For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ ജയിച്ചു, പക്ഷെ ഗംഭീര്‍ ഹാപ്പിയല്ല! മത്സരശേഷം രോഹിത്തുമായി ചര്‍ച്ച

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. തട്ടകത്തിന്റെ ആധിപത്യം കാട്ടി നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റിയപ്പോള്‍ 68 പന്തുകള്‍ ബാക്കിയാക്കി ആധികാരിക ജയം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ശുബ്മാന്‍ ഗില്ലും (87) ശ്രേയസ് അയ്യരും (59) അക്ഷര്‍ പട്ടേലും (52) ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് പങ്കിട്ട് ബൗളിങ്ങിലും കസറി.

ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ ജയം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ജയം താരങ്ങള്‍ ആഘോഷമാക്കിയെങ്കിലും ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീര്‍ അത്ര സന്തോഷവാനായിരുന്നില്ല. മത്സര ശേഷം നായകന്‍ രോഹിത് ശര്‍മയുമായി മൈതാനത്ത് വെച്ചുതന്നെ ഗംഭീര്‍ അല്‍പ്പം നേരം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ഇന്ത്യ ഏഴ് വിക്കറ്റിന് ജയിക്കേണ്ട കളി

ഇംഗ്ലണ്ടിനെ 248 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചതിന് പിന്നാലെ തുടക്കം പാളി. യശ്വസി ജയ്‌സ്വാള്‍ 15 റണ്‍സിലും രോഹിത് ശര്‍മ രണ്ട് റണ്‍സിലും പുറത്തായി. പിന്നാലെ ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറ പാകി. ശ്രേയസ് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 113 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. അഞ്ചാമനായെത്തിയ അക്ഷര്‍ പട്ടേലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി. ഇന്ത്യന്‍ സ്‌കോര്‍ 221ല്‍ നില്‍ക്കവെയാണ് അക്ഷറിന്റെ മടക്കം.

എന്നാല്‍ പിന്നെയും ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. സെഞ്ച്വറിക്കായി വേഗം കൂട്ടാന്‍ ശ്രമിച്ച ശുബ്മാന്‍ ഗില്ലും ശുബ്മാന് സെഞ്ച്വറി നേടാന്‍ പതിയെ കളിച്ച് കെ എല്‍ രാഹുലും വിക്കറ്റ് തുലച്ചു. ഇന്ത്യ കുറഞ്ഞത് അഞ്ച് വിക്കറ്റിനെങ്കിലും ജയിക്കേണ്ട കളിയായിരുന്നു ഇത്. വിജയത്തോട് അടുത്തു നില്‍ക്കവെ ഇന്ത്യയുടെ ഒന്നിലധികം വിക്കറ്റ് നഷ്ടമായതില്‍ ഗംഭീര്‍ സന്തോഷവാനല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിക്കറ്റ് വീഴുന്ന സമയത്ത് ഡഗൗട്ടില്‍ ഗംഭീറിനെ അസ്വസ്തനായാണ് കാണപ്പെട്ടത്.

rohit sharma gautam gambhir

രോഹിത്തിന്റെ പ്രകടനത്തിലും നിരാശ

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏഴ് മത്സരത്തിന് ശേഷമാണ് രോഹിത് വിജയം നേടുന്നത്. ഇത് അല്‍പ്പം ആശ്വാസം നല്‍കുന്ന കാര്യമാണ്. നായകനെന്ന നിലയില്‍ ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാനും മികച്ച ഫീല്‍ഡിങ് വിന്യാസം ഒരുക്കാനും രോഹിത്തിനായി. നിര്‍ണ്ണായകമായ റിവ്യൂകളെടുക്കാനും ഇംഗ്ലണ്ടിനെ 248ല്‍ ഒതുക്കാനും രോഹിത് ശര്‍മക്ക് സാധിച്ചു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് വീണ്ടും നിരാശപ്പെടുത്തി.

ഏഴ് പന്ത് നേരിട്ട് രണ്ട് റണ്‍സാണ് നേടിയത്. പൊതുവേ ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യാറുള്ള രോഹിത് ഇത്തവണ നോണ്‍സ്‌ട്രൈക്കിലാണ് ഇറങ്ങിയത്. ഇതില്‍ നിന്ന് തന്നെ രോഹിത്തിന്റെ ആത്മവിശ്വാസക്കുറവ് വ്യക്തം. പഴയതുപോലെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രോഹിത്തിനാവുന്നില്ല. സമ്മര്‍ദ്ദത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ രോഹിത്തിന്റെ കാര്യത്തില്‍ ഗംഭീര്‍ കടുത്ത നീക്കം നടത്താന്‍ സാധ്യകളുണ്ടെന്ന് തന്നെ പറയാം.

അഭിപ്രായ ഭിന്നത ശക്തം

ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പിലടക്കം രോഹിത് ശര്‍മ ഇടപെട്ടതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സഞ്ജു സാംസണെ ടീമില്‍ വേണമെന്നും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയും റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയും ചെയ്തു. ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. ഇതിലെല്ലാം ഗംഭീറിന് വിയോചിപ്പുണ്ട്. വരുന്ന മത്സരങ്ങളിലും രോഹിത് ഫ്‌ളോപ്പായാല്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല.

Story first published: Friday, February 7, 2025, 16:29 [IST]
Other articles published on Feb 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+