For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇഷാന്‍ 37, സഞ്ജു 39!! എന്നിട്ടും ഇഷാന്‍ ടെസ്റ്റ് ടീമില്‍, ഗംഭീറിന്റെ കൊടുംചതി?

ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു മല്‍സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയാണ് അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഇന്ത്യന്‍ ടീം അവിടെ കളിക്കുന്ന്. ഇംഗ്ലണ്ട് ലയണ്‍സ് ടീമുമായാണ് ഇന്ത്യ രണ്ടു ചതുര്‍ദിന മല്‍സരങ്ങളില്‍ ഏറ്റുമുട്ടുക. അതിനു ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമുമായും ഒരു ചതുര്‍ദിന മല്‍സരം എ ടീം കളിക്കും.

ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ടുമായി ഇന്ത്യന്‍ സീനിയര്‍ ടീം അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ്. അതിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഇന്ത്യന്‍ എ ടീമിന്റെ പരമ്പര. സീനിയര്‍ ടീമിന്റെ ഭാഗമാവാനിടയുള്ള ഒട്ടുമിക്ക താരങ്ങളും എ ടീമിലുണ്ട്. ഇതില്‍ മികച്ച പ്രകടനം നടത്താനായാല്‍ അതു ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തിളങ്ങാന്‍ അവരെ സഹായിക്കും.

വിക്കറ്റ് കീപ്പര്‍മായി ഇന്ത്യന്‍ എ ടീമിലിടം പിടിച്ചത് ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമാണ്. മലയാളി താരം സഞ്ജു സാംസണിനെ എന്തുകൊണ്ട് ടീമിലേക്കു പരിഗണിച്ചില്ലെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഇഷാനേക്കാള്‍ ടീമില്‍ സ്ഥാമര്‍ഹിച്ചത് സഞ്ജുവാണെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കണക്കുകളും ഇതു ശരിവയ്ക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറിക്കുന്നു.

SANJU SAMSON

എവിടെ സഞ്ജു?

സഞ്ജു സാംസണിനെ തഴഞ്ഞ് ഇഷാന്‍ കിഷനെ എന്തുകൊണ്ടാണ് ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതു കടുത്ത അനീതി തന്നെയാണ്. ദുലീപ് ട്രോഫിയില്‍ അവസാനമായി കളിച്ച മല്‍സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി ഇഷാനേക്കാള്‍ മികച്ചതുമാണ്. സഞ്ജുവിന്റെ ശരാശരി 39 ആണെങ്കില്‍ ഇഷാന് 37 മാത്രമേയുളളൂ. എന്നിട്ടും എന്തുകൊണ്ടാണ് ഇഷാനെ ടീമിലെടുത്തതെന്നും ആരാധകര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ സഞ്ജു സാംസണിനെ ചതിച്ചിരിക്കുകയാണ്. ടെസ്റ്റ് ടീമിലേക്കു പരിഗണനയിലുണ്ടെന്നും തയ്യാറായി ഇരിക്കണമെന്നുമായിരുന്നു സഞ്ജുവിനോടു അദ്ദേഹം നേരത്തേ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ നോക്കൂ, സഞ്ജുവിനെ തഴഞ്ഞ ഗംഭീര്‍ പകരം ഇഷാന്‍ കിഷനെ ടീമിലേക്കു കൊണ്ടു വന്നിരിക്കുകയാണ്. ഇതു കൊടും ചതിയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

'സഞ്ജു സാംസണിനെ വാതോരാതെ പുകഴ്ത്താന്‍ മിടുക്കനാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ കോച്ചായി അദ്ദേഹം വന്നപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു എല്ലാവരും സ്വപ്‌നം കണ്ടു.

പക്ഷെ ടി20യില്‍ മാത്രമേ അദ്ദേഹത്തിനു ഗംഭീര്‍ അവസരം നല്‍കുന്നുള്ളൂ. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹം സഞ്ജുവിനെ ടീമിലെടുക്കുന്നില്ല. ടെസ്റ്റിലും താരം തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ട് പര്യടനം സഞ്ജുവിന്റെ കഴിവ് അളക്കാനുള്ള നല്ലൊരു അവസരമായിരുന്നെന്നും ആരാധകര്‍ കുറിക്കുന്നു'.

ISHAN KISHAN

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പൊളിറ്റിക്‌സ് നടക്കുന്നുണ്ടെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സഞ്ജു സാംസണ്‍. കരിയര്‍ നോക്കിയാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇന്ത്യന്‍ എ ടീമിലേക്കു ഇഷാന്‍ കിഷാനേക്കാള്‍ അര്‍ഹതയുള്ളത് സഞ്ജുവിനാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ശരാശരിയില്‍ സഞ്ജുവിനേക്കാള്‍ താഴെയായിട്ടും എന്തുകൊണ്ട് ഇഷാന് നറുക്കുവീണുവെന്നത് ദുരൂഹമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം

ബാറ്റേഴ്സ്- അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍.

ഓള്‍റൗണ്ടര്‍മാര്‍- നിതീഷ് കുമാര്‍ റെഡ്ഡി, ഷര്‍ദുല്‍ ടാക്കൂര്‍, ഹര്‍ഷ് ദുബെ.

ബൗളര്‍മാര്‍- മാനവ് സുതാര്‍, തനുഷ് കോട്ടിയാന്‍, മുകേഷ് കുമാര്‍, ആകാശ്ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്, തുഷാര്‍ ദേശ്പാണ്ഡെ.

Note: ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും രണ്ടാമത്തെ മല്‍സരത്തിനു മുമ്പ് ടീമിനൊപ്പം ചേരും.

Story first published: Saturday, May 17, 2025, 12:06 [IST]
Other articles published on May 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+