Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ശുബ്മാന്റെ മോശം ഫോം, കാരണം പ്രണയ നൈരാശ്യം! സാറക്കെതിരേ ആരാധകര്‍

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വിരാട് കോലിയെന്ന വിശേഷണം നേടിയ യുവതാരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണര്‍ റോളില്‍ തിളങ്ങിയ ശുബ്മാന്റെ സമീപകാല കണക്കുകള്‍ നോക്കുമ്പോള്‍ തീര്‍ത്തും നിരാശയാണ് ഫലം. ടെസ്റ്റില്‍ മൂന്നാം സ്ഥാനത്തേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റിയ ഗില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. അവസാന 11 ടെസ്റ്റ് ഇന്നിങ്‌സില്‍ ഒരു തവണയാണ് 30ലധികം റണ്‍സ് നേടാന്‍ താരത്തിനായത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് ഗില്‍ പുറത്തായത്. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമെന്ന വിശേഷണം നേടിയ ഗില്‍ ഇപ്പോള്‍ ടീമിന് പുറത്താവുന്ന അവസ്ഥയാണുള്ളത്. ഗില്ലിന്റെ മോശം ഫോമിന്റെ കാരണം എന്താണെന്ന് പറയുക പ്രയാസമാണ്. സാങ്കേതികമായി മികച്ച കഴിവുള്ള താരമാണ് ഗില്‍. മികച്ച റെക്കോഡും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഫ്‌ളോപ്പ് ഷോക്ക് കാരണം താരത്തിന്റെ വ്യക്തിപരമായ കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

ശുബ്മാന്റെ മോശം പ്രകടനത്തിന് കാരണം പ്രണയ നൈരാശ്യമാണെന്നും സാറാ ടെണ്ടുല്‍ക്കറുമായി ഗില്‍ ബ്രേക്കപ്പായി എന്നുമാണ് പാപ്പരസികള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സാറാ ടെണ്ടുല്‍ക്കറും ഗില്ലും തമ്മിലുള്ള ഡേറ്റിങ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പുറത്ത് വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകളൊന്നുമില്ല. ശുബ്മാന്‍ ഗില്ലിന്റെ മുഖത്തെ സന്തോഷവും നഷ്ടമായിരിക്കുന്നു. ഇതിന് കാരണം സാറയുമായുള്ള ബ്രേക്കപ്പാണെന്നാണ് പാപ്പരസികള്‍ അഭിപ്രായപ്പെടുന്നത്.

സാറയും ഗില്ലും ഇടക്ക് ബ്രേക്കപ്പായിരുന്നു. സാറ ഇന്‍സ്റ്റഗ്രാമില്‍ ശുബ്മാന്‍ ഗില്ലിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ഇരുവരും തമ്മില്‍ അടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും എന്തോ പ്രശ്‌നമുണ്ടെന്നും അതാണ് ഗില്ലിന്റെ പ്രകടനത്തെ ബാധിക്കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് നടന്നത്. സാറയെ മത്സരം കാണാന്‍ കണ്ടില്ല. ഇതില്‍നിന്ന് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം.

shubman gill

സച്ചിന്‍ ടെണ്ടുല്‍ക്കറും സമീപകാലത്തായി വലിയ പരിഗണന ശുബ്മാന് നല്‍കിയിരുന്നു. ഐപിഎല്ലിനിടെ ശുബ്മാന് ഉപദേശങ്ങള്‍ നല്‍കിയ സച്ചിന്‍ യുവതാരത്തിന്റെ ജന്മദിനത്തിനടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ശുബ്മാനെക്കുറിച്ച് സച്ചിനും ഒന്നും പ്രതികരിക്കുന്നില്ല. ഇതില്‍ നിന്ന് സാറയുടേയും ശുബ്മാന്റേയും പ്രണയം തകര്‍ന്നുവെന്ന വിലയിരുത്തലിലാണ് ആരാധകരുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ശുബ്മാന്റെ മോശം ഫോം വലിയ തിരിച്ചടിയാണ്.

ശുബ്മാന്‍ ഗില്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഇടവേളയെടുക്കുകയാണെന്നാണ് ആരാധകര്‍ ഉപദേശിക്കുന്നത്. നിലവിലെ മാനസിക നിലയില്‍ ഗില്‍ കളിച്ചാലും മികച്ച പ്രകടനം കാഴ്ചവെക്കുക പ്രയാസമാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിശ്രമമെടുത്ത് പ്രണയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് സാധ്യത. പകരം രജത് പാട്ടീധാര്‍ ഈ പൊസിഷനിലേക്ക് എത്തിയേക്കും.

ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പൊസിഷന്‍ അദ്ദേഹത്തിന് വലിയ സമ്മര്‍ദ്ദം നല്‍കുന്നതാണ്. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയുമെല്ലാം കളിച്ചിരുന്ന മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ പ്രതിരോധ ക്രിക്കറ്റാണ് കാഴ്ചവെക്കേണ്ടതെന്ന പൊതുധാരണയുണ്ട്. ശുബ്മാനും ഇതിനാണ് ശ്രമിക്കുന്നത്. അമിത പ്രതിരോധത്തിലേക്ക് താരം നീങ്ങുന്നതും ഫ്‌ളോപ്പാവാനുള്ള കാരണങ്ങളിലൊന്നാണ്. ഇതേ പ്രകടനം തുടരുന്നത് ടി20 ലോകകപ്പിലെ ശുബ്മാന്റെ സീറ്റിനും ഇളക്കം സൃഷ്ടിക്കും.

എന്തായാലും ഇന്ത്യക്ക് എളുപ്പത്തില്‍ തള്ളിക്കളയാവുന്ന താരമല്ല ശുബ്മാന്‍. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയിട്ടുള്ള താരം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. എത്രയും വേഗം പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ ശുബ്മാന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, January 29, 2024, 7:39 [IST]
Other articles published on Jan 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+