Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഹാര്‍ദിക്കിനെ വീണ്ടും ഒതുക്കി ഗംഭീര്‍! വൈസ് ക്യാപ്റ്റന്‍സി തെറിപ്പിച്ചു; കാരണം ഇതാണ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ത്തന്നെയാവും ഇന്ത്യ കളിക്കാനിറങ്ങുക. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി സ്ഥാനം പിടിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിങ്ങുമെല്ലാം നിര്‍ണ്ണായക സ്ഥാനത്തോട് ടീമിലുണ്ട്. മുഹമ്മദ് ഷമി വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

പരിക്കിന്റെ ഇടവേളയെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ഷമി. യശ്വസി ജയ്‌സ്വാളിനും മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി ടീമിലിടം നേടി. റിയാന്‍ പരാഗ് പരിക്കിനെത്തുടര്‍ന്നാണ് ടീമിന് പുറത്തുള്ളത്. ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ചില നിര്‍ണ്ണായക നീക്കങ്ങളും ടീമില്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ മാറ്റിയതാണ്.

രോഹിത് ശര്‍മ നായകനായിരുന്നപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഗംഭീര്‍ പരിശീലകനായപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി. ഇപ്പോള്‍ ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇന്ത്യ നീക്കിയിരിക്കുകയാണ്.

ഹാര്‍ദിക്കിനോട് ഗംഭീറിന് ദേഷ്യം

ടി20യില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് തവണ കപ്പിലേക്കെത്തിക്കാന്‍ സാധിച്ച ഹാര്‍ദിക് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. ഇന്ത്യ കഴിഞ്ഞ ടി20 ലോകകപ്പ് നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ മാച്ച് വിന്നറാവാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കിനെ പൂര്‍ണ്ണമായും തഴയുന്ന നീക്കമാണ് ഗംഭീര്‍ ചെയ്യുന്നത്.

hardik pandya

ഗംഭീറിന് എളുപ്പത്തില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കുന്ന താരമെന്ന നിലയിലാണ് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ പൂര്‍ണ്ണമായും തഴയുന്നത് അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കത്തിന്റെ ഫലമാണ്. ഹാര്‍ദിക്കിനെ പുറത്തിരുത്തി നിതീഷ് കുമാറിനെ മാത്രം ഇന്ത്യ കളിപ്പിച്ചാലും അത്ഭുതപ്പെടാനാവില്ല. ഹാര്‍ദിക്കിനെ രീതികളോട് ഗംഭീറിന് എതിര്‍പ്പുണ്ട്.

തന്റേതായ നിലപാടുകള്‍ പറയുന്നയാളാണ് ഹാര്‍ദിക്. ഗംഭീറിന്റെ തീരുമാനങ്ങള്‍ക്കെതിരേ ചോദ്യമുയരാതെ ഇരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് പറയാം. എന്തായാലും ഹാര്‍ദിക് ഇത്തരത്തില്‍ തരം താഴ്ത്തപ്പെടേണ്ട നായകനല്ല.

അക്ഷര്‍ പട്ടേല്‍ പുതിയ വൈസ് ക്യാപ്റ്റന്‍

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നത് അക്ഷര്‍ പട്ടേലിനെയാണ്. ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. ഇതുവരെ നായകനെന്ന നിലയില്‍ കാര്യമായ അവസരം ലഭിക്കാത്തവനാണ് അക്ഷര്‍. ഐപിഎല്ലില്‍ പോലും അക്ഷര്‍ പട്ടേലിന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വലിയ അവസരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ അക്ഷറിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്തിനാണെന്ന ചോദ്യം ശക്തമാണ്.

ഹാര്‍ദിക്കിനെ ഒഴിവാക്കി ഇത്തരത്തിലൊരു നീക്കം നടത്തിയതിന് പിന്നില്‍ ഗംഭീറിന്റെ പിടിവാശിയാണെന്ന് തന്നെ പറയാം. രവീന്ദ്ര ജഡേജക്ക് കീഴില്‍ ഒതുക്കപ്പെട്ടിരുന്ന അക്ഷര്‍ ഇപ്പോള്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായതിനാല്‍ അക്ഷറിന് പ്ലേയിങ് 11 സ്ഥാനമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഹാര്‍ദിക് പാണ്ഡ്യയോട് ഇന്ത്യ കാട്ടുന്നതെ നെറികേടാണെന്ന് തന്നെ പറയാവുന്നതാണ്.

ഇംഗ്ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (c), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (vc), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ദ്രുവ് ജുറേല്‍.

Story first published: Sunday, January 12, 2025, 7:33 [IST]
Other articles published on Jan 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+