ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കാരണം ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാനത്തെ ഏകദിന പരമ്പരയാണിത്. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഡ്രസ് റിഹേഴ്‌സലെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.
ഏകദിന പരമ്പര ജയിച്ചുകൊണ്ട് ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി യാത്ര തിരിക്കാനായാല്‍ അതു ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അതുകൊണ്ടു തന്നെ പരമ്പര വിജയത്തിനായി ഇന്ത്യന്‍ ടീം കൈയ്‌മെയ് മറന്ന് പൊരുതുമെന്നു ഉറപ്പിക്കുകയും ചെയ്യാം. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം വിജയമുറപ്പിച്ചു കഴിഞ്ഞതായി ഇപ്പോള്‍ പറയാന്‍ സാധിക്കും. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

പരമ്പര ഇന്ത്യ നേടും
ഇംഗ്ലണ്ടുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കുമെന്നു ഉറപ്പിച്ചു പറയാന്‍ ഒരു കാരണമുണ്ട്. ഇംഗ്ലണ്ടിനെതിരേ സ്വന്തം നാട്ടില്‍ ഏകദിനത്തിലെ ഇന്ത്യയുടെ അവിശ്വസനീയ റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഒരു ഏകദിന പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തവണയും പരമ്പര ഇന്ത്യക്കു തന്നെയാവുമെന്നു ഏറെക്കുറെ ഉറപ്പിക്കാം.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
1984-85ലാണ് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇന്ത്യ അവസാനമായി ഒരു ഏകദിന പരമ്പര കൈവിട്ടത്. അന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലീഷ് ടീം 4-1നു ഇന്ത്യയെ തുരത്തുകയായിരുന്നു. അതിനു ശേഷം ഒരിക്കല്‍പ്പോലും ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കുകയും ചെയ്തിട്ടില്ല.
അവസാന പരമ്പരയിലെ ഷോക്ക്
ഇന്ത്യന്‍ ടീം അവസാനമായി ഏകദിന പരമ്പര കളിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ്. ശ്രീലങ്കയുമായി അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുകയായിരുന്നു. പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ കന്നി ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. പക്ഷെ ലങ്കയില്‍ അപ്രതീക്ഷിത ഷോക്കാണ് ഇന്ത്യക്കു നേരിട്ടത്.
മൂന്നു മല്‍സരങ്ങളുടെ പരമ്പര ലങ്ക 2-0നു സ്വന്തമാക്കുകയായിരുന്നു. ആദ്യ ഏകദിനം ടൈയില്‍ കലാശിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ 32 റണ്‍സിനും അവസാന കളിയില്‍ 110 റണ്‍സിനും ഇന്ത്യയെ ലങ്ക ഞെട്ടിക്കുകയായിരുന്നു. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീലങ്കയ്‌ക്കെതിരേ ഒരു ഏകദിന പരമ്പരയില്‍ ഇന്ത്യക്കു പരാജയം നേരിട്ടത്.
2024ല്‍ ഇന്ത്യ കളിച്ച ഒരേയൊരു ഏകദിന പരമ്പരയും ഇതു തന്നെയാണ്. ഈ നാണക്കേട് ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പര 3-0ന് തൂത്തിവാരി തീര്‍ക്കാനിയിരിക്കും ഇനി ഇന്ത്യയുടെ ശ്രമം.

ഇംഗ്ലണ്ട് ഏകദിന ടീം
ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജേക്കബ് ബെഥെല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സ്, ബെന്‍ ഡക്കെറ്റ്, ജാമി സ്മിത്ത്, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ജോ റൂട്ട്, സാഖിബ് മഹമ്മൂദ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍.