For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

80ല്‍ നില്‍ക്കെ നിങ്ങള്‍ സെഞ്ച്വറി ആഗ്രഹിക്കുമോ? ഇന്ത്യക്കെതിരേ മുന്‍ താരം!! രൂക്ഷവിമര്‍ശനം

മാഞ്ചസ്റ്ററിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സമനില വൈകിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇനിയും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. ക്രീസിലുണ്ടായിരുന്ന ഇന്ത്യന്‍ ജോടികളായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും തങ്ങളുടെ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ സമനിലയ്ക്കു തയ്യാറായത്. ഇതിനെ മുന്‍ ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ ഒരു വിഭാഗം ശരി വയ്്ക്കുമ്പോള്‍ മുന്‍ ഇംഗ്ലീഷ് താരങ്ങളുള്‍പ്പെടെ മറ്റൊരു വിഭാഗം ഇതിനെ എതിര്‍ക്കുന്നവരുമാണ്.

ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ലോയ്ഡും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീം സമനിലയ്ക്കു സമ്മതിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ വിസമ്മിച്ചത് ഒട്ടും ശരിയായില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദി ഓവര്‍ലാപ്പ് ക്രിക്കറ്റെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനെ ലോയ്ഡ് കുറ്റപ്പെടുത്തിയത്.

JADEJA WASHINGTON

ആഞ്ഞടിച്ച് ലോയ്ഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സെഞ്ച്വറികള്‍ക്കായി ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതിനെ രൂക്ഷമായാണ് ഡേവിഡ് ലോയ്ഡ് വിമര്‍ശിച്ചത്. ആ മല്‍സരം അവസാനിപ്പിക്കാനുള്ള ഒരു സൗകര്യമുണ്ടായിരുന്നു. ബെയ്ല്‍സ് എടുത്ത് ഒഴിവാക്കുക കാരണം അതൊരു പ്രഹസനമാണ്.

നിങ്ങള്‍ 80ല്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സെഞ്ച്വറിക്കായി ആഗ്രഹിക്കുമോ? നിയമ പുസ്തകങ്ങള്‍ക്കെതിരേ നിങ്ങള്‍ക്കു കന്നി ടെസ്റ്റ് സെഞ്ചറി നേടാന്‍ ആഗ്രഹമുണ്ടോയെന്നും വാഷിങ്ടണ്‍ സുന്ദറിന്റെ പേരെടുത്തു പറയാതെ ലോയ്ഡ് ആഞ്ഞടിച്ചു.

ആ മല്‍സരം (മാഞ്ചസ്റ്റര്‍) നേരത്തേ തന്നെ സമനില സമ്മതിച്ച് പിരിയാനുള്ള സൗകര്യം നിങ്ങള്‍ക്കുണ്ടായിരുന്നു. ബെന്‍ സ്‌റ്റോക്‌സ് അതിനു തയ്യാറായി ആദ്യം മുന്നോട്ടു വരികയും ചെയ്തതാണ്. ഞങ്ങള്‍ക്കു (ഇംഗ്ലണ്ട്) മല്‍സരം ജയിക്കാന്‍ സാധിക്കില്ല, ഇന്ത്യക്കും അതിനു കഴിയില്ലെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അവസാന ദിനം 15 ഓവറുകള്‍ ബാക്കിനില്‍ക്കെയാണ് സമനില സമ്മതിച്ച് ഹസ്തദാനം ചെയ്യാന്‍ ജഡേജ, വാഷിങ്ടണ്‍ എന്നിവര്‍ക്കു സമീപത്തേക്കു സ്റ്റോക്‌സ് വന്നത്. ജഡ്ഡു അപ്പോള്‍ 89ഉം വാഷിങ്ടണ്‍ 80ഉം റണ്ണെടുത്തിരുന്നു. പക്ഷെ സ്‌റ്റോക്‌സിനെ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഇരുവരും ബാറ്റിങ് തുടരാനും തീരുമാവിക്കുകയായിരുന്നു. പിന്നീട് ജഡേജ 107ലും വാഷിങ്ടണ്‍ 101ലും നില്‍ക്കവെയാണ് ഇരുവരും സമനില സമ്മതിച്ച് കൈ കൊടുത്ത് പിരിഞ്ഞത്.

INDIAN TEAM

പിന്തുണച്ച് വോന്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സമനില വൈകിപ്പിച്ചതില്‍ ഡേവിഡ് ലോയ്ഡ് ഇന്ത്യയെ വിമര്‍ശിച്ചപ്പോള്‍ ഇതേ ഷോയില്‍ പങ്കെടുത്ത മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ പിന്തുണച്ചാണ് സംസാരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍, പ്രത്യേകിച്ചും വാഷിങ്ടണ്‍ സുന്ദര്‍ കന്നി സെഞ്ച്വറി ഈ മല്‍സരത്തില്‍ അര്‍ഹിച്ചിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും സെഞ്ച്വറികള്‍ അര്‍ഹിച്ചിരുന്നുവെന്നാണ് എന്റെ അഭിപ്രായം. വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒരു സാഹര്യത്തില്‍ ഒരുപാട് പോരടിച്ച് ഞാന്‍ 80ലെത്തി നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും സെഞ്ച്വറി അര്‍ഹിക്കുന്നുണ്ട്. അതേസമയം, അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ കൂടുതല്‍ സമയം എതിരാളികളെ തളര്‍ത്താനുള്ള ശ്രമത്തിലും തെറ്റു പറയാനാവില്ലെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 30, 2025, 17:38 [IST]
Other articles published on Jul 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+