Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീറിനെ മാറ്റാന്‍ വാദിച്ചവര്‍ എവിടെ? ജയിപ്പിച്ചത് ഈ തന്ത്രങ്ങള്‍!! എല്ലാം കിടു

എജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് നായകന്‍ ശുഭ്മന്‍ ഗില്ലും ആകാശ്ദീപുമെല്ലാം കൊണ്ടുപോയപ്പോള്‍ അധികം ആഘോഷിക്കപ്പെടാതെ പോയ ഒരാളുണ്ട്- അത് കോച്ച് ഗൗതം ഗംഭീറാണ്. ടീമിനു തിരിച്ചടികള്‍ നേരുമ്പോള്‍ മാത്രം വിമര്‍ശന ശരങ്ങള്‍ നേരിടുകയും വിജയങ്ങൡ മതിയായ ക്രെഡിറ്റ് ലഭിക്കുകയും ചെയ്യാത്തയാളാണ് അദ്ദേഹം. എജ്ബാസ്റ്റണ്‍ ടെസ്റ്റിനു ശേഷവും അതു തന്നെയാണ് കാണുന്നത്.

നേരേത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിലെ തോല്‍വിക്കു ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഗംഭീറിനെതിരേ ഉയര്‍ന്നത്. ടെസ്റ്റില്‍ പരിശീലകനെന്ന നിലയില്‍ അദ്ദേഹം ക്ലച്ച് പിടിക്കില്ലെന്നും ഈ റോളിലേക്കു മറ്റാരെയെങ്കിലും കൊണ്ടു വരേണ്ടത് ആവശ്യമാണെന്നുമുള്ള ആവശ്യങ്ങളും വിവിധ കോണുകളില്‍ നിന്നുമുയരുകയും ചെയ്തു. പക്ഷെ എല്ലാവരെയും വായടപ്പിച്ചു കൊണ്ടാണ് എജ്ബാസ്റ്റണില്‍ അദ്ദേഹം ടീമിനു ചരിത്രവിജയം സമ്മാനിച്ചിരിക്കുന്നത്.

GAUTAM GAMBHIR

ഗംഭീറിന്റെ മാസ്റ്റര്‍ സ്‌ട്രോക്കുകള്‍

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ ചില മാസ്റ്റര്‍ സ്‌ട്രോക്കുകളാണ് ടീമിന്റെ ഐതിഹാസിക വിജയത്തിനു പിന്നിലെന്നു കാണാം. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ ഈ മല്‍സരത്തില്‍ വലിയ ഇംപാക്ടാണ് സൃഷ്ടിച്ചത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായിട്ടും എജ്ബാസ്റ്റണില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്്ക്കു വിശ്രമം നല്‍കിയ തീരുമാനം ഏറെ വിമര്‍ശിക്കപ്പെട്ടു.

മുഖ്യ കോച്ചെന്ന നിലയില്‍ ഗംഭീറാണ് ഏറ്റവുമധികം പഴികേട്ടത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞത് ബുംറയാണ്. എന്നിട്ടും എന്തു ധൈര്യത്തിലാണ് അദ്ദേഹത്തിനു ബ്രേക്ക് നല്‍കാന്‍ തീരമാനിച്ചതെന്നു മുന്‍ കോച്ച് രവി ശാസ്ത്രിയുള്‍പ്പെടെ പലരും ചോദിക്കുകയും ചെയ്തു.

പക്ഷെ ഗംഭീറിനു തന്റെ ഗെയിം പ്ലാനില്‍ നല്ല വ്യക്തതയുണ്ടായിരുന്നു. എജ്ബാസ്റ്റണിലേക്കാള്‍ ലോര്‍ഡ്‌സിലായിരിക്കും ബുംറയ്ക്കു കൂടുതല്‍ തിളങ്ങാന്‍ സാധിക്കുകയെന്നു അദ്ദേഹം കണക്കുകൂട്ടി. ഇതാണ് തന്റെ ടീമിലെ തുറുപ്പുചീട്ടിനു ബ്രേക്ക് നല്‍കാന്‍ ഗംഭീറിനെ പ്രേരിപ്പിപ്പത്.

പിന്നീട് ബുംറയ്ക്കു പകരം ആകാശ്ദീപിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോഴും കോച്ചിന്റെ തീരുമാനം ചോദ്യം ചെയപ്പെട്ടു. ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിങിനായിരിക്കും കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയെന്നായിരുന്നു വിദഗ്ധാഭിപ്രായം.

അവിടെയും ഗംഭീര്‍ മുന്‍വിധികള്‍ തെറിച്ചു. രണ്ടിന്നിങ്‌സുകളിലായി പത്തു വിക്കറ്റുകള്‍ കൊയ്ത് ആകാശ്ദീപ് ഇന്ത്യന്‍ ബൗളിങിലെ സര്‍പ്രൈസ് ഹീറോയായി മാറി. ബുംറയുടെ അസാന്നിധ്യം പോലും ഇന്ത്യന്‍ ടീം അറിഞ്ഞില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ടിന്നിങ്‌സുകളിലായി 17 വിക്കറ്റുകളും പോക്കറ്റിലാക്കിയത് ആകാശ്ദീപും മുഹമ്മദ് സിറാജുമാണ്.

GAMBHIR GILL

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ഗംഭീര്‍ തിരഞ്ഞെടുത്ത സമയവും എടുത്തു പറയേണ്ടതാണ്. എത്ര വലിയ സ്‌കോറും ചേസ് ചെയ്യാന്‍ സാധിക്കുന്നവരാണ് ഇംഗ്ലണ്ടെന്നു അദ്ദേഹത്തിനു നന്നായി അറിയാം.

നേരത്തേ ഇന്ത്യക്കെതിരേ രണ്ടു തവണ 370 പ്ലസ് റണ്‍സ് അനായാസം ചേസ് ചെയ്തു ജയിച്ച ചരിത്രവും അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു റണ്‍ചേസില്‍ ഒരു ശമാനം പോലും സാധ്യത നല്‍കരുതെന്നും ഗംഭീറിനു ഉറപ്പുണ്ടായിരുന്നു.

ഈ കാരണത്താലാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ഡിക്ലയറേഷന്‍ അദ്ദേഹം വൈകിപ്പിച്ചത്. 450-500 റണ്‍സിന്റെ ലീഡ് നേടിയാല്‍ ടീം ഡിക്ലയര്‍ ചെയ്യുമെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ ഗംഭീറിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. ടീമിന്റെ ലീഡ് 607 റണ്‍സിലെത്തിയ ശേഷമാണ് ഡിക്ലയര്‍ ചെയ്യാന് അദ്ദേഹം ആവശ്യപ്പെട്ടത്. അപ്പോള്‍ തന്നെ ഇന്ത്യയുടെ വിജയവും ഉറപ്പായിരുന്നു.

Story first published: Monday, July 7, 2025, 14:12 [IST]
Other articles published on Jul 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+