Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് പ്രതീക്ഷ വേണ്ട, ചാമ്പ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ട് പരമ്പരയും തോല്‍ക്കും! കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2025ലെ പോരാട്ടം ആരംഭിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയും മൂന്ന് മത്സര ഏകദിന പരമ്പരയുമാണ് ഇന്ത്യയെ ആദ്യം കാത്തിരിക്കുന്നത്. ഇതിന് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുന്നത്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യക്ക് ഓസ്‌ട്രേലിയയിലും നാണംകെടേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയും ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഒരുപോലെ പ്രധാനപ്പെട്ടതാണ്.

പാകിസ്താനില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാകാത്തതിനാല്‍ ദുബായിലാണ് ഇത്തവണത്തെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. പാകിസ്താനോട് കണക്കുതീര്‍ത്ത് ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ തോല്‍ക്കും. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സീനിയര്‍ താരങ്ങളുടെ മോശം ഫോം

ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനമാണ് നിരാശപ്പെടുത്തുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും കെ എല്‍ രാഹുലും റിഷഭ് പന്തുമെല്ലാം മോശം ഫോമിലാണ്. സ്ഥിരതയോടെ കളിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ലഭിക്കുന്ന വിവരം അനുസരിച്ച് രോഹിത്തിന് കീഴിലാവും ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും കളിക്കുക. അങ്ങനെ വന്നാല്‍ സമാന തകര്‍ച്ച ഇന്ത്യ നേരിടാനാണ് സാധ്യത കൂടുതല്‍.

വിരാട് കോലിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ വിശ്വസ്തരായ താരങ്ങളില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ നെടുന്തൂണാവേണ്ട പല താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുന്നതിനാല്‍ ഈ രണ്ട് ടൂര്‍ണമെന്റുകളും ഇന്ത്യ കൈവിടാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലിയ അഴിച്ചപണിക്ക് സാധ്യതകളില്ല. അതുകൊണ്ടുതന്നെ ഇന്ത്യ തകര്‍ച്ച നേരിടാനാണ് കൂടുതല്‍ സാധ്യത.

rohit sharma gautam gambhir

ഗൗതം ഗംഭീറിന് കീഴില്‍ താരങ്ങള്‍ തൃപ്തരല്ല

ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറും സഹതാരങ്ങളും തമ്മിലുള്ള ബന്ധം മോശമാണ്. ഓസീസ് പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലെ അന്തരീക്ഷം അത്ര മികച്ചതല്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗംഭീറും തമ്മില്‍ മികച്ച ധാരണയിലല്ല പോകുന്നത്. ഗംഭീര്‍ മികച്ച പദ്ധതിയുള്ള പരിശീലകനല്ല. ഗംഭീറിന് കീഴില്‍ ഇന്ത്യ ശ്രീലങ്കയില്‍ ഏകദിന പരമ്പര തോറ്റിരുന്നു. ഗംഭീറിന്റെ പല തീരുമാനങ്ങളും ഏക പക്ഷീയമാണ്. വേണ്ടത്ര ആലോചനകള്‍ സഹതാരങ്ങളുമായി അദ്ദേഹം നടത്തുന്നില്ല.

വിരാട് കോലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഗൗതം ഗംഭീറിനോട് ചേര്‍ന്ന് പോകാന്‍ പ്രയാസമുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളുള്ളത്. പരിശീലകനെന്ന നിലയില്‍ ഗംഭീറിന് അനുഭവസമ്പത്തിന്റെ കുറവുണ്ട്. രാഹുല്‍ ദ്രാവിഡും രവി ശാസ്ത്രിയും പരിശീലകരായിരുന്നപ്പോള്‍ ടീമിലുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സ്വപ്‌നം കാണുക പ്രയാസമാണ്.

ജസ്പ്രീത് ബുംറയുടെ അഭാവം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും ജസ്പ്രീത് ബുംറക്ക് നഷ്ടമായേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അത് നികത്താനാവാത്ത വിടവായിമാറും. ഇന്ത്യയുടെ പേസ് നിരക്ക് പഴയ മൂര്‍ച്ചയില്ല. മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നാണ് വിവരം. എന്നാല്‍ പരിക്കിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന ഷമിയുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം.

ടീമെന്ന നിലയില്‍ വലിയ അഴിച്ചുപണിയിലേക്ക് സെലക്ടര്‍മാര്‍ പോയേക്കില്ലെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കില്ല. ശക്തമായ തിരിച്ചുവരവോടെ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, January 8, 2025, 14:13 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+