Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അഞ്ചാം നമ്പര്‍ ജഡ്ഡുവിന് പറ്റില്ലേ? ക്ലിക്കാവാത്തതിന് ഈ കാരണം, ചൂണ്ടിക്കാട്ടി കുക്ക്

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ചില ഇന്നിങ്‌സുകളില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ബാറ്റിങില്‍ ഇന്ത്യ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തിരുന്നു. പക്ഷെ ഈ റോളില്‍ അദ്ദേഹത്തിനു ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും അവസാനമായി റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ജഡ്ഡു ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. 12, 4 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ടീമിനു വലിയൊരു ഇന്നിങ്‌സ് ആവശ്യമായിരുന്ന ഘട്ടത്തിലാണ് അദ്ദേഹം ഈ തരത്തില്‍ നിരാശപ്പെടുത്തിയത്.

എന്തുകൊണ്ടാണ് ടെസ്റ്റില്‍ അഞ്ചാമനായി ജഡേജയ്ക്കു ബാറ്റിങില്‍ തിളങ്ങാന്‍ കഴിയാതെ പോവുന്നത്? ഇതിനു പിന്നിലുള്ള പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ ഓപ്പണറും ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്ക്. ടിഎംടി സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

RAVINDRA JADEJA

ബാറ്റിങില്‍ എന്തുകൊണ്ട് കുറേക്കൂടി താഴേക്കു താന്‍ ബാറ്റ് ചെയ്യണമെന്നു രവീന്ദ്ര ജഡേജ കാണിച്ചുതന്നിരിക്കുകയാണെന്നു കുക്ക് ചൂണ്ടിക്കാട്ടി. ജഡേജയ്ക്കു തീര്‍ച്ചയായും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. പക്ഷെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ആക്രമണത്തിനും പ്രതിരോധത്തിനുമിടയില്‍ ബാലന്‍സ് കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ലെന്നും കുക്ക് നിരീക്ഷിച്ചു.

രവീന്ദ്ര ജഡേജ ലോകോത്തര ഓള്‍റൗണ്ടറാണ്. പക്ഷെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം പതറുകയാണ്. പുറത്താവാന്‍ ആഗ്രഹിക്കാത്തതു കാരണം ജഡേജ റിസ്‌ക്കുകളെടുക്കുന്നില്ല. ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനുമേല്‍ ഇതു സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുന്നതായും അലെസ്റ്റര്‍ കുക്ക് വിലയിരുത്തി.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കണ്ടുപിടുത്തമായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ധ്രുവ് ജുറേല്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കാലിന്റെ മൂവ്‌മെന്റും മനസ്സിന്റെ മൂര്‍ച്ചയും കൊണ്ട് നല്ലൊരു ബാലന്‍സ് കണ്ടെത്താന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും കുക്ക് ചൂണ്ടിക്കാട്ടി.

ഇന്ത്യ അഞ്ചു വിക്കറ്റ് വിജയം കൊയ്ത നാലാം ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ജുറേലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ 90 റണ്‍സ് സ്‌കോര്‍ ചെയ്ത താരം രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസില്‍ പുറത്താവാതെ 39 റണ്‍സും നേടിയിരുന്നു.

RAVINDRA JADEJA

ടെസ്റ്റ് പരമ്പരയില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനമെടുത്താല്‍ മൂന്നു ടെസ്റ്റുകളിലാണ് താരത്തിന്റെ സേവനം ടീമിനു ലഭിച്ചത്. പരിക്കു കാരണം രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടിയും വന്നിരുന്നു. പരമ്പരയില്‍ തുടര്‍ന്നു ജഡ്ഡുവിനു കളിക്കാനായേക്കില്ലെന്നു അഭ്യൂഹങ്ങളും വന്നെങ്കിലും മൂന്നാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.

മൂന്നു ടെസ്റ്റുകളില്‍ അഞ്ച് ഇന്നിങ്‌സുകളിലാണ് ജഡ്ഡു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 43.4 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 217 റണ്‍സുമാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമുള്‍പ്പെടെയാണിത്. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യ പരാജയപ്പെട്ട ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ ജഡേജയ്ക്കായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 87 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. 180 ബോളുകള്‍ നേരിട്ട താരം ഏഴു ഫോറും രണ്ടു സിക്‌സറുമടിച്ചിരുന്നു.

പക്ഷെ രണ്ടാമിന്നിങ്‌സില്‍ ജഡേജയ്ക്കു തിളങ്ങാനായില്ല. റണ്‍ചേസില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. പരിക്കു കാരണം വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ജഡേജ രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം മടങ്ങിവരവ് ആഘോഷിച്ചത്.

അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അദ്ദേഹം 225 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കം 112 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ ജഡ്ഡുവിനു ബാറ്റ് ചെയ്യേണ്ടതായും വന്നില്ല. പക്ഷെ റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഫ്‌ളോപ്പാവുകയായിരുന്നു.

Story first published: Friday, March 1, 2024, 16:05 [IST]
Other articles published on Mar 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+