Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാള്‍ ക്യാച്ചുകള്‍ പാഴാക്കിയത് മനപ്പൂര്‍വ്വമല്ല!! കാരണമുണ്ട്, എന്തെന്നു കൈഫിനറിയാം

ലീഡ്‌സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു ടീം ഇന്ത്യ പരാജയമേറ്റു വാങ്ങിയ ശേഷം ഏറ്റവുമധികം പഴിയും പരിഹാസവുമെല്ലാം നേരിട്ടത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. ഫീല്‍ഡിങില്‍ അദ്ദേഹത്തിന്റെ ദയനീയ പ്രകടനമായിരുന്നു ഇതിനു കാരണം. രണ്ടിന്നിങ്‌സുകളിലായി നാലു ക്യാച്ചുകളാണ് ജയ്‌സ്വാള്‍ താഴെയിട്ടത്. ഇതുവഴി മാത്രം 166 റണ്‍സ് അദ്ദേഹം ഇംഗ്ലണ്ടിനു അധികമായി വിട്ടുകൊടുക്കുയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ജയ്‌സ്വാളിനു ആരാധകരില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. മനപ്പൂര്‍വ്വമാണ് അത്രയും ക്യാച്ചുകള്‍ കൈവിട്ടതെന്നും ഒത്തുകളി നടന്നിട്ടുണ്ടെന്നും ചിലര്‍ ആരോപിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഫീല്‍ഡിങില്‍ ജയ്‌സ്വാള്‍ ഇത്രയും വലിയ ഫ്‌ളോപ്പായി മാറാനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫ്.

MOHAMMAD KAIF

ജയ്‌സ്വാളിന്റെ പ്രശ്‌നമെന്ത്?

എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലീഡ്‌സ് ടെസ്റ്റില്‍ ഒരുപാട് ക്യാച്ചുകള്‍ യശസ്വി ജയ്‌സ്വാള്‍ നഷ്ടപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് മുഹമ്മദ് കൈഫ് വിശദീകരിച്ചത്. ഇതിന്റെ പേരില്‍ ജയ്‌സ്വാളിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ആര്‍ക്കും സംഭവിച്ചേക്കാവുന്നതാണ് ഈ പിഴവുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യശസ്വി ജയ്‌സ്വാള്‍ എന്തുകൊണ്ടാണ് ക്യാച്ചുകള്‍ പാഴാക്കുന്നത്? നമ്മള്‍ ഡ്യൂക്ക് ബോളുകള്‍ കൊണ്ടാണ് പരിശീലനം നടത്താറുള്ളത്. പക്ഷെ പരിക്കേല്‍ക്കുമ്പോള്‍ നമ്മള്‍ കൈ സ്ട്രാപ്പ് ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കൈവിരലുകളും ഇതിനോടു ചേര്‍ന്നു പോവുകയും ഫ്രീയായുള്ള മൂവ്‌മെന്റ് ഇല്ലാതെ പോവുകയും ചെയുന്നു.

കൈയിലെ ഈ സ്ട്രാപ്പ് സ്‌പോഞ്ചായി മാറുമ്പോള്‍ നിങ്ങള്‍ക്കു ക്യാച്ചുകളെടുക്കാനും കഴിയില്ല. ബൗള്‍ അതില്‍ തട്ടി ബൗണ്‍സ് ചെയ്തു പോവും. അതാണ് ഏറ്റവും വലിയ തിരിച്ചടി. ക്യാച്ചെടുക്കുമ്പോള്‍ ബോളുമായുള്ള സ്വാഭാവികമായ കണക്ഷന്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും കൈഫ് വിശദീകരിക്കുന്നു. ജയ്‌സ്വാളിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്യാച്ചിങ് പിഴവുകള്‍

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിലാണ് യശസ്വി ജയ്‌സ്വാള്‍ കൂടുതല്‍ ക്യാച്ചുകളും പാഴാക്കിയിട്ടുള്ളത്. നാലു ക്യാച്ചില്‍ മൂന്നും അദ്ദേഹം കൈവിട്ടത് ആദ്യ ഇന്നിങ്‌സിലാണ്. ഇവയെല്ലാം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറുകളിലുമായിരുന്നു. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍ക്കെല്ലാം ഒരു തവണയെങ്കിലും ജയ്‌സ്വാള്‍ ആയുസ് നീട്ടിക്കൊടുത്തിട്ടുണ്ട്.

YASHASVI JAISWAL

ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ ഒല്ലി പോപ്പ്, ഫിഫ്റ്റിയടിച്ച ഹാരി ബ്രൂക്ക്, ബെന്‍ ഡക്കെറ്റ് എന്നിവരുടെയെല്ലാം ക്യാച്ചുകള്‍ അദ്ദേഹം കളഞ്ഞുകുളിച്ചു. രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ റണ്‍ചേസിനു ചുക്കാന്‍ പിടിച്ച ഡക്കെറ്റിന്റെയും ക്യാച്ച് ജയ്‌സ്വാള്‍ അദ്ദേഹം നഷ്ടപ്പെടുത്തി. അദ്ദേഹം ഈ ക്യാച്ചുകളെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ ആരും തന്നെ ടെസ്റ്റില്‍ സെഞ്ച്വറിയും നേടില്ലായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 137 ബോളില്‍ 106 റണ്‍സാണ് പോപ്പ് നേടിയത്. ബ്രൂക്കാവട്ടെ 99 റണ്‍സും നേടി. 62 റണ്‍സെടുത്താണ് ഡക്കെറ്റ് മടങ്ങിയത്. ഇവരുടെ ബാറ്റിങാണ് ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ ലീഡ് വെറും ആറു റണ്‍സായി ചുരുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.

രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് റണ്‍ചേസ് നടത്തവെ 97ല്‍ വച്ചാണ് ഡക്കെറ്റിന്റെ ക്യാച്ച് ജയ്‌സ്വാളില്‍ നിന്നും വഴുതിപ്പോയത്. മുഹമ്മദ് സിറാജിന്റെ ബൗളിങിലായിരുന്നു ഇത്. ആയുസ് നീട്ടിക്കിട്ടിയ താരം പിന്നീട് 149 റണ്‍സുമായി ഇന്ത്യയുടെ അന്തകനായി മാറുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഡക്കെറ്റിനു തന്നെയായിരുന്നു.

Story first published: Thursday, June 26, 2025, 11:08 [IST]
Other articles published on Jun 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+