Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഉജ്ജ്വല ഫോമില്‍, എന്നാല്‍ കരുണ്‍ നായരെ ഇന്ത്യ ടീമിലെടുക്കില്ല! കാരണം ഗില്‍ പറയുന്നു

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വരാന്‍ പോവുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇന്ത്യയെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദി. ഇന്ത്യ ഇതിനോടകം രോഹിത് ശര്‍മക്ക് കീഴിലുള്ള ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം വിലയിരുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. എന്നാല്‍ സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചിട്ടും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്ത ചില താരങ്ങളുണ്ട്. അതിലൊരാളാണ് കരുണ്‍ നായര്‍. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 779 റണ്‍സുമായി ചരിത്ര പ്രകടനമാണ് കരുണ്‍ നടത്തിയത്. വിദര്‍ഭ നായകനായി ടീമിനെ ഫൈനലിലെത്തിക്കാനും കരുണിനായി.

അഞ്ച് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് കരുണ്‍ അടിച്ചെടുത്തത്. ഈ പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലോ ചാമ്പ്യന്‍സ് ട്രോഫിയിലോ കരുണ്‍ നായര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇപ്പോഴിതാ കരുണ്‍ ഉജ്ജ്വല ഫോമിലായിരുന്നിട്ടും എന്തുകൊണ്ടാണ് ടീമിലെടുക്കാത്തതെന്ന് വ്യക്തമാക്കുകയാണ് ശുബ്മാന്‍ ഗില്‍.

ഇന്ത്യന്‍ ടീമില്‍ നിന്ന് ആരെ മാറ്റും?

ഏകദിനത്തില്‍ ഇന്ത്യയുടെ ടീം കരുത്ത് മോശമല്ല. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം കളിച്ച ഏകദിന പരമ്പരയില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായിട്ടില്ല. കൂടാതെ ഇന്ത്യന്‍ താരങ്ങളുടെ ഫോമും ഫിറ്റ്‌നസും വലിയ ചോദ്യമുയര്‍ത്തുകയുമാണ്. ഇന്ത്യ ഫോം വിലയിരുത്താതെ സീനിയര്‍ താരങ്ങളെയടക്കം ടീമിലേക്ക് പരിഗണിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്ക് ഇപ്പോള്‍ നല്ല ടീമുണ്ടെന്നും കരുണ്‍ നായരെ കൊണ്ടുവന്നാല്‍ ആരെയാണ് ഒഴിവാക്കാന്‍ സാധിക്കുകയെന്നുമാണ് ശുബ്മാന്‍ ഗില്‍ ചോദിക്കുന്നത്.

ind vs eng

'വിജയ് ഹസാരെ ട്രോഫിയില്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചാല്‍ ആരെയാണ് ഒഴിവാക്കാന്‍ സാധിക്കുക. നിലവിലെ ഇന്ത്യന്‍ താരങ്ങളെല്ലാം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്നവരാണ്. ഏകദിന ലോകകപ്പില്‍ മധ്യനിരയില്‍ കളിച്ചവര്‍ 400ലധികം റണ്‍സെടുത്തു. ഇതിന് ശേഷം പൂര്‍ണ്ണമായ ടീം കരുത്തോടെ മൂന്ന് ഏകദിന മത്സരമാണ് ആകെ കളിച്ചത്. ആര്‍ക്കും അധികം അവസരം ലഭിച്ചില്ല. ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നു. നിലവിലെ താരങ്ങളെല്ലാം സ്ഥിരതയോടെ കളിക്കുന്നവരാണ്. അവരെ ഇപ്പോള്‍ മാറ്റേണ്ടതായില്ല' ഗില്‍ പറഞ്ഞു.

അവസരം ലഭിക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് സമീപകാലത്തായി താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനെ കാര്യമായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ മികവ് കാട്ടുന്ന താരങ്ങള്‍ക്ക് ടീമിലേക്ക് വിളി നല്‍കാന്‍ മടികാട്ടുകയാണ്. കരുണ്‍ നായര്‍ ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ കരുണിന്റെ മികവില്‍ ആര്‍ക്കും സംശയമില്ല. ഫോം വിലയിരുത്തി കരുണിന് ടീമിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കേണ്ടതായിരുന്നു.

'കരുണിനെപ്പോലെ മികവ് കാട്ടുന്ന താരങ്ങള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇന്ത്യയെപ്പോലെ സ്ഥിരതയോടെ കളിക്കുന്ന താരങ്ങളുള്ള ടീമിലേക്ക് എത്തുകയെന്നത് വളരെ പ്രയാസമാണ്. ആരെയാണ് മാറ്റുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എല്ലാ ടീമിനും സ്ഥിരതയുള്ള ടീമിനെയാണ് ആവശ്യം. ഡ്രസിങ് റൂം അന്തരീക്ഷം ആത്മവിശ്വാസമുള്ളതാക്കാന്‍ നിലവിലെ ടീം കൂട്ടുകെട്ട് തുടരേണ്ടതായുണ്ട്' വൈസ് ക്യാപ്റ്റനായ ശുബ്മാന്‍ ഗില്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും ഫ്‌ളോപ്പ്

ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങളുടേയും സമീപകാല പ്രകടനങ്ങള്‍ മോശമാണ്. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും മോശം ഫോമിലാണ്. വൈസ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലിനും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. കെ എല്‍ രാഹുലിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ക്ക് എന്ത് അത്ഭുതമാവും കാട്ടാനാവുകയെന്നതാണ് കണ്ടറിയേണ്ടത്. ചാമ്പ്യന്‍സ്‌ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര ജയിച്ച് കരുത്തുകാട്ടേണ്ടതായുണ്ട്.

Story first published: Wednesday, February 5, 2025, 7:27 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+