Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇഷാനെ ഇന്ത്യ മാറ്റിനിര്‍ത്തരുത്, ടി20 ടീമിലേക്ക് തിരിച്ചുവിളിക്കണം; കാരണങ്ങളിതാ

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 3-1ന് ഇന്ത്യ പരമ്പര ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങളടക്കം വരുത്തിയാവും കളിക്കാനിറങ്ങുക. ഇന്ത്യയുടെ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ചില താരങ്ങളുടെ ടി20യിലെ ഭാവി വലിയ ചോദ്യം ഉയര്‍ത്തുകയാണ്. ചില താരങ്ങളെ ഇന്ത്യ ടീമില്‍ നിന്ന് തഴയാനും സാധ്യതയുണ്ട്.

നിലവില്‍ ടീമിന് പുറത്തുള്ള ചില താരങ്ങളെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരേണ്ട താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ടി20 മികച്ച പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. നിലവില്‍ രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഇഷാന്‍ തഴയപ്പെട്ട് നില്‍ക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ ഇഷാന്റെ കരിയര്‍ ഇന്ത്യ തകര്‍ക്കരുത്.

ഇന്ത്യ ടി20 ടീമിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വലിയ ഇന്നിങ്‌സ് കളിക്കാനുള്ള കഴിവ്

നിലവില്‍ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നത് സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ്. ഇതില്‍ ജയ്‌സ്വാള്‍ കിടിലന്‍ ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സഞ്ജു സാംസണിന്റേയും അഭിഷേകിന്റേയും സ്ഥിരത പ്രശ്‌നമാണ്. ഇരുവരും മിന്നുന്ന മത്സരങ്ങളില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഇവരെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഇഷാന്‍ കിഷന് സാധിക്കും.

ishan kishan

സഞ്ജുവും അഭിഷേകും നേടുന്നതിനെക്കാള്‍ കൂടുതല്‍ റണ്‍സ് സ്ഥിരതയോടെ നേടാന്‍ ഇഷാന്‍ കിഷന് കഴിവുണ്ട്. പോക്കറ്റ് ഡൈനാമോയെന്ന വിശേഷണം ഇഷാന് വെറുതെ ലഭിച്ചതല്ല. ഫോമിലേക്കെത്തിയാല്‍ എതിരാളികളെ വെള്ളം കുടിപ്പിക്കാന്‍ ഇഷാന് സാധിക്കും. ആക്രമണോത്സകതയുടെ കാര്യത്തില്‍ താരം ഒട്ടും മോശമല്ല. സഞ്ജുവിന് ലഭിക്കുന്ന പിന്തുണ ഇഷാന് ലഭിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ താരത്തിന് സാധിക്കുമെന്ന് തന്നെ പറയാം.

സാഹസിക ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ്

ഇഷാന്‍ കിഷനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് സാഹസിക ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ്. സ്‌കൂപ്പുകളും സ്വീപ് ഷോട്ടുകളും കളിക്കാന്‍ മികവുള്ള ഇഷാന്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവനാണ്. നിലവിലെ ഇന്ത്യയുടെ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും സാഹസികമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ അല്‍പ്പം പിന്നോക്കമാണ്. എന്നാല്‍ ഇഷാന് ഈ കഴിവുണ്ട്.

സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡാണ് ഇഷാനുള്ളത്. പൊതുവേ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം സ്പിന്‍ ദൗര്‍ബല്യമുണ്ട്. എന്നാല്‍ ഇഷാന് സ്പിന്നിനെതിരേ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കും. നിലവിലെ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഏറ്റവും ആക്രമണോത്സകതയോടെ കളിക്കുന്നവരിലൊരാളാണ് ഇഷാന്‍. എന്നാല്‍ ഇഷാനെ ഇന്ത്യ മാറ്റിനിര്‍ത്തിയത് ചെറിയൊരു ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ്. ഈ പ്രശ്‌നം പരിഹരിച്ച് ഇഷാന് അവസരം നല്‍കിയാല്‍ ഇന്ത്യക്കത് ഗുണം ചെയ്യുമെന്നുറപ്പ്.

ഇഷാന്റെ കണക്കുകള്‍ ഗംഭീരം

ഇഷാന്‍ കിഷന്റെ കണക്കുകള്‍ വളരെ മികച്ചതാണെന്ന് കാണാനാവും. രണ്ട് ടെസ്റ്റില്‍ 78 ശരാശരിയാണ് താരത്തിനുള്ളത്. ഒരു അര്‍ധ സെഞ്ച്വറിയാണ് ഇഷാന്‍ നേടിയത്. എന്നാല്‍ പിന്നീട് തുടര്‍ അവസരം ലഭിച്ചില്ല. 27 ഏകദിനത്തില്‍ നിന്ന് 42 ശരാശരിയില്‍ 933 റണ്‍സ് ഇഷാനുണ്ട്. 32 ടി20യില്‍ 25 ശരാശരിയില്‍ 796 റണ്‍സാണ് അദ്ദേഹം നേടിയത്. ആറ് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.

Story first published: Sunday, February 2, 2025, 11:47 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+