For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഡബിളടിച്ചിട്ടും രോഹിത് ഹാപ്പിയല്ല? ജയ്‌സ്വാളിനെ പ്രശംസിച്ചില്ല! കാരണമറിയാം

രാജ്‌കോട്ട്: തട്ടുപൊളിപ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടും യുവതാരം യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒന്നും തന്നെ പരാമര്‍ശിക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 214 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. 236 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറുകളും 12 സിക്‌സറുമുള്‍പ്പെട്ടിരുന്നു. വളരെ പതിയ തുടങ്ങിയ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ പിന്നീട് കത്തിക്കയറുകയായിരുന്നു.

ജയ്‌സ്വാളിന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സിനെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോഴും രോഹിത് ഇതേക്കുറിച്ച് ഒന്നും തന്നെ മല്‍സരശേഷം പറഞ്ഞില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതിനു കാരണമെന്താണെന്നു അദ്ദേഹം തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. നേരത്തേ തന്നെ ജയ്‌സ്വാളിനെക്കുറിച്ച് താന്‍ പലതും പറഞ്ഞു കഴിഞ്ഞതാണെന്നം കൂടുതലായൊന്നും ഇനി പറയാനില്ലെന്നുമാണ് രോഹിത് വ്യക്തമാക്കിയത്.

ROHIT-JAISWAL

ഞാന്‍ യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് നേരത്തേ ഒരുപാട് പറഞ്ഞു കഴിഞ്ഞതാണ്. വിശാഖപട്ടണത്തു നടന്ന ടെസ്റ്റിനു ശേഷവും ഞാന്‍ അവനെക്കുറിച്ചു സംസാരിച്ചിരുന്നു. ചേഞ്ചര്‍റൂമിനു പുറത്തുള്ള ആളുകളും ജയ്‌സ്വാളിനെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.

ഞാന്‍ കൂടുതലായൊന്നും അവനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വളരെ ഉയര്‍ന്ന തലത്തിലാണ് യശസ്വി കരിയര്‍ ആരംഭിച്ചിരിക്കുന്നത്. അവന്‍ ഇതേ രീതിയില്‍ നന്നായി തുടരണമെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വളരെ നല്ലൊരു പ്ലെയറായിട്ടാണ് യശസ്വി കാണപ്പെടുന്നതെന്നും മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് വിശദമാക്കി.

അതേസമയം, ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം പല വമ്പന്‍ താരങ്ങളും ജയ്‌സ്വാളിനെ വാനോളം പ്രശംസിച്ചിട്ടുണ്ട്. യശസ്വി ഭവയെന്നായിരുന്നു എക്‌സില്‍ സച്ചിന്‍ യുവതാരത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ആരെയെങ്കിലും അനുഗ്രഹിക്കാന്‍ മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന വാക്കാണിത് (ഭവ). ജയ്‌സ്വാളിനെ മാത്രമല്ല രാജ്‌കോട്ട് ടെസ്റ്റിലൂടെ അരങ്ങേറുകയും രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്ത സര്‍ഫറാസ് ഖാനെയും സച്ചിന്‍ പ്രശംസിച്ചിരുന്നു.

ഡബിള്‍ സെഞ്ച്വറി, ഡബിള്‍ ഫിഫ്റ്റി. യശസ്വി & സര്‍ഫറാസ് എന്നീ ജോടികള്‍ ഇംഗ്ലണ്ടിനു ഇരട്ട പ്രശ്‌നമായി മാറിയിരിക്കുകയാണ്. എനിക്ക് ഇവര്‍ കളിക്കുന്നത് നേരിട്ടു കാണാനായില്ല. പക്ഷെ ഇന്നിങ്‌സുകളെക്കുറിച്ച് കേട്ടപ്പോള്‍ വളരെയധികം സന്തോഷമാണ് തോന്നിയത്. കീപ്പ് ഇറ്റ് അപ്പ് എന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സില്‍ കുറിച്ചത്.

YASHASVI JAISWAL

രാജ്‌കോട്ട് ടെസ്റ്റില്‍ നേടിയ ഡബിള്‍ സെഞ്ച്വറിയോടെ പല റെക്കോര്‍ഡുകളും ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സിക്‌സര്‍ നേട്ടത്തില്‍ ലോക റെക്കോര്‍ഡില്‍ പങ്കാളിയായതായിരുന്നു. 12 സിക്‌സറുകളാണ് രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്.

ഇതോടെ ഒരിന്നിങ്‌സില്‍ 12 സിക്‌സറുകളെന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ബൗളര്‍ വസീം അക്രമിന്റെ ലോക റെക്കോര്‍ഡില്‍ ജയ്‌സ്വാളും പങ്കാളിയാവുകയായിരുന്നു. പരമ്പരയിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി കൂടിയാണ് രാജ്‌കോട്ടില്‍ താരം നേടിയത്. നേരത്തേ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും താരം ഡബിളടിച്ചിരുന്നു.

മൂന്നാം ടെസ്റ്റില്‍ നേടിയ ആധികാരിക വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തിയിരിക്കുകയാണ്. 434 റണ്‍സിനായിരുന്നു രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞത്. 557 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ നാലാംദിനം വെറും 122 റണ്‍സില്‍ ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.

Story first published: Monday, February 19, 2024, 12:25 [IST]
Other articles published on Feb 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+