For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യുറേറ്ററുമായി ഗംഭീര്‍ കൊമ്പുകോര്‍ത്തതെന്തിന്? തുറന്നു പറഞ്ഞ് ബാറ്റിങ് കോച്ച്!! വില്ലനെ കിട്ടി

ഓവല്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കവെ ഗ്രൗണ്ടില്‍ വച്ച് പിച്ച് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസുമായി വാക്‌പോരിലേര്‍പ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആദ്യ പരിശീലന സെഷനു വേണ്ടി ചൊവ്വാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി ഗംഭീര്‍ പലതും കയര്‍ത്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പിന്നീട് ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ഫോര്‍ട്ടിസിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം കൂടുതലൊന്നും തുറന്നു പറയാനും തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ ഗംഭീറും ഫോര്‍ട്ടിസും തമ്മില്‍ ഉടക്കിലേക്കു നയിച്ചത് എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്. ഈ സംഭവം നടക്കുമ്പോള്‍ അദ്ദേഹവും ഗംഭീറിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു. ഗംഭീറിനെ കൂടാതെ കോട്ടകും ഫോര്‍ട്ടിസുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും വന്നിരുന്നു.

GAMBHIR INDIA

യഥാര്‍ഥ കാരണം

ഗൗതം ഗംഭീറും ലീ ഫോര്‍ട്ടസിസും തമ്മിലുണ്ടായ ഉടക്കിന്റെ യഥാര്‍ഥ കാരണത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്. പരിശീലനത്തിനിടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സംഘത്തിലുണ്ടായിരുന്ന ചിലര്‍ പിച്ചിന് അരികിലേക്കു നീങ്ങിയപ്പോള്‍ അവര്‍ക്കു നേരേ ഫോര്‍ട്ടിസ് കയര്‍ത്തു സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടതെന്നാണ് കോട്ടകിന്റെ വെളിപ്പെടുത്തല്‍.

ക്യുറേറ്ററുടെ ഈ ശകാരം ഗംഭീറിനെ ക്ഷുഭിതനാക്കിയെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹം ശക്തമായി പ്രതികരിച്ചതെന്നും കൂടെയുണ്ടായിരുന്ന കോട്ടക് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്നു നിങ്ങള്‍ ഞങ്ങള്‍ക്കു പറഞ്ഞു തരേണ്ടെന്നു ഫോര്‍ട്ടിസിനോടു ഗംഭീര്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പിച്ചില്‍ നിന്നു മാറി നില്‍ക്ക്

ഇന്ത്യന്‍ താരങ്ങളോ, സപ്പോര്‍ട്ടിങ് സ്റ്റാഫുമാരോ ഓവലിലെ പിച്ചിന് അടുത്തേക്കു പോവുന്നതില്‍ ക്യുറേറ്ററായ ലീ ഫോര്‍ട്ടിസിന് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. കൂടുതല്‍ വളര്‍ത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിനാല്‍ ആരും പിച്ചിന് അടുത്തേക്കു വരുന്നതും ഫോര്‍ട്ടിസിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ തങ്ങളാലും തന്നെ പിച്ചില്‍ കേടുപാടുകളൊന്നുമുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നും സ്‌പൈക്ക് ഷൂസാണ് എല്ലാവരും ധരിച്ചതെന്നും സിതാന്‍ഷു കോട്ടക് വ്യക്തമാക്കി.

'ഞങ്ങള്‍ പിച്ചിനിരകെ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു. ഞങ്ങളോടു പിച്ചിന് 2.5 മീറ്റര്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് ലീ ഫോര്‍ട്ടിസ് ഒരാളെ അടുത്തേക്കു അയക്കുകയായിരുന്നു. ഞങ്ങളെല്ലാം ജോഗേഴ്‌സാണ് ധരിച്ചിരുന്നത്. സ്‌ക്വയറിന്റെ കാര്യത്തില്‍ ക്യുറേറ്റര്‍മാര്‍ വളരെ പൊസസീവ് ആയിരിക്കുമെന്നു ഞങ്ങള്‍ക്കറിയാം.

കോച്ചിനെകുറിച്ച് (ഗൗതം ഗംഭീര്‍) ഫോര്‍ട്ടിസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഞാന്‍ തേക്കുറിച്ച് കമന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ റബര്‍ സ്‌പൈക്കുകളാണ് ധരിച്ചിരുന്നത്. ആളുകള്‍ വളരെയധികം കഴിവുള്ളവരും ബുദ്ധിശാലികളുമാണ്.

ഒരു ബൗളര്‍ പോലും സ്‌പൈക്കുകള്‍ ധരിച്ചിരുന്നില്ല. നിങ്ങള്‍ക്കു സംരക്ഷണം (പിച്ച്) നല്‍കാം. പക്ഷെ അഹങ്കാരിയാവരുത്. പിച്ചില്‍ തൊടാതാരിക്കാന്‍ അതൊരു പുരാവസ്തുവൊന്നുമല്ല. ഞങ്ങള്‍ പിച്ചില്‍ പുല്ല് വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് അയാള്‍ (ഫോര്‍ട്ടിസ്) പറഞ്ഞത്. എന്തു തന്നെ ആയാലും അതൊരു ക്രിക്കറ്റ് പിച്ചാണെ്' -കോട്ടക് വിശദമാക്കി.

GAMBHIR INDIA

പരാതി നല്‍കുമോ?

ഗൗതം ഗംഭീറിനെതിരേ പിച്ച് ക്യുറേറ്റര്‍ ലീ ഫോട്ടിസ് പരാതി നല്‍കിയേക്കുമെന്നെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ടീം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സിതാന്‍ഷു കോട്ടകിന്റെ മറുപടി.

സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ ഐസ് ബോക്‌സ് വയ്ക്കുമ്പോള്‍ അവര്‍ക്കു നേരെ കയര്‍ക്കുകയാണ് ക്യുറേറ്റര്‍ ചെയ്തത്. നിങ്ങള്‍ക്കു ഈ തരത്തില്‍ സംസാരിക്കാന്‍ കഴിയില്ലെന്നാണ് ഗൗതം ഗംഭീര്‍ അയാളോടു പറഞ്ഞത്. ഓവലിലെ ക്യുറേറ്ററുമായി ഒത്തു പോവുകയെന്നത് അത്ര എളുപ്പമല്ലെന്നു എല്ലാവര്‍ക്കുമറിയാം. ഞങ്ങള്‍ ഇക്കാര്യത്തില്‍ പരാതിയൊന്നും നല്‍കില്ലെന്നും കോട്ടക് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 30, 2025, 6:34 [IST]
Other articles published on Jul 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+