രാജ്‌കോട്ട്: ഇന്ത്യന്‍ ആരാധകര്‍ ഭയപ്പെട്ടത് സംഭവിച്ചിരിക്കുകയാണ്. ടി20 പരമ്പര മോഹവുമായി ഇറങ്ങിയ ഇന്ത്യയെ മൂന്നാം ടി20യില്‍ 26റ റണ്‍സിന് ഇംഗ്ലണ്ട് ഞെട്ടിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര അവര്‍ 1-2ലേക്കു എത്തിക്കുകയും ചെയ്തു. പൂനെയില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇംഗ്ലണ്ടിനു 2-2നു ഒപ്പമെത്താം.
ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടതാണ് മൂന്നാം ടി20യില്‍ ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. 172 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ ഒമ്പതോവറില്‍ 145 റ്ണ്‍സ് മാത്രമെടുത്ത്് ഇന്ത്യ മല്‍സരം അടിയറവയ്ക്കുകയായരുന്നു. ഒരാള്‍ക്കു പോലും ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റി കുറിക്കാനായില്ല.
നായകന്‍ സൂര്യകുമാര്‍ യാദവ് (14), സഞ്ജു സാംസണ്‍ (3), അഭിഷേക് ശര്‍മ (24), തിലക് വര്‍മ (18) തുടങ്ങിയ ഇന്ത്യന്‍ ടോപ്പ് ഫോറിലുള്ളവരെല്ലാം ദയനീയമായി പരാജയപ്പെട്ടു. പക്ഷെ ഈ കളിയില്‍ ഇന്ത്യയുടെ യഥാര്‍ഥ വില്ലന്‍ ഇവരൊന്നുമല്ല. ടീം തോല്‍ക്കാനുള്ള യഥാര്‍ഥ കാരണക്കാരന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 40 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായെന്നത് ശരി തന്നെ. പക്ഷെ വില്ലനും ഹാര്‍ദിക് തന്നെയാണ്. കാരണമറിയാം.

ഇതെന്ത് ഇന്നിങ്‌സ്?
ഹാര്‍ദിക് പാണ്ഡ്യ യഥാര്‍ഥത്തില്‍ ടി20യാണോ, അതോ ടെസ്റ്റാണോ യഥാര്‍ഥത്തില്‍ കളിച്ചതെന്നു ആരുമൊന്നു സംശയമിച്ചു പോവും. കാരണം അത്ര മാത്രം സ്ലോ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് ബൗള്‍ ചെയ്തതെന്നു സമ്മതിക്കാം. പക്ഷെ എന്തു തന്നെയാണെങ്കിലും ഒരു ടി20 മല്‍സരത്തില്‍ 35 ബോളില്‍ 40 റണ്‍സ് നേടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.
വെറും രണ്ടു സിക്‌സറും ഒരു ഫോറും മാത്രമാണ് ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. സ്‌ട്രൈക്ക് റേറ്റ് 114.29 മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സ്ലോ ഇന്നിങ്‌സ് കാരണം ക്രീസിന്റെ മറുഭാഗത്തുള്ള ബാറ്റര്‍മാരും സമ്മര്‍ദ്ദത്തിലാവുകയും കൂടുതല്‍ റിസ്‌കുകളെടുക്കാന്‍ ശ്രമിച്ച് അവര്‍ വിക്കറ്റ് കൈവിടുകയുമായിരുന്നു.
പവര്‍പ്ലേയില്‍ ക്രീസില്‍
പവര്‍പ്ലേ അവസനിക്കുന്നതിനു മുമ്പ് തന്നെ ഹാര്‍ദിക് പാണ്ഡ്യ നാലാം നമ്പറില്‍ ക്രീസിലെത്തിയിരുന്നു. ആറാമത്തെ ഓവറിലെ ആദ്യ ബോളില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ മാര്‍ക് വുഡ് പുറത്താക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. നാലു ബോളില്‍ നാലു റണ്‍സുമായി തിലക് വര്‍മയാണ് ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത്.
ആദ്യത്തെ 12 ബോളുകള്‍ നേരിട്ടു കഴിഞ്ഞപ്പോഴും ഹാര്‍ദിക്കിനു നേടാനായത് വെറും എട്ടു റണ്‍സ് മാത്രം. ഇതിനിടെ തിലക് പുറത്താവുകയും ചെയ്തു. 172 റണ്‍സ് പോലെയൊരു വലിയൊരു സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍ പരമാവധി 10-15 ബോളിനുള്ളില്‍ തന്നെ ക്രീസില്‍ നിലുയുറപ്പിച്ച് അഗ്രസീവ് ഷോട്ടുകള്‍ കളിക്കാന്‍ ഏതൊരു ബാറ്റും ശ്രമിച്ചേ തീരൂ.

പക്ഷെ ഹാര്‍ദിക്കിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു സമീപനമല്ല കണ്ടത്. വലിയ ഷോട്ടുകള്‍ കളിക്കാനായില്ലെന്നു മാത്രമല്ല പലപ്പോഴും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും താരം പാടുപെടുന്നത് ദയനീയ കാഴ്ചയായിരുന്നു. പല ഓവറുകളിലും മൂന്ന്-നാല് ഡോട്ട് ബോളുകളും ഹാര്‍ദിക് കളിച്ചു കൊണ്ടിരുന്നു. ഇതോടെ ജയിക്കാനാവശ്യമായ റണ്‍റേറ്റും ഉയര്‍ന്നു കൊണ്ടിരുന്നു.
ആറാം ഓവറില്‍ ക്രീസിലെത്തിയ ഹാര്‍ദിക് 16 ഓവര്‍ കഴിഞ്ഞപ്പോള്‍ 25 ബോളില്‍ നിന്നും നേടിയത് വെറും 22 റണ്‍സ് മാത്രം. ഇതിനു വളരെ നേരത്തേ തന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരം ജയിക്കാന്‍ ഇന്ത്യക്കു സാധിച്ചേനെ. 19ാം ഓവറില്‍ ഏഴാമനായി ഹാര്‍ദിക് മടങ്ങുമ്പോഴേക്കും ഇന്ത്യന്‍ ടീം തോല്‍വിയുറപ്പിച്ചിരുന്നു.