Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയുടെ വിവരക്കേട്!! അവനെ ആരെങ്കിലും പുറത്തിരുത്തുമോ? ആഞ്ഞടിച്ച് മുന്‍ താരം

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞ ഇന്ത്യയുടെ തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എഞ്ചിനിയര്‍. നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിലും പുറത്തിരിക്കേണ്ടി വന്ന കുല്‍ദീപിനെ രണ്ടാമങ്കത്തില്‍ ഉറപ്പായും കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരണമെന്നു പല മുന്‍ താരങ്ങളും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും നായകന്‍ ശുഭ്മന്‍ ഗില്ലും ഇതിനുതയ്യാറായില്ല. കുല്‍ദീപിനെ വീണ്ടും വേണ്ടെന്നു വച്ച അവര്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് പകരം കളിപ്പിച്ചത്. പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടും ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹത്തിനു സൃഷ്ടിക്കാനായില്ല. ഒരു വിക്കറ്റ് പോലും ലഭിച്ചില്ലെന്നു മാത്രമല്ല വാഷിങ്ടണ്‍ നന്നായി തല്ലുംവാങ്ങിയിരുന്നു.

KULDEEP YADAV

ഇന്ത്യയുടെ വിവരക്കേട്

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലും കുല്‍ദീപ് യാദവിനെ കളിപ്പിക്കാതിരുന്നതിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ വിവരക്കേടെന്നായിരുന്നു ഫറൂഖ് എഞ്ചിനിയര്‍ പരിഹസിച്ചത്. കുല്‍ദീപ് യാദവ് ഈ പരമ്പരയുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതായിരുന്നു. അവനൊരു മാച്ച് വിന്നറാണ്. പുല്ല് നിറഞ്ഞ പിച്ചുകളില്‍ പോലും ബോള്‍ ടേണ്‍ ചെയ്യാന്‍ കഴിവുള്ള ഒരു യഥാര്‍ഥ റിസ്റ്റ് സ്പിന്നറാണ് കുല്‍ദീപെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ കളിപ്പിച്ചിരുന്നെങ്കില്‍ അതു ഒരുപാട് വ്യത്യാസമുണ്ടാക്കിയേനെ. അടുത്ത ടെസ്റ്റിലെങ്കിലും അവനെ ടീമിലെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഫറൂഖ് വ്യക്തമാക്കി. 2022 മുതലുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് കുല്‍ദീപെന്നു കാണാം. 20.74 ശരാശരിയില്‍ 118 ടെസ്റ്റ് വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

പക്ഷെ ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി കുല്‍ദീപിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞ ഇന്ത്യ രണ്ടാം ടെസറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമിലേക്കു കൊണ്ടുവരികയായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ബാറ്റിങില്‍ അദ്ദേഹത്തില്‍ നിന്നും മികച്ച സംഭാവന തന്നെ ടീമിനു ലഭിച്ചു. 41 റണ്‍സ് നേടിയാണ് വാഷിങ്ടണ്‍ പുറത്തായത്. നായകന്‍ ശുഭ്മന്‍ ഗില്ലിനോടൊപ്പം 144 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു.

പക്ഷെ ബൗളിങിലേക്കു വന്നാല്‍ 14 ഓവറുളാണ് ആദ്യ ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ ബൗള്‍ ചെയ്തത്. 5.20 എന്ന മോശം ഇക്കോണമി റേറ്റില്‍ 73 റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണ (5.50) കഴിഞ്ഞാല്‍ ഈ മല്‍സരത്തില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള ബൗളറും വാഷിങ്ടണാണ്.

GILL GAMBHIR

20 വിക്കറ്റുകളെടുക്കണം

ഒരു ടെസ്റ്റ് മല്‍സരം വിജയിക്കണമെങ്കില്‍ എതിര്‍ ടീമിന്റെ 20 വിക്കറ്റുകളെടുക്കേണ്ടത് പ്രധാനമാണെന്നും ഇതിനു ശേഷിയുള്ള ബൗളര്‍മാരെ ആവശ്യമാണെന്നും ഫറൂഖ് എഞ്ചിനിയര്‍ ചൂണ്ടിക്കാട്ടി. 20 വിക്കറ്റുകളെടുക്കാന്‍ കഴിവുള്ള ബൗളര്‍മാരെയാണ് ഇന്ത്യക്കു ആവശ്യം. ഇല്ലെങ്കില്‍ പിന്നെയെന്ത് കാര്യം?

ഈ പരമ്പയിലെ ഓരോ മല്‍സരങ്ങള്‍ക്കിടെയും ഒരുപാട് ഗ്യാപ്പുണ്ടായിട്ടും അഞ്ചു ടെസ്റ്റുകളില്‍ രണ്ടെണ്ണ മാത്രമേ കളിക്കൂയെന്നാണ് ജസ്പ്രീത് ബുംറ പോലും തീരുമാനിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് പരമ്പരയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതൊരു ശരിയായ സമീപനല്ലെന്നു ഫറൂഖ് തുറന്നടിക്കുകയും ചെയ്തു.

Story first published: Saturday, July 5, 2025, 10:44 [IST]
Other articles published on Jul 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+