Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

22 റോബോട്ടുകളല്ല വേണ്ടത്, അവന്‍ ചെയ്ത തെറ്റെന്ത്? ഇന്ത്യന്‍ താരത്തെ പിന്തുണച്ച് ഹുസൈന്‍

മാഞ്ചസ്റ്റര്‍: മൂന്നാംടെസ്റ്റിലെ അഗ്രസീവായ സമീപനത്തിന്റെയും എതിര്‍ താരത്തെ തോള്‍ കൊണ്ട് ഇടിച്ചതിന്റെയും പേരില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനു മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്റെ പിന്തുണ.

ഐസിസി പിഴ ചുമത്താന്‍ മാത്രം എന്തു വലിയ തെറ്റാണ് സിറാജ് ചെയ്തതെന്നാണ് അദ്ദേഹം തുറന്നടിക്കുന്നത്. കളിക്കളത്തില്‍ 22 റോബോട്ടുകളെയല്ല ആവശ്യമെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് പുറത്തായി മടങ്ങവെ അദ്ദേഹത്തിനു അരികിലേക്കു വന്ന് ആഹ്ലാദ പ്രകടനം നടത്തുകയും തോളില്‍ ഇടിക്കുകയും ചെയ്തതിന്റെ പേരിലാണ് സിറാജിനു ഐസിസി പിഴ ചുമത്തിയത്. ഈ സംഭവത്തിലെ യഥാര്‍ഥ തെറ്റുകാരനായ ഡക്കെറ്റാവട്ടെ ശിക്ഷയൊന്നുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു.

MOHAMMED SIRAJ

ശിക്ഷ അര്‍ഹിച്ചില്ല

ഇംഗ്ലണ്ട് താരത്തിന്റെ വിക്കറ്റെടുത്തതിന്റെ പേരിലുള്ള ആഹ്ലാദപ്രകടനത്തിന്റെ പേരില്‍ മുഹമ്മദ് സിറാജ് ശിക്ഷയര്‍ഹിച്ചില്ലെന്നും തോള്‍ കൊണ്ടുള്ള ഇടി മനപ്പൂര്‍വ്വമാണെന്നു കരുതുന്നില്ലെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

ക്രോളിക്കെതിരേ (സാക്ക് ക്രോളി) ഇന്ത്യന്‍ ടീമിന്റെ ആ സമീപനമാണ് ലോര്‍ഡ് ടെസ്റ്റിലെ ഹൈലൈറ്റുകളിലൊന്ന്. കളി തുടങ്ങുന്ന സമയത്തേക്കാള്‍ 90 സെക്കന്റ് വൈകിയാണ് അവര്‍ (ഇംഗ്ലീഷ് ഓപ്പണര്‍മാര്‍) രണ്ടാമിന്നിങ്‌സില്‍ തുടങ്ങിയത്.

വളരെ സ്ലോയായി സ്‌റ്റെപ്പുകള്‍ ഇറങ്ങി ഗ്രൗണ്ടിലേക്കു വരുന്നതു മുതല്‍ തന്നെ രണ്ടു പേരും വളരെ ബുദ്ധിപൂര്‍വ്വമാണ് എല്ലാം ചെയ്തത്. ഇതേ തുടര്‍ന്നു ഇന്ത്യ അവര്‍ക്കെതിരേത തിരിയുകയും ചെയ്തു. ഇതാണ് പിന്നീട് എല്ലാവരെയും കൂടുതല്‍ അഗ്രസീവാക്കി തീര്‍ത്തതെന്നും ഹുസൈന്‍ വ്യക്കമാക്കി.

മൂന്നാം ദിനത്തിലെ അവസാന സെഷനിലായിരുന്നു നാടകീയ രംഗങ്ങള്‍. ഇംഗ്ലീഷ് ഓപ്പണിങ് ജോടികളായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും പല കാരണങ്ങളാലും സമയം വൈകിപ്പിച്ചതു കാരണം ഒരോവര്‍ മാത്രമേ ഇംഗ്ലണ്ടിനു നാലാം ദിനം ബാറ്റ് ചെയ്യേണ്ടി വന്നുള്ളൂ.

ഒരു തവണ സൈറ്റ് സ്‌ക്രീനില്‍ പ്രശ്‌നമുണ്ടെന്നു കാണിച്ച് ക്രോളി കളി വൈകിപ്പിച്ചു. പിന്നീട് ജസ്പ്രീത് ബുംറയെ നേരിടവെ കൈയില്‍ ബോള്‍ കൊണ്ടതിന്റെ പേരില്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി വീണ്ടും മല്‍സരം വൈകിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലും മറ്റു താരങ്ങളുമെല്ലാം ഇതില്‍ ഏറെ ക്ഷുഭിതരും അസ്വസ്ഥരുമായിരുന്നു. ഇംഗ്ലീഷ് ഓപ്പണര്‍മാരെ കൈയടിച്ചു പരിഹസിച്ചും പലതും വിളിച്ച് പറഞ്ഞുമാണ് അവര്‍ ഇതിനോടു പ്രതികരിച്ചത്. ഇതു അവസാന ദിനം കളി കൂടുതല്‍ തീവ്രമാക്കി മാറ്റുകയും ചെയ്തിരുന്നു.

MOHAMMED SIRAJ

22 റോബോട്ടുകള്‍ വേണ്ട

മുഹമ്മദ് സിറാജ് വളരെ ആവേശഭരിതനായാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ കാണപ്പെട്ടതെന്നും ഇങ്ങനെയുള്ളപ്പോഴാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളതെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌ലിന്റെ തുടക്കത്തിലുണ്ടായ ആ സംഭവങ്ങള്‍ സിറാജിനെ കൂടുതല്‍ അഗ്രസീവാക്കി തീര്‍ത്തു. ഈ തരത്തിലുള്ളപ്പോഴാണ് അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്ററാവുന്നതെന്നു എനിക്കു തോന്നുന്നു.

സിറാജ് ടീമില്‍ വേണമെന്നു നിങ്ങളും ആഗ്രഹിക്കും. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. സിറാജ് ലൈനിന് വളരെ ക്ലോസായിട്ടാണ് പോയത്, ഡക്കെറ്റിന്റെ മുഖത്തിന് അരികിലേക്കും വന്നു. പക്ഷെ ഡക്കെറ്റിനോടു അതിക്രമിച്ചു കടന്നിട്ടില്ല.

പിച്ചിനു പുറത്തേക്കു കടക്കുന്നതിനായി ഡക്കെറ്റാണ് സിറാജിന്റെ ദിശയിലേക്കു പോയത്. തോള്‍ കൊണ്ട് മനപ്പൂര്‍വ്വമുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല അത്. വികാരങ്ങളുടെ ഒരു ഗെയിമാണ് ഇതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു ആവശ്യം 22 റോബോട്ടുകളെയല്ല. തനിക്കു ടെന്‍ഷന്‍ ഇഷ്ടമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 19, 2025, 13:04 [IST]
Other articles published on Jul 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+