For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പരമ്പര പോക്കറ്റില്‍, എന്നാലും ഇന്ത്യക്കു ജയിക്കണം! എന്തുകൊണ്ട് 5ാം ടെസ്റ്റ് പ്രധാനം?

ധരംശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു വ്യാഴാഴ്ച ധരംശാലയില്‍ തുടക്കമാവുകയാണ്. പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കിക്കഴിഞ്ഞു. പക്ഷെ അതുകൊണ്ടു മാത്രം രോഹിത് ശര്‍മയ്ക്കും സംഘത്തിനും ആശ്വസിക്കാനായിട്ടില്ല. അടുത്ത ടെസ്റ്റും ഇന്ത്യക്കു വളരെ പ്രധാനപ്പെട്ടതാണ്. അതും ജയിക്കാന്‍ തന്നെയായിരിക്കും ടീം ശ്രമിക്കുക. അല്ലെങ്കില്‍ വന്‍ തിരിച്ചടിയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളിലും ജയിച്ച് പരമ്പരയില്‍ അപരാജിത ലീഡ് സ്വന്തമാക്കിയത്. കഴിഞ്ഞ നാലു ടെസ്റ്റുകളും അഞ്ചാം ദിനത്തിലേക്കു കടക്കാതെ നാലാം ദിവസം തന്നെ അവസാനിച്ചിരുന്നു. അഞ്ചാമങ്കത്തിലും ഇതു തന്നെ സംഭവിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

ROHIT-STOKES

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ഇന്ത്യ. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കു അഞ്ചാംടെസ്റ്റില്‍ ജയിച്ചേ തീരൂ. ധരംശാലയിലെ അഞ്ചാം ടെസ്റ്റിലെ ഫലം ഡബ്ല്യുടി പോയിന്റ് പട്ടികയില്‍ ഇന്ത്യന്‍ ടീമിനെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നു നമുക്കു പരിശോധിക്കാം.

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ എന്തു സംഭവിക്കും? ഇന്ത്യയുടെ ഒന്നാംസ്ഥാനം ഇതു നഷ്ടപ്പെടുത്താന്‍ സാധ്യത കൂടുതലാണ്. പക്ഷെ തോറ്റാലും ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരാന്‍ ഇന്ത്യക്കു നേരിയ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ മാത്രം ഇന്ത്യക്കു തലപ്പത്ത് തുടരാം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഒന്നാംസ്ഥാനത്തും ഓസ്‌ട്രേലിയ രണ്ടാംസ്ഥാനത്തുമുണ്ടാവും.

ധരംശാലയിലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ എന്തു സംഭവിക്കും? ഇത്തരമൊരു ഫലം ഇന്ത്യന്‍ ടീം ഒരിക്കലും ആഗ്രഹിക്കില്ല. കാരണം ഇന്ത്യയെ സംബന്ധിച്ച് ഇതു വലിയ ക്ഷീണമായി മാറും. മറുഭാഗത്തു ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരു ജയിക്കുന്നോ അവര്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായി മാറും. ഇന്ത്യന്‍ ടീമിനു രണ്ടാംസ്ഥാനത്തേക്കു ഇറങ്ങേണ്ടതായി വരും.

ഇനി മൂന്നാമത്തെ ഓപ്ഷന്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം വിജയിക്കുകയെന്നതാണ്. രോഹിത്തും സംഘവും ഏറ്റവുമധികം ആഗ്രഹിക്കുന്നതും ഇങ്ങനെയൊരു ഫലമായിരിക്കും. കാരണം ധരംശാല ടെസ്റ്റില്‍ ജയിച്ച് പരമ്പര 4-1നു സ്വന്തമാക്കാനായാല്‍ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ ഫലത്തെക്കുറിച്ച് ഇന്ത്യക്കു ആശങ്കപ്പെടാനില്ല. ആ ടെസ്റ്റിന്റെ ഫലം എന്തു തന്നെയായാലും ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു ഒന്നാംസ്ഥാനത്തു തുടരാം.

INDIA

അതേസമയം, ഹൈദരാബാദിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. ആദ്യത്തെ രണ്ടു ദിനവും ഇന്ത്യക്കായിരുന്നു ടെസ്റ്റില്‍ ആധിപത്യം. എന്നാല്‍ അടുത്ത രണ്ടു ദിവസം കളിയിലേക്കു ശക്തമായ തിരിച്ചുവന്ന ഇംഗ്ലണ്ട് മല്‍സരഗതി തന്നെ മാറ്റുകയായിരുന്നു. 28 റണ്‍സിനാണ് ഇന്ത്യയെ ബെന്‍ സ്റ്റോക്‌സും സംഘവും സ്തബ്ധരാക്കിയത്. ഈ ഞെട്ടലില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചവന്ന ഇന്ത്യ പിന്നീടൊരിക്കലും ഇംഗ്ലണ്ടിനെ തങ്ങള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ അനുവദിച്ചിട്ടില്ല.

വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ പരമ്പരയില്‍ 1-1നു ഒപ്പമെത്തിയത്. രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു. 434 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ മുക്കിയത്. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാണിത്. അതിനു ശേഷം റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റിനും ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത് ഇന്ത്യ പരമ്പര വരുതിയിലാക്കുകയായിരുന്നു.

Story first published: Tuesday, March 5, 2024, 10:23 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+