Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഭരതിനെക്കൊണ്ട് എന്തു കാര്യം? പുറത്താക്കൂ! സഞ്ജുവോ, ജുറേലോ കളിക്കട്ടെ, ഫാന്‍സ് പറയുന്നു

വിശാഖപട്ടണം: സ്വന്തം നാട്ടിലെ ടെസ്റ്റിലും വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും ഫ്‌ളോപ്പായതോടെ ആരാധകര്‍ താരത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. പരിചിതമായ സാഹചര്യമായിരുന്നിട്ടും അമിത പ്രതിരോധത്തിലൂന്നി കളിച്ച് ഭരത് ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയായിരുന്നു. 28 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു ഒരു ഫോറടക്കം ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ. മൂന്നാം ദിനം ടീ ബ്രേക്കിനു പിന്നാലെ ആദ്യത്തെ ഓവറില്‍ തന്നെ ഭരത് വിക്കറ്റ് നഷ്ടപ്പെടുത്തി.

രെഹാന്‍ അഹമ്മദാണ് ഭരതിനെ പുറത്താക്കിയത്. ഓവറിലെ നാലാമത്തെ ബോളില്‍ അദ്ദേഹം പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ മിഡ് ഓണില്‍ നേരെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. സ്‌റ്റോക്‌സ് അതു അനായാസം പിടികൂടിയതോടെ അവിശ്വസനീയതയോടെ നിന്ന ഭരതിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

KS BHARAT

ബാറ്റിങില്‍ വീണ്ടുമൊരു അവസരം ഭരത് കളഞ്ഞു കുളിച്ചതില്‍ വലിയ ആരാധകരോഷമാണ് ഉയരുന്നത്. കരിയറില്‍ ഇതുവരെ ഒരു ഫിഫ്റ്റി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഭരത് എന്തിനാണ് ടെസ്റ്റ് ടീമിലെന്നാണ് പലരുടെയും ചോദ്യം. ടെസ്റ്റില്‍ എട്ടു മല്‍സരങ്ങളിലായി 12 ഇന്നിങ്‌സുകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. പക്ഷെ ഒരു ഫിഫ്റ്റി പോലും നേടാന്‍ ഭരതിനായിട്ടില്ല. 22.1 ശരാശരിയില്‍ 221 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുള്ളൂ. 44 റണ്‍സാണ് ടെസ്റ്റില്‍ ഭരതിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

കെഎസ് ഭരതിനെ എന്തിനാണ് ഇന്ത്യ ടെസ്റ്റില്‍ വീണ്ടും വീണ്ടും കളിപ്പിക്കുന്നതെന്നു മനസ്സിലാവുന്നില്ല. ബാറ്റിങുമറിയില്ല, വിക്കറ്റ് കീപ്പിങിലും തികഞ്ഞ പരാജയമാണ്. ഭരതിനേക്കാള്‍ 100 മടങ്ങ് മിടുക്കനായ താരമാണ് സഞ്ജു സാംസണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തെ പരീക്ഷിച്ചു നോക്കാവുന്ന ഏറ്റവും നല്ല സമയം ഇതു തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

കെഎസ് ഭരത് ഇനി എപ്പോഴാണ് ഇന്ത്യക്കു വേണ്ടി പെര്‍ഫോം ചെയ്യാന്‍ പോവുന്നത്? ഇത്രയും ടെസ്റ്റുകളില്‍ കളിച്ചിട്ടും ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സ് പോലും അദ്ദേഹത്തിനു എടുത്തു കാണിക്കാനില്ല. ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ നിലവിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഭരത്. ബാറ്റിങോ, വിക്കറ്റ് കീപ്പിങോ അറിയാതിരുന്നിട്ടും ദേശീയ ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അദ്ഭുത താരമാണ് അദ്ദേഹമെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

SANJU SAMSON

ഇംഗ്ലണ്ടുമായുള്ള ശേഷിച്ച ടെസ്റ്റുകളില്‍ കെഎസ് ഭരതിനെ ഇന്ത്യ ഒഴിവാക്കണം.
ഒന്നിനും കൊള്ളാത്ത വിക്കറ്റ് കീപ്പറാണ് അദ്ദേഹം. പകരം ഇപ്പോള്‍ സ്‌ക്വാഡിലുള്ള ധ്രുവ് ജുറേലിനെ അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. മാത്രമല്ല ശേഷിച്ച മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഭരതിനെ ഒഴിവാക്കി സഞ്ജു സാംസണിനെ ടീമിലേക്കു ഇന്ത്യ വിളിക്കുന്നത് നന്നായിരിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അനുഭഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ ജുറേലിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവാണെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യക്കു വിക്കറ്റ് കീപ്പിങില്‍ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ദുരന്തമെന്നു കെഎസ് ഭരതിനെ വിളിക്കാം. ബാറ്റിങോ, വിക്കറ്റ് കീപ്പിങോ അറിയാത്ത ഇങ്ങനെയൊരാള്‍ക്കു എങ്ങനെ ദേശീയ ടീമിലേക്കു വിളിയെത്തിയെന്നത് ദുരൂഹമാണ്. പത്തു ടെസ്റ്റുകള്‍ക്കടുത്ത് ഇതിനകം കളിച്ചു കഴിഞ്ഞിട്ടും ഒരു ഫിഫ്റ്റി പോലും ഭരതിന്റെ പേരില്‍ ഇല്ല.

പക്ഷെ ഇപ്പോഴും പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിട്ടില്ല. രാജ്യത്തു മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ക്കു ഇത്രും ക്ഷാമമുണ്ടോ? ഇഷാന്‍ കിഷന്‍ ടീം പ്ലാനില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ സഞ്ജു സാംസണിനെ എന്തുകൊണ്ട് ടീമിലെടുത്തു കൂടായെന്നും ആരാധകര്‍ ചോദിക്കുകയാണ്.

Story first published: Sunday, February 4, 2024, 15:30 [IST]
Other articles published on Feb 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+