Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബൗള്‍ ചെയ്തത് 6 ഓവര്‍!! വിശ്വാസമില്ലെങ്കില്‍ എന്തിന് ടീമില്‍? തുറന്നടിച്ച് ഡിക്കെ

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ബൗളിങില്‍ ഇന്ത്യ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ബൗളിങില്‍ ഇത്രയും വിശ്വാസില്ലെങ്കില്‍ പിന്നെ ശര്‍ദ്ദുലിനെ എന്തിനാണ് കളിപ്പിക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുകയാണ്.

ഒന്നാമിന്നിങ്‌സല്‍ വെറും ആറോവര്‍ മാത്രമാണ് ശ്രേയസിനെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങില്‍ പരീക്ഷിച്ചത്. 38 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. ടീമിലെ മറ്റുള്ള നാലു ബൗളര്‍മാരും 20ഉും അതില്‍ കൂടുതലും ഓവറുകള്‍ ബൗള്‍ ചെയ്തപ്പോഴാണ് ബൗളിങില്‍ നിന്നും ശര്‍ദ്ദുല്‍ മാറ്റിനിര്‍ത്തപ്പെട്ടത്.

DINESH KARTHIK

തീരുമാനം പുനപ്പരിശോധിക്കണം

സീ ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയിലാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. പക്ഷെ ബൗളിങില്‍ അദ്ദേഹത്തെ ഉപയോഗിക്കാന്‍ പ്ലാനില്ലെങ്കില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്്റ്റന്‍ ശുഭ്മന്‍ ഗില്ലും തങ്ങളുടെ ഗെയിം പ്ലാന്‍ പുനപ്പരിശോധിക്കണമെന്നും ദിനേശ് കാര്‍ത്തിക് ആവശ്യപ്പെടുന്നു.

ശര്‍ദ്ദുല്‍ ടാക്കൂറിനെ കുറിച്ചുള്ള തീരുമാനത്തെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുനരാലോചിക്കണം. ബൗളന്നെ നിലയില്‍ നിങ്ങള്‍ക്കു അദ്ദേഹത്തില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് കളിപ്പിക്കുന്നത്? ഇതു തീര്‍ച്ചയായും ഒരു പ്രശ്‌നം തന്നെയാണ്.

നിങ്ങള്‍ക്കു ഒരു ബൗളറില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ അയാളെ കളിപ്പിക്കുന്നതില്‍ എന്തു കാര്യം? നിങ്ങള്‍ നാലു ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ ശര്‍ദ്ദുലിനു തുല്യമായ അവസരം ന ല്‍കാന്‍ കഴിയില്ലെന്നതു തനിക്കു മനസ്സിലാവുമെന്നും ക്രിക്ക്ബസിനോടു സംസാരിക്കവെ ഡിക്കെ പറഞ്ഞു.

ശര്‍ദ്ദുലിനെക്കൂടാതെ മൂന്നു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറും ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമുള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ടീം കോമ്പിനേഷന്‍. ജസ്പ്രീത് ബുംറ പതിവുപോലെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമായിരുന്നു മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍. രവീന്ദ്ര ജഡേജ ഏക സ്പിന്നറായും ടീമിലിടം പിടിക്കുകയായിരുന്നു.

നന്നായി പന്തെറിഞ്ഞില്ല

ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു അത്ര നന്നായി ബൗള്‍ ചെയ്യാനായിട്ടില്ലെന്നു ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാട്ടി. ശര്‍ദ്ദുല്‍ ടാക്കൂറിനു പന്ത് ലഭിച്ചപ്പോള്‍ അദ്ദേഹം അത്ര മികച്ച ബൗളിങല്ല കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ ഒരുപാട് ഓവറുകളുണ്ടായിട്ടും വെറും ആറോവറുകള്‍ മാത്രം ശര്‍ദ്ദുലിനു നല്‍കിയത് ശരിയായ കാര്യമല്ല.

SHARDUL THAKUR

എങ്കിലും ശുഭ്മന്‍ ഗില്‍ എന്താണ് ചിന്തിക്കുന്നുണ്ടാവുകയെന്നതു എനിക്കു മനസ്സിലാവും. മറ്റുള്ള ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ വളരെയധികം വൈകിയാണ് ശര്‍ദ്ദുലിനെ ഇന്ത്യന്‍ നായകന്‍ ഗില്‍ ഉപയോഗിച്ചത്. 40ാമത്തെ ഓവറിലാണ് കളിയില്‍ അദ്ദേഹം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. റണ്‍സ് വിട്ടുകൊടുത്താലും കൂട്ടുകെട്ടുകള്‍ തകര്‍ക്കാന്‍ മിടുക്കനാണ് ശര്‍ദ്ദുല്‍. വിവിധ ഫോര്‍മാറ്റുകളില്‍ അദ്ദേഹം ഇതു പല തവണ തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

ചോദ്യം ചെയ്ത് ചോപ്രയും

ശര്‍ദ്ദുല്‍ ടാക്കൂറിനെക്കുറിച്ചുള്ള ദിനേശ് കാര്‍ത്തിന്റെ അഭിപ്രായത്തോടു താനും പൂര്‍ണമായി യോജിക്കുന്നുവെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും വ്യക്തമാക്കി. ശര്‍ദ്ദുല്‍ ടാക്കൂറിനെ ഈ ടെ്‌സ്റ്റില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഞാനും ചിന്തിക്കുകയായിരുന്നു. അവര്‍ അദ്ദേഹത്തെ ടീമിലെടുത്തു, പക്ഷെ വിശ്വാസമര്‍പ്പിക്കുന്നില്ല.

കുറച്ചു ഓവറുകള്‍ മാത്രമേ ശര്‍ദ്ദുല്‍ ബൗള്‍ ചെയ്തുള്ളൂവെന്നതും റണ്‍സ് വഴങ്ങിയെന്നതുമെല്ലാം ശരിയാണ്. പക്ഷെ ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ ശര്‍ദ്ദുലിനു നല്‍കിയിട്ടില്ല. എല്ലാ ബൗളര്‍മാരും 200 ഓവറുകളെങ്കിലും പന്തെറിഞ്ഞു. എന്നാല്‍ ശര്‍ദ്ദുലിനാവട്ടെ ഒറ്റയക്ക ഓവറുകള്‍ (ആറ്) മാത്രമേ ലഭിച്ചുള്ളൂവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

Story first published: Tuesday, June 24, 2025, 7:26 [IST]
Other articles published on Jun 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+