി ലൈനിനരികെ ഡൈവ് ചെയ്‌തെടുക്കാനും സര്‍ഫറാസിന് സാധിച്ചു. പരമ്പരയില്‍ മികച്ച ഫീല്‍ഡിങ് പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. എന്നാല്‍ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 14 റണ്‍സാണ് സര്‍ഫറാസിന് നേടാനായത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറാന്‍ സര്‍ഫറാസിന് സാധിച്ചിട്ടുണ്ട്.

മധ്യനിരയില്‍ ഭയമില്ലാതെ ബാറ്റുചെയ്യുകയും അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയും ചെയ്യുന്ന താരമാണ് സര്‍ഫറാസ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസ് വലിയ കാത്തിരിപ്പിനൊടുവിലാണ് ദേശീയ ടീമില്‍ ഇടം നേടിയിരിക്കുന്നത്. അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ ശ്രദ്ധ നേടിയെടുക്കാനും സര്‍ഫറാസിനായി എന്നതാണ് എടുത്തു പറയേണ്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരത്തിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനമാണ് ഇനി കണ്ടറിയേണ്ടത്.

നാലാം ടെസ്റ്റും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങി പല സീനിയര്‍ താരങ്ങളുടെ അഭാവത്തിലും കരുത്തരായ ഇംഗ്ലണ്ടിനെ തളക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് ശര്‍മയുടെ നായക മികവ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് പറയാം.

Story first published: Monday, February 26, 2024, 6:49 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+